സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരിക്ക്; അപകടം അയനിക്കാട് ദേശീയപാതയില്‍


പയ്യോളി: അയനിക്കാടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ജീപ്പിന്റെ അതേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനായി വലത് ഭാഗത്തേക്ക് വെട്ടിച്ച ബൊലീറോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. തളിപ്പറമ്പ് സ്വദേശി അബ്ദുള്‍ സലാം, ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍, സ്‌കൂട്ടര്‍ യാത്രക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജീപ്പിന്റെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.