Tag: Payyoli
എല്ലാവരോടും നല്ല സൗഹൃദം, നാട്ടിലെ പരിപാടികളില്‍ സജീവ സാന്നിധ്യം; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്, മൃതദേഹം സംസ്‌കരിച്ചു
പയ്യോളി: പയ്യോളിയില്‍ ഞായറാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ മൃതദേഹം സംസ്‌കരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. നാട്ടില്‍ ഇല്ലാതിരുന്ന സഹോദരന്‍ എത്താനായി കാത്തിരുന്നതിനാലാണ് സംസ്‌കാരം വൈകിയത്. ദീപ്തിയുടെ അപ്രതീക്ഷിത മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദങ്ങള്‍ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്നു
ദേശീയപാതാ വികസനം പയ്യോളി ടൗണിന്റെ മുഖച്ഛായ മാറ്റുമ്പോള്‍ പഴയകാലത്തെ പയ്യോളിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ഒരു കുറിപ്പ്; കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ് എഴുതുന്നു
കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ് ദേശീയപാത ആറുവരിപ്പാതയാക്കി മാറ്റുന്നതിന്റെ ഭാഗമായി എന്റെ നാടായ പയ്യോളിയുടെ ഹൃദയഭാഗങ്ങളിലുള്ള കെട്ടിടസമുച്ചയങ്ങളെല്ലാം ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് നിശ്ശേഷം തകർക്കപ്പെടുന്നതു കണ്ടുനിന്നപ്പോൾ പണ്ട് (ഏകദേശം ഒരൻപതു വർഷങ്ങൾക്ക് മുൻപ്) അച്ഛനോടൊപ്പം ആദ്യമായ് ഞാൻ പയ്യോളിയിൽ വന്നത് ഏറെ തിളക്കത്തോടെ എന്റെ സ്മരണയിലുണരുകയായി. ദേശീയപാതയ്ക്കിരുപുറവും ഓടും ഓലയും മേഞ്ഞ ഏതാനും പീടികകളായിരുന്നു ‘പുത്യാര്ത്ത്മ്മൽ’ (പുതിയനിരത്ത്) എന്ന പയ്യോളിയിൽ
പയ്യോളി കെ.സി.രാജന്‍ അന്തരിച്ചു
പയ്യോളി: ബീച്ച് റോഡിലെ അക്ഷര കോളേജിന് സമീപം കെ.സി.രാജന്‍ അന്തരിച്ചു. അച്ഛന്‍: കെ.സി.കൃഷ്ണൻ. അമ്മ: കല്ലു അമ്മ ഭാര്യ: ശാന്ത. മക്കള്‍: വല്‍സന്‍, ഉണ്ണി. മരുമകള്‍: സാന്ദ്ര. സഹോദരങ്ങള്‍: വത്സല,വസന്ത,പുഷ്പ,ബേബി, ദാസന്‍, പരേതനായ ഗോപാലന്‍, ശ്രീമതി, പത്മാവതി. summary: payyoli k c rajan passed away
ലാല്‍സലാം സഖാവേ; കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി
പയ്യോളി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി. പയ്യോളി സൗത്ത്, പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.വി.മനോജന്‍ അധ്യക്ഷനായി. എന്‍.ടി.രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.പി.ഷിബു,
കൊയിലാണ്ടി ബാറിലെ സീനിയര്‍ അഭിഭാഷകന്‍ പള്ളിക്കര കണ്ണന്റവിട തറവാട്ടില്‍ അഡ്വ.പരമേശ്വരന്‍ അന്തരിച്ചു
പയ്യോളി: പള്ളിക്കര കണ്ണന്റവിട തറവാട്ടില്‍ അഡ്വ.പരമേശ്വരന്‍ അന്തരിച്ചു. കൊയിലാണ്ടി ബാറിലെ സീനിയര്‍ അഭിഭാഷകന്‍ ആയിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: ലേഖ, വിദ്യ, വീണ. മരുമക്കള്‍: ഗണേഷ്, വിനോദ്, രമേഷ്. summary: the Senior Advocate of Koyilandy Bar assosiation parameshwaran passed away
വയോജന ദിനത്തിൽ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി വയോജനങ്ങളെ ആദരിച്ചു (ചിത്രങ്ങൾ കാണാം)
പയ്യോളി: വയോജന ദിനമായ ശനിയാഴ്ച വയോജനങ്ങൾ, മികച്ച കേരകർഷകൻ പി.പി.രാജൻ, ഹരിത കർമ്മസേനാഗം എം.ടി.വിജത എന്നിവരെ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഗാടനം ചെയ്തു. കൗൺസിലർ ചെറിയാവി സുരേഷ് ബാബു അധ്യക്ഷനായി. കോട്ട കടപ്പുറം എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വയോജനങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു.
ആരോടും പറയാതെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നു; കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വിവരമില്ല, പയ്യോളി സ്വദേശിയെ കാണാത്തതിൽ ആശങ്കയോടെ കുടുംബം
പയ്യോളി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാത്തതിൽ ആശങ്കയോടെ കുടുംബം. കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു. വ്യാഴാഴ്ച രാത്രി വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാൻറ്സും ധരിച്ച് പോകുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യോളി ദേശീയ പാത ഉപരോധിച്ച് സമരം: 27 പേർക്കെതിരെ കേസെടുത്ത് പോലീസ്
പയ്യോളി: പയ്യോളി ദേശീയ പാത ഉപരോധിച്ച് ജനജീവിതം ദുരിതത്തിലാക്കിയവർക്കെതിരെ കേസെടുത്ത് പോലീസ്. ദേശീയ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റൈഡ് ചെയ്യുകയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി പയ്യോളിയിലും റോഡ് ഉപരോധിച്ചത്. ഇരുപത്തിയേഴു പേർക്കെതിരെയാണ് കേസെടുത്തത്. ഒൻപത് പേരുടെ വിവരങ്ങൾ ലഭിച്ചു, ബാക്കി കണ്ടാലറിയാവുന്ന പതിനെട്ടു പേർക്കെതിരെയാണ് കേസ് എടുത്തതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ്
ഡ്രൈവറെ ആക്രമിച്ച് കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോയ സംഭവം ദുരൂഹത തീരുന്നില്ല, പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു
പയ്യോളി: ഡ്രൈവറെ ആക്രമിച്ച് കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതകള്‍ തീരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയ പാതയില്‍ പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്താണ് ഇന്നോവ കാറില്‍ സഞ്ചരിച്ച അഞ്ചു പേരെ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. ആയുധമുപയോഗിച്ച് കാറിന്റെ ഒരു വശത്തെ ഗ്ലാസ് തകര്‍ത്തശേഷം ഡ്രൈവറെ മര്‍ദിച്ചു. മലപ്പുറം വേങ്ങര പുളിക്കല്‍
തെരുവ് നായ ശല്യം; നിയന്ത്രണത്തിനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ
പയ്യോളി: തെരുവ് നായ ശല്ല്യം നിയന്ത്രിക്കാനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ. തെരുവ് നായ നിയന്ത്രണ മോണിറ്ററിംങ്ങ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, വെറ്റിനറി ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍,എസ്.പി.സി.എ പ്രതിനിധി, അനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ 2 പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി. പയ്യോളി നഗരസഭയില്‍ നടന്ന യോഗത്തില്‍ നഗരസഭ