Tag: Payyoli

Total 149 Posts

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നാടകോത്സവം ഇന്ന് അവസാനിക്കും; മുചുകുന്നിലെ വേദിയില്‍ ഇന്ന് നടക്കുന്നത് നാല് നാടകങ്ങള്‍

പയ്യോളി: പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന നാടകോത്സവം മുചുകുന്ന് കോളേജില്‍ പുരോഗമിക്കുന്നു. മെയ് 27ന് തുടങ്ങിയ നാടകോത്സവം ഇന്ന് അവസാനിക്കും. പരിപാടിയുടെ ഭാഗമായി ഇന്ന് നാല് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. 6.30ന് നാടക് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടകം ഒച്ച, 7.30ന് തട്ടുംപുറം തീയേറ്റേഴ്‌സ് കാസറഗോഡിന്റെ ചട്ട, 8.30 ന് വിങ്ങ്‌സ് ഓഫ് തിയേറ്റര്‍

പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി

പയ്യോളി: പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പയ്യോളി താരെമ്മൽ രാജേന്ദ്രൻ (61) നെയാണ് കാണാതായത്. 17-ാം തിയ്യതി രാവിലെ മുതലാണ് രാജേന്ദ്രനെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ ശേഷം കണ്ണൂരിലേത്തിയതായി വിവരം ലഭിച്ചിരുന്നു. ഫോൾ സ്വിച്ച് ഓഫ് ആയതിനാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന വിവരമില്ലെന്ന് ബന്ധു വടകര

അധ്യാപനമിഷ്ടപ്പെടുന്നവരാണോ? പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

പയ്യോളി: പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്. വിവിധ വിഷയങ്ങളിലെ  ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികയിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.  25, 26 തിയ്യതികളിലായി  ഇൻറർവ്യൂ നടക്കുക. മെയ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലേക്കും മെയ് 26 വെള്ളി രാവിലെ 10

മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌ കയറിയത്.

പയ്യോളി ടൗണില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

പയ്യോളി: സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66 ല്‍ പയ്യോളി ടൗണില്‍ വച്ചാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. യുവതിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവതിയെ ഉടന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

പ്ലാങ്ക് പുഷ് അപ്പിലും ലെഗ് സ്പ്ലിറ്റിലും പുതിയ ലോക റെക്കോര്‍ഡുമായി പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍; അവിസ്മരണീയ പ്രകടനത്തിന്റെ വീഡിയോ കാണാം

പയ്യോളി: പുതിയ ലോക റെക്കോര്‍ഡിലേക്ക് ചുവടുവച്ച് പയ്യോളി സ്വദേശി. പ്ലാങ്ക് പുഷ് അപ്പ്, ലെഗ് സ്പ്ലിറ്റ് എന്നീ ഇനങ്ങളിലാണ് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. നിലവിലെ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്താണ് അജിത് കുമാറിന്റെ നേട്ടം. മാണ്ടിക്കോത്ത് കൂട്ടായ്മ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ഗിന്നസ് ലോക റെക്കോര്‍ഡിനായുള്ള അജിത് കുമാറിന്റെ ശ്രമം

തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പി.ടി.ഉഷയ്‌ക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം; പയ്യോളിയില്‍ പി.ടി.ഉഷയുടെ കോലം കത്തിച്ചു

പയ്യോളി: ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ പി.ടി.ഉഷ എം.പിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പി.ടി.ഉഷയുടെ കോലം കത്തിച്ചു. പയ്യോളിയില്‍ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി.അജയ്‌ഘോഷ്,

സ്റ്റോറൂമിലെ കറി പൗഡറുകളും സോസുകളുമെല്ലാം കാലവധി കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം പഴക്കമായത്; പയ്യോളിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളിയിലെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ നിരവധി ഉല്പന്നങ്ങള്‍. തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നിന്നാണ് പഴകിയ കറി പൗഡറുകളും സോസുകളും പപ്പടവും പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ”ഒന്നോ രണ്ടോ കുപ്പികളല്ല, കാലാവധി കഴിഞ്ഞ നിരവധി സോസുകളും കറി പൗഡറുകളുമൊക്കെയാണ് ഈ ഹോട്ടലിലെ സ്‌റ്റോറില്‍ നിന്നും കണ്ടെടുത്തത്” എന്ന്

പയ്യോളി സ്വദേശിനിയായ ഇരുപത്തിനാലുകാരി അന്തരിച്ചു

പയ്യോളി: ബീച്ച് റോഡിലെ വളപ്പില്‍ പൂജ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. വളപ്പില്‍ സുകുമാരന്റെയും പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സുവര്‍ണ്ണയുടെയും മകളാണ്. ചന്ദനയാണ് സഹോദരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.