Tag: Payyoli
ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വരൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിലെ അഞ്ച് പേർക്ക് പരിക്ക്
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ഇന്നോവ കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിയ്ക്കുകയായിരുന്നു. വിവാഹത്തിനായി പോവുകയായിരുന്ന വരനും ബന്ധുക്കളും സഞ്ചരിച്ചവരാണ് അപകടം പറ്റിയത് എന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കണ്ണൂരിലേക്ക്
പയ്യോളിയില്‍ വീണ്ടും തെരുവുനായ ആക്രമണം; അയനിക്കാട് വീട്ടിലേക്ക് പോകുകയായിരുന്ന വയോധികന് പരിക്കേറ്റു
പയ്യോളി: തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് വയോധികന് പരിക്കേറ്റു. അയനിക്കാട് ചാത്തമംഗലത്ത് കുനീമ്മല്‍ പുരുഷോത്തമനെയാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുറ്റിയില്‍ പീടികയുടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍പാതയ്ക്ക് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. പുരുഷോത്തമന്റെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
പി.ടി ഉഷ എത്തുന്നു, നാടിൻറെ സ്നേഹം ഏറ്റുവാങ്ങാൻ; പയ്യോളി എക്സ്പ്രസിന് ഇന്ന് ജന്മനാട്ടിൽ വൻ സ്വീകരണം
പയ്യോളി: പി.ടി ഉഷയ്ക്കായി കാത്തിരിക്കുകയാണ് പയ്യോളി. ആഘോഷമായ വരവേൽപ്പൊരുക്കി നാടും നാട്ടുകാരും. രാജ്യസഭാംഗമായി തെരെഞ്ഞെടുത്ത ഒളിമ്പ്യൻ പി.ടി ഉഷ എം.പിക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ പൗരാവലിയുടെ സ്വീകരണം. ഇന്ന് 4 മണിക്ക് പെരുമ ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങു ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് പയ്യോളി പൗരാവലിക്ക് വേണ്ടി പി.ടി ഉഷ എം.പിയ്ക്ക്
“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും
പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് കൈക്കലാക്കിയ സ്വര്‍ണവും പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു; പിടിയിലായ കാസര്‍കോട് സ്വദേശി റിമാന്‍ഡില്‍
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും അപഹരിച്ച് കടന്ന കേസില്‍ പിടിയിലായ പ്രതിയെ പയ്യോളി കോടതി റിമാന്റ് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി മുന്‍സിഫ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഞായറാഴ്ച കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട
പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; കാസർഗോഡ് സ്വദേശി പിടിയിൽ
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോടമിനോട് പറഞ്ഞു. പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്
സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരിക്ക്; അപകടം അയനിക്കാട് ദേശീയപാതയില്‍
പയ്യോളി: അയനിക്കാടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ജീപ്പിന്റെ അതേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനായി വലത് ഭാഗത്തേക്ക് വെട്ടിച്ച ബൊലീറോ നിയന്ത്രണം
ബൂത്തുകള്‍ നല്‍കേണ്ടത് പതിനായിരം രൂപ, പാതി പോലും പിരിച്ച് നല്‍കാതെ 16 മണ്ഡലം കമ്മിറ്റികള്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഫണ്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ പയ്യോളി ഉള്‍പ്പെടെയുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഡി.സി.സി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കായി ഫണ്ട് ശേഖരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടുമെന്ന് ഡി.സി.സിയുടെ മുന്നറിയിപ്പ്. പയ്യോളി ഉള്‍പ്പെടെ 16 മണ്ഡലം കമ്മിറ്റികള്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. ഒക്ടോബര്‍ 18 നകം മുഴുവന്‍ തുകയും കൈമാറണമെന്നാണ് ഡി.സി.സി മണ്ഡലം
പയ്യോളിയിൽ പണം നൽകാതെ ലോട്ടറിയുമായി കടക്കാൻ ശ്രമം; തടഞ്ഞ വിൽപ്പനക്കാരന് മർദ്ദനം; ഗുരുതരമായ പരിക്കുകളുമായി യുവാവ് ആശുപത്രിയിൽ
പയ്യോളി: പണം നൽകാതെ ലോട്ടറിയുമെടുത്ത് മുങ്ങാൻ ശ്രമിച്ചയാളെ തടഞ്ഞ ലോട്ടറി വിൽപ്പനക്കാരന് ക്രൂരമർദ്ദനം. ലോട്ടറി വിൽപ്പനക്കാരനും പ്രതികരണവേദി സംഘടനയുടെ പ്രവർത്തകനുമായ പയ്യോളി ബീച്ചിലെ ഇയ്യോത്തിൽ പ്രതീഷാണ് മർദനത്തിനിരയായത്. പയ്യോളിയിലെ തീർത്ഥാ ഹോട്ടലിന് സമീപം ഉച്ചയ്ക്ക് മുന്നരയോടെയാണ് സംഭവം. ഹോട്ടലിനടുത്ത് ലോട്ടറി വിൽക്കുയായിരുന്ന പ്രതീഷിന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ്
പയ്യോളി കോട്ടയ്ക്കല്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
പയ്യോളി: കോട്ടയ്ക്കല്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ (പഴയ ബോയ്‌സ് സ്‌കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് തേജാലക്ഷ്മി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ ശേഷം കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.