Tag: Payyoli
പയ്യോളി അയനിക്കാട് ഇരുപത്തിമൂന്നുകാരൻ അന്തരിച്ചു
പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ മുഹമ്മദ് സാഹിൽ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. വാപ്പ: ഷഹറത്ത് കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി). ഉമ്മ: ഷരീഫ. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം, കൊയിലാണ്ടി). മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഖബറടക്കും.
പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം
പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്. ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച്
”ഗണേശന്‍ സഹോദരനെ വിളിച്ചിരുന്നെന്ന് പൊലീസ്” വിദേശത്തുനിന്ന് എത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദിലുള്ളതായി സൂചന
പയ്യോളി: വിദേശത്തുനിന്നെത്തിയതിന് പിന്നാലെ കാണാതായ തിക്കോടി സ്വദേശി ഹൈദരാബാദില്‍ ഉള്ളതായി സൂചന. കരിയാറ്റി കുനി ഗോവിന്ദന്റെ മകന്‍ ഗണേശനാണ് ഹൈദ്രബാദുള്ളതായി സൂചന ലഭിച്ചത്. ഗണേശന്‍ ഹൈദരാബാദിലെ പുട്ടപര്‍ത്തിയില്‍ നിന്ന് സഹോദരെ ഇന്നലെ വിളിച്ചിരുന്നുവെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പുട്ടപര്‍ത്തിയിലേക്ക് പോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിദേശത്ത് നിന്നും
പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി
പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്‌ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
പയ്യോളിയില്‍ വന്‍ കഞ്ചാവ് വേട്ട; ബൈക്കില്‍ കഞ്ചാവ് കച്ചവടം നടത്തിയയാള്‍ രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് പിടിയില്‍
പയ്യോളി: ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ കൊയിലാണ്ടി എക്‌സൈസിന്റെ പിടിയില്‍. പാലയാട് പതിയാരക്കര പള്ളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ബാലന്റെ മകന്‍ സുബിന്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തു. കൊയിലാണ്ടി എക്സൈസ് റേഞ്ച് സംഘം കിഴൂര്‍ ശിവക്ഷേത്രത്തിന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിച്ചു വന്നിരുന്ന
‘മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ’; പയ്യോളിയിൽ ഡോ. രാജ ഹരിപ്രസാദിന്റെ പ്രഭാഷണം
പയ്യോളി: പുരോഗമന കലാ സാഹിത്യസംഘം പയ്യോളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക പാഠശാലയിൽ സംസാരിച്ച് ഡോ. രാജ ഹരിപ്രസാദ്. മിത്തുകൾ ചരിത്രമാക്കപ്പെടുമ്പോൾ എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. എ.കെ.ജി മന്ദിരത്തിലെ അഹമ്മദ് മാസ്റ്റർ-ഉണ്ണര സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ഡോ. ആർ.കെ.സതീഷ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും രാമചന്ദ്രൻ
വീട്ട് വരാന്തയിലും മുറികളിലും മുളകുപൊടി പ്രയോഗം; പയ്യോളിയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് സ്വർണ്ണാഭരണം മോഷണം പോയി
പയ്യോളി: പേരാമ്പ്ര റോഡിലെ നെല്ലേരിമാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പുളിക്കുമഠത്തില്‍ ‘സൗഭാഗ്യ’യില്‍ ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗംഗാധരന്‍ വീടടച്ചിട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോയ സന്ദര്‍ഭത്തിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ വരാന്തയിലും വീടിനകത്തും മുളകുപൊടി വിതറിയിട്ടുണ്ട്. കിടപ്പുമുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും
യൂത്ത് കോൺഗ്രസിന്റെ ദ്വിദിന പയ്യോളി മണ്ഡല സമ്മേളനത്തിന് സമാപനം; യുവജന റാലിയില്‍ അണിനിരന്ന് പ്രവര്‍ത്തകര്‍
പയ്യോളി: യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റിയുടെ ദ്വിദിന മണ്ഡല സമ്മേളനം സമാപിച്ചു. അഡ്വക്കേറ്റ് ബി. ആർ. എം. ശരീഫ് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തോടെയാണ് സമ്മേളനത്തിന് സമാപനമായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോക്ടർ പി.സരിൻ ഐ.എ.എ.എസ് മുഖ്യ അഥിതിയായി. സ്വാഗത സംഘം ചെയർമാൻ കെ.ടി വിനോദൻ അധ്യക്ഷനായി. ജനതാദള്ളിൽ നിന്നും കോൺഗ്രസിലേക്ക് കടന്നുവന്ന ബൈജു
പയ്യോളി മുനിസിപ്പല്‍ പ്രസിഡന്റ് സി.പി.സദഖത്തുള്ളയ്ക്ക് സ്വീകരണം നല്‍കി മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി
പയ്യോളി: മുനിസിപ്പല്‍ പ്രസിഡന്റ് സി.പി.സദഖത്തുഉള്ളയ്ക്ക് മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി. അല്‍ ഖുദ് കെ.എം.സി.സി ഏരിയ പ്രസിഡന്റ് ഹമീദ് പേരാമ്പ്ര മൊമെന്റോ നല്‍കി. പരിപാടിയില്‍ മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് മുനീര്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്ടറി റസാഖ് മുകച്ചേരി കാപ്പാട് സ്വാഗതവും മസ്‌കറ്റ് കെ.എം.സി.സി ജോയിന്‍ സെക്ടറി
കാലതാമസമില്ലാതെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി; സംസ്ഥാന പുരസ്‌കാര നിറവില്‍ പയ്യോളി സ്വദേശിനി അഫ്‌സത്ത്
കൊയിലാണ്ടി: സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവില്‍ തോലേരി സ്വദേശിനി അഫ്‌സത്ത്. കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാര്‍ഡിനാണ് അഫ്‌സത്ത് അര്‍ഹയായത്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വ്വേയറാണ് അഫ്‌സത്ത്. റീസര്‍വ്വേകളും സര്‍വ്വേ രംഗത്തെ ഫീല്‍ഡുവര്‍ക്കുകളുമൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതാണ് അഫ്‌സത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിനെ വലിയ ഉത്തരവാദിത്തമായി കണക്കാക്കുന്നെന്നും അഫ്‌സത്ത് കൊയിലാണ്ടി ന്യൂസ്