Tag: onam celebration
സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു
കൊയിലാണ്ടി: സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗൃഹാങ്കണപൂക്കള മത്സരവും കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കായിക മത്സരങ്ങളുമായിരുന്നു മുഖ്യ പരിപാടി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും മത്സരങ്ങളിൽ വിജയികളായവർക്കും സമാപന ചടങ്ങിൽ വെച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി സമ്മാന വിതരണം നടത്തി. ചടങ്ങിൽ
വിവിധ പരിപാടികളോടെ ഓണാഘോഷം, വിയ്യൂര്‍ വി പി രാജന് കലാസാംസ്കാരിക കേന്ദ്രം ലൈബ്രറിയുടെ ആഘോഷങ്ങള്‍ക്ക് സമാപനം
കൊയിലാണ്ടി: വിയ്യൂര്‍ വി പി രാജന് കലാസാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിന്റെ ഓണാഘോഷങ്ങള്‍ക്ക് സമാപനം. വിയ്യൂര്‍ അരീക്കല്‍ താഴെ നടന്ന ഓണാഘോഷ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നടേരി ഭാസ്കരന് ആദ്ധ്യക്ഷത വഹിചു. അഡ്വ.പി.ടി.ഉമേന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍ അരീക്കല്‍ ഷീബ, ഒ.കെ.ബാലന്, പി.ടി.ഉമേഷ്, പുളിക്കുല്‍ സുരേഷ്, ലിജിന
ഓണനാളില്‍ അവര്‍ മാത്രം വിശന്നിരിക്കാന്‍ പാടില്ല; തെരുവിലെ വയറുകളുടെ വിശപ്പകറ്റാന്‍ സ്നേഹസദ്യ ഒരുക്കി കൊയിലാണ്ടിയിലെ എസ്.എഫ്.ഐ
കൊയിലാണ്ടി: ഓണത്തിന് സ്നേഹ സദ്യ ഒരുക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊയിലാണ്ടിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും മന വെജും സഹകരിച്ചാണ് കൊയിലാണ്ടി ടൗണില്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കായി ഓണ സദ്യ ഒരുക്കിയത്. തെരുവിലെ നൂറ് കണക്കിന് ആളുകളാണ് ടൗണ്‍ ഹാള്‍ പരിസരത്ത് ഒരുക്കിയ സ്നേഹ സദ്യയുടെ ഭാഗമായത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്, ഏരിയ സെക്രട്ടറി
സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓണക്കാലം കൂടി, ജനങ്ങള്‍ക്ക് ആവേശമായി വിക്ടറി കൊരയങ്ങാടിന്റ ഓണാഘോഷം
കൊയിലാണ്ടി: സമൃദ്ധിയുടെ സന്ദേശനിറവില് വിക്ടറി കൊരയങ്ങാടിന്റ ഓണാഘോഷം ജനങ്ങള്‍ക്ക് ആവേശകരമായി. കോവിഡിന്റെ പിടിച്ച് കെട്ടലുകളും പ്രളയത്തിന്റെ ഭീതിയും ഇല്ലാതെ ഇക്കൊല്ലത്തെ ഓണം തകര്‍ത്തു. പ്രായബേധമില്ലാതെ കുട്ടികളും മുതിര്‍ന്നവരും മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുത്തു. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കരിമ്പാ പൊയില്‍ മൈതാനിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സൈബര്‍ സെല്‍ പ്രഭാഷകന്‍ രംഗീഷ്
പുത്തനുടുപ്പുകൾ മുതൽ പച്ചക്കറികൾ വരെ, ഉത്രാടപ്പാച്ചിലിൽ തിരക്കൊട്ടും കുറയാതെ ഒരുക്കങ്ങളുമായി നാടും; കൊയിലാണ്ടിയിൽ കനത്ത ഗതാഗത കുരുക്ക്
പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: പുത്തനുടുപ്പും, സദ്യവട്ടങ്ങൾക്കുള്ള ഒരുക്കങ്ങളും പൂ ശേഖരണമൊക്കെയായി മാവേലിയെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കങ്ങളുമായി കൊയിലാണ്ടിയും. ഇന്ന് ഉത്രാടദിനം. പൂവിളികളുമായി നാളെ തിരുവോണപുലരി ഉണരും. തിരുവോണത്തിന്റെ തലേ ദിവസത്തെ പ്രസിദ്ധമായ ഉത്രാടപ്പാച്ചിലിലാണ് നാടും. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്ന പഴമൊഴിയെ ഊട്ടി ഉറപ്പിക്കുന്നതാണ് ഉത്രാടപ്പാച്ചിൽ. ഇല്ലായ്മയിലും വല്ലായ്മയിലും എന്ത് വില കൊടുത്തും തിരുവോണ നാളിലെ
പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയ്ക്ക് പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ചിന്റെ അനുമോദനം; ഒപ്പം ഓണാഘോഷവും
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയെ അനുമോദിച്ച് പൂർവ്വവിദ്യാർത്ഥികൾ. പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ച് ആണ് പി.ടി.എയെ അനുമോദിച്ചത്. ഓണാഘോഷത്തിനൊപ്പമായിരുന്നു അനുമോദനം. കോഴിക്കേട് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നേടിയ ടി.എസ്.ജി.വി.എച്ച്.എസ്.എസ് പി.ടി.എയ്ക്കുള്ള ഉപഹാരം ’96 ബാച്ചിന്റെ ഉപഹാരം പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ അജ്മൽ
പൂക്കളം, വിഭവസമൃദ്ധമായ സദ്യ, കലാ-കായിക പരിപാടികൾ, കുടുംബസംഗമം…; ഓണാഘോഷത്തിന് തിരി കൊളുത്തി കൊയിലാണ്ടിയിലെ ഫയർ ഫോഴ്സ്
കൊയിലാണ്ടി: വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ച് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ജീവനക്കാർ. ആഘോഷത്തിന്റെ ഭാഗമായി ഫയർ സ്റ്റേഷനിൽ ഓണപ്പൂക്കളം, ഓണസദ്യ, കുടുംബസംഗമം, വിവിധ കലാ-കായികപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ കൊയിലാണ്ടിയിലെ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, മാജിക് ഷോ, മിമിക്രി തുടങ്ങിയവയും നടത്തി. സേനാംഗങ്ങൾക്ക് പുറമെ ജില്ലാ ഫയർ ഓഫീസർ, റീജനൽ ഫയർ ഓഫീസർ, കൊയിലാണ്ടി
മാവേലിയും വാമനനും ഓണ സദ്യയും, വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ പാലൂര് എല്‍.പി.സ്കൂളിലെ ഓണാഘോഷം
തിക്കോടി: പാലൂര് എല്‍. പി. സ്കൂളില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിച്ചു. മാവേലിയും വാമനനും ഓണ സദ്യയും ഒക്കെയായി കുട്ടികള്‍ ഓണം തകര്‍ത്തു. പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായ ചന്ദ്രശേഖരന് തിക്കോടി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണ ഉറൂബ് അവാര്‍ഡ് ജേതാവായ ചന്ദ്രശേഖരന് തിക്കോടിയെ ചടങ്ങില്‍ പ്രധാന അധ്യാപിക വീണ ഗംഗാധരന് ആദരിച്ചു. സ്കൂള്‍ പി.ടി.എയുടെ
ഏഴഴകിൽ കുട്ടികൾ അണി നിരന്ന് നിർമ്മിച്ച വർണ്ണപൂക്കളം, കുട്ടികൾ തന്നെ നിർമ്മിച്ച മാസ്ക് ധരിച്ച് പുലികളായി മാറി കുരുന്നുകളും; അത്ത്യുഗ്രൻ ആഘോഷങ്ങളുമായി പൊയിൽക്കാവ് യു.പി സ്കൂൾ (വീഡിയോ കാണാം)
പൊയിൽക്കാവ്: വ്യത്യസ്തമായി ഏഴഴകിൽ കുട്ടികൾ അണി നിരന്ന വർണ്ണപൂക്കളം, ആവേശമായി പുലിക്കളി… പൊയിൽക്കാവിനു ആഘോഷമായി ഓണാഘോഷം. അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളോടൊത്തു കൂടിയതോടെ ഓണാഘോഷങ്ങൾക്ക് ഇരട്ടി വർണ്ണമായി. പിങ്ക്, മഞ്ഞ, നീല, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് തുടങ്ങി ഏഴു ഏഴ് വ്യത്യസ്ത വർണ്ണങ്ങളിൽ വസ്ത്രങ്ങളണിഞ്ഞാണ് ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾ എത്തിയത്. വ്യത്യസ്ത