Tag: Perambra Fire Force

Total 12 Posts

ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍

ചെറുവണ്ണൂര്‍: ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു. പെരിങ്ങളത്ത് പൊയിലില്‍ വരിക്കോളിച്ചാലില്‍ റാബിയയുടെ വീട്ടുമുറ്റത്തെ കിണറിലാണ് ആട്ടിന്‍കുട്ടി വീണ്. മേയാന്‍ വിട്ടതിനിടയിലാണ് അബദ്ധവശാല്‍ കിണറിലകപ്പെട്ടതെന്ന് റാബിയ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും, അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍ കെ.ശ്രീകാന്ത് കിണറിലിറങ്ങി ആട്ടിന്‍കുട്ടിയെ

ആവളയില്‍ ഇരുമ്പ് സ്ലാബിനടിയില്‍ പ്രദേശവാസിയുടെ കാല്‍ കുടുങ്ങി; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന

പേരാമ്പ്ര: ആവളയില്‍ ഫുട്പാത്തില്‍ കാല്‍ കുടുങ്ങിയയാള്‍ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന. ആവള തടത്തില്‍ മീത്തല്‍ ഗിരീഷിന്റെ കാലാണ് കുടുങ്ങിയത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ മഠത്തില്‍ മുക്ക് ഹൈസ്‌ക്കൂള്‍ റോഡിലെ ഫുട്പാത്തിലെ ഇരുമ്പ് സ്ലാബിനിടയിലാണ് കാല്‍ കുടുങ്ങിയത്. ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പുകള്‍ വിടര്‍ത്തിയശേഷം ഗിരീഷിന്റെ കാല് സുരക്ഷിതമായി സ്ലാബിനിടയില്‍ നിന്നും പുറത്തെടുത്തു. വീഴ്ചയ്ക്കിടയില്‍ ഓടയില്‍

‘സ്വീകരിച്ചത് ബ്രഹ്മപുരം മാതൃക, തീ അണച്ചത് 15 യൂണിറ്റുകളുടെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ’; പേരാമ്പ്രയിലെ തീപിടുത്ത കുറിച്ച് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ എം.സിഎഫിലും സമീപത്തെ കെട്ടിടത്തിലുമുണ്ടായ തീയണച്ചത് അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ 15 യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂട്ടിവെച്ച അജെെവ മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ സ്വീകരിച്ച അതേ രീതിയിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ​ഗിരീഷൻ സി.പി കൊയിലാണ്ടി

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

ജീവിതത്തിന്റെ ആദ്യചുവട് പിഴച്ച് കിണറിന്റെ അഗാധതയിൽ പതിച്ച് കന്നുകുട്ടി, രക്ഷകരായി ഫയർ ഫോഴ്സ്; കായണ്ണയിൽ കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്ര അഗ്നിരക്ഷാസേന

കായണ്ണ: കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന. കായണ്ണ ആശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ കന്നുകുട്ടിയാണ് പിറന്നയുടനെയുള്ള ആദ്യചുവടുകള്‍ പിഴച്ച് സമീപത്തെ ആള്‍മറയോ വേലിയോ ഇല്ലാത്ത നാൽപ്പതടിയോളം താഴ്ചയുള്ള ഉപയോഗത്തിലില്ലാത്ത കിണറില്‍ വീണത്. പശു പ്രസവിച്ച് കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയ വീട്ടുകാരാണ് കന്നുകുട്ടി കിണറ്റിലകപ്പെട്ടത് കണ്ടത്. ഉടൻ തന്നെ വിവരം പേരാമ്പ്ര ഫയർ

മേപ്പയ്യൂർ നരക്കോട് കിണറ്റിൽ വീണ് യുവാവ് മരിച്ചു

മേപ്പയ്യൂർ: നരക്കോട് യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ആൾമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായ കിണറ്റിലാണ് ഷിബു വീണത്. വൈകുന്നേരം ഏഴ് മണി മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും പേരാമ്പ്ര ഫയർ

നരക്കോട് വായുസഞ്ചാരമില്ലാത്ത കിണറ്റിൽ വീണ് യുവാവ്; ഓടിയെത്തി രക്ഷിച്ച് കയറ്റി ഫയർ ഫോഴ്സ്

മേപ്പയ്യൂർ: കിണറ്റിൽ വീണ യുവാവിന് രക്ഷകരായി ഫയർ ഫോഴ്സ്. മേപ്പയ്യൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നരക്കോടാണ് സംഭവം. തെക്കേ വലിയ പറമ്പിൽ വീട്ടിൽ ഷിബു (46) ആണ് കിണറ്റിൽ വീണത്. ഏകദേശം 65 അടി താഴ്ചയുള്ളതും വായുസഞ്ചാരമില്ലാത്തതുമായ കിണറ്റിലാണ് ഷിബു വീണത്. കിണറ്റിൽ താരതമ്യേനെ വെള്ളം കുറവായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നുള്ള ഫയർ

മീറോട് മലയിലെ തേക്കിന്‍ തോട്ടത്തില്‍ തീപിടുത്തം; ഫയര്‍ എഞ്ചിന്‍ എത്തിക്കാനാവാത്തതിനാല്‍ പച്ചിലകമ്പും വടികളുമായി തീയണച്ച് ഫയര്‍ഫോഴ്സ്

മേപ്പയ്യൂര്‍: മീറോട് മലയില്‍ കണിയാണ്ടിമീത്തല്‍ ഭാഗത്ത് തീപ്പിടുത്തം. 3.5 ഏക്കറോളം വരുന്ന തേക്കിന്‍ തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്‍ഞ്ചിന്‍ സ്ഥലത്തെത്താതിരുന്നതില്‍ പച്ചിലകമ്പുകളുപയോഗിച്ച് അടിച്ചാണ് തീയണച്ചത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലും നായ്ക്കുരണ വള്ളികളും തീ അണയ്ക്കുന്നതിന് വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യുണിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറി, ദേഹാസ്വാസ്ഥ്യം തോന്നിയതോടെ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങി; മുളിയങ്ങല്‍ സ്വദേശിക്ക് രക്ഷകരായത് അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി ജീവനക്കാരനും

പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ മുളിയങ്ങല്‍ സ്വദേശി ഇറങ്ങാന്‍ കഴിയാതെ പ്ലാവില്‍ കുടുങ്ങിപ്പോയി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലെ പ്ലാവില്‍ കയറിയ മുളിയങ്ങള്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയിലെ റഹീസാണ് ഇറങ്ങാന്‍ പറ്റാതെ ബുദ്ധിമുട്ടിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ അയല്‍വാസിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സുനില്‍ കൈതയ്ക്കല്‍

‘തെങ്ങില്‍കയറി ഞാനയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു, നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്’; തെങ്ങ് മുറിക്കവെ തെങ്ങില്‍ നിന്ന് വീണ് വടത്തില്‍ കുടുങ്ങിയ കായണ്ണ സ്വദേശിയെ രക്ഷിച്ച തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിനെ തെങ്ങുകയറ്റക്കാരനായ ചെറുക്കാട് സ്വദേശി വേലായുധന്‍ തെങ്ങില്‍ ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ഒരുമണിക്കൂറോളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ വേലായുധന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തെങ്ങില്‍ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയതിനാലാണ് റിയാസിന്റെ ജീവന്‍ രക്ഷിക്കാനായത്. സംഭവത്തെക്കുറിച്ച് വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്: