Tag: Perambra

Total 187 Posts

തലശ്ശേരിയില്‍ നിന്നും കാണാതായ ട്രാവലര്‍ പേരാമ്പ്രയില്‍ ഉപേക്ഷിച്ച നിലയില്‍; രൂപമാറ്റം വരുത്തിയ വാഹനം കണ്ടെത്തിയത് പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്

പേരാമ്പ്ര: തലശ്ശേരിയില്‍ നിന്നും കാണാതായ ട്രാവലര്‍ പേരാമ്പ്ര ചേനായിയില്‍ ഉപേക്ഷിച്ച നിലയില്‍. പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമൊയിന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡാണ് വാഹനം കണ്ടെത്തിയത്. ചേനായി ഭാഗത്ത് ഈ വാഹനം ഉപയോഗിക്കുന്നതിനായി മൂന്ന് ദിവസം മുന്നേ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യം മനസിലാക്കിയ പ്രതികള്‍ വാഹനം ചേനായിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതിനാല്‍

ഒറ്റ നമ്പര്‍ ലോട്ടറി വില്‍പന; നടുവണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

  പേരാമ്പ്ര: ഒറ്റനമ്പര്‍ ലോട്ടറി വില്‍പന നടത്തിയ നടുവണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. നടുവണ്ണൂര്‍ തേവര്‍ കണ്ടി മീത്തല്‍ നാരായണനെയാണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമോയിന്‍കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും 29000 ത്തോളം രൂപയും നമ്പര്‍ എഴുതാനുപയോഗിച്ച പേപ്പറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പേരാമ്പ്ര എസ്.ഐ

പേരാമ്പ്രയില്‍ പ്രഭാത സവാരിക്കുപോയ വയോധികന്‍ മരിച്ച നിലയില്‍; സമീപത്തുനിന്നും ഇടിച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി ചാലില്‍ വേലായുധന്‍ ആണു മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ചെമ്പ്ര റോഡ് കൈലാസ് ഫുഡ് പ്രോഡക്റ്റ്‌സിന് സമീപം ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികില്‍ വയോധികന്‍ വീണുകിടക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജി

പയ്യോളിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന

പയ്യോളി: യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. വിദേശത്തു നടന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പേരാമ്പ്ര ബാറില്‍ വച്ച് പരിചയപ്പെട്ടവരാണ് കാറില്‍ വച്ച് ജിനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര പയ്യോളി വടകര റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വാല്യക്കോട് മത്തത്ത് മീത്തല്‍ അനില്‍ രാജ്(32), ജോബി കൊറോത്ത് (44)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലൂണാര്‍ ടൂറിസ്റ്റ് ഹോമിനു സമീപം വെള്ളിയാഴ്ച്ച രാത്രി 9.30 ഓട് കൂടിയാണ് അപകടം നടന്നത്. പേരാമ്പ്ര ഹൈസ്‌കൂള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പയ്യോളി ഭാഗത്തു നിന്നും

ജോലി നോക്കുകയാണോ? ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽമേള

പേരാമ്പ്ര: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ ഇന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ മുപ്പതിൽപരം പ്രമുഖ ഉദ്യോഗദായകർ 1,000 ഓളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഇന്ന് രാവിലെ 9 മണിക്ക്

കഞ്ചാവ് കേസില്‍ തുടര്‍ച്ചയായി പ്രതി; പേരാമ്പ്ര സ്വദേശിയെ പെരുവണ്ണാമൂഴി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പേരാമ്പ്ര: കഞ്ചാവ് വിൽപ്പനക്കേസില്‍ നിരവധി തവണ പ്രതിയായ പേരാമ്പ്ര സൂപ്പിക്കട സ്വദേശിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് പെരുവണ്ണാമൂഴി പോലീസ്. സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തിഫ് (47) നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രദേശത്ത് നിരന്തരമായി കഞ്ചാവ് വില്പന നടത്തുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് കാപ്പ ചുമത്തിയിരിക്കുന്നത്. ഇയാളുടെ പേരില്‍ നാല്

പ്ലാസ്റ്ററിട്ട കൈവിരലില്‍ മോതിരം കുടുങ്ങി, തിരുവള്ളൂര്‍ സ്വദേശിയുടെ നീരുവന്ന് വീര്‍ത്ത വിരലില്‍ നിന്നും മോതിരം മുറിച്ചുമാറ്റിയത് ഏറെപ്പണിപ്പെട്ട്; സ്റ്റീല്‍മോതിരം സ്ഥിരം അപകടക്കാരനെന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേന

പേരാമ്പ്ര: സ്റ്റീല്‍മോതിരങ്ങള്‍ ധരിച്ച് നീരുവീര്‍ത്ത കൈകളുമായി അഗ്നിരക്ഷാ സേനയുടെ സഹായം തേടുന്നവര്‍ നിരവധിയാണ്. ഇതുപോലുള്ള മോതിരങ്ങള്‍ ധരിക്കുന്നതിനെതിരെ വെട്ടിയെടുത്ത മോതിരങ്ങള്‍ പ്രദര്‍ശിപ്പിച്ചും സോഷ്യല്‍ മീഡിയയിലൂടെയും അഗ്നിരക്ഷാ സേന ബോധവത്കരണം നടത്തിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. തിരുവള്ളൂര്‍ സ്വദേശികളായ എടക്കണ്ടി ഷരീഫ് കഴിഞ്ഞദിവസം പേരാമ്പ്ര അഗ്നിരക്ഷാ നിലയിലെത്തിയത് സ്റ്റീല്‍ മോതിരം കുടുങ്ങിയത് കാരണം നീരുവന്ന്

എരവട്ടൂരിലെ പഴയകാല സി.പി.എം പ്രവര്‍ത്തകന്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഏറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: അനില, റീജ, ജോഷി രാജ്. മരുമക്കള്‍: ബാബു (തിക്കോടി), വാസു വളേരി (പരേതന്‍), ബീനാ ജോഷി രാജ്. വിദേശത്തുള്ള മകന്‍ നാട്ടിലേത്തേണ്ടതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ നാളെ

പേരാമ്പ്രയിലെ സ്ഥാപനത്തില്‍ വച്ച് പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍

പേരാമ്പ്ര: യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. എലത്തൂര്‍ എരഞ്ഞിക്കല്‍ ശ്രീപാദത്തില്‍ ധനേഷിനെയാണ് കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന പ്രതി വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി