Tag: obituary

Total 1496 Posts

പെരുവട്ടൂര്‍ പൂതക്കുറ്റികുനി നാരായണി അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ പൂതക്കുറ്റി കുനി നാരായണി (കുഞ്ഞിമാണിക്കം) അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി. മക്കള്‍: ലീല, രാജന്‍, രവി, പഴനിരാജ്. പരേതനായ ശിവന്‍. മരുമക്കള്‍: കനക, മാധവി, ലത (പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് മൂടാടി പഞ്ചായത്ത്). സഞ്ചയനം: ചൊവ്വാഴ്ച.

കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: മോഹനന്‍, വസന്ത, ചന്ദ്രിക, മരുമക്കള്‍: മാധവന്‍ (കോട്ടൂര്‍), ശ്രീധരന്‍ (ഉള്ള്യേരി), പരേതയായ കമല. സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, പരേതരായ നാരായണന്‍ നായര്‍, രാമന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി അമ്മ.  

മേപ്പയ്യൂര്‍ മഠത്തുംഭാഗത്തെ എടപ്പള്ളക്കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എടപ്പള്ളിക്കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. മുക്കം എസ്.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ അധ്യാപകനാണ്. ഭാര്യ:സുനിത (അധ്യാപിക, ഗലാഡിയ പബ്ലിക് സ്‌കൂള്‍, പളളിക്കര). സൗരവ് കൃഷ്ണ (ഇന്ത്യന്‍ നേവി, വിശാഖപട്ടണം) മകനാണ്. സഹോദരങ്ങള്‍: ജയാനന്ദന്‍. സുജാത (നരിക്കുനി) വനജ (പുറക്കാട്), പ്രിയാകുമാരി (മേപ്പയൂര്‍). സംസ്‌കാരം ബുധനാഴ്ച രാത്രി നടക്കും.

ചെങ്ങോട്ടുകാവ് കുമ്മുമ്മല്‍ ദാക്ഷായണി അന്തരിച്ചു

ചെങ്ങോട്ടുകാവ്: കുന്നുമ്മല്‍ ദാക്ഷായണി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പരേതരായ ഉണ്ണീരിയുടെയും മാതയുടേയും മകളാണ്. സഹോദരങ്ങള്‍: ദേവി, മാലതി, നാരായണി, പരേതരായ നാണി, ചിരുതക്കുട്ടി, കുഞ്ഞിക്കേളപ്പന്‍, കുട്ടിമാത. സഞ്ചയനം: വെള്ളിയാഴ്ച.

മൂടാടി പട്ടേരിത്താഴെ പ്രഭാകരന്‍ അന്തരിച്ചു

മൂടാടി: മൂടാടി പട്ടേരിത്താഴെ പ്രഭാകരന്‍ ആനക്കുളത്ത് കുറ്റിയത്ത് താഴെ വസതിയില്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പരേതരായ കുഞ്ഞിക്കണാരന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: അതുല്യ, അജന്യ. മരുമകന്‍: പ്രശോഭ്. സഹോദരങ്ങള്‍: പവിത്രന്‍, പ്രകാശന്‍, പ്രഭാവതി, പത്മാവതി, റീന. ശവസംസ്‌കാരം നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

വിയ്യൂര്‍ പയനോറ താഴെ പി.ടി.രാജീവന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം വിയൂര്‍ പയനോറ താഴെ പി.ടി.രാജീവന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ശങ്കരന്‍. അമ്മ: നാരായണി. ഭാര്യ: നിഷ (ആരാധന പൂജ സ്റ്റോര്‍ കൊയിലാണ്ടി), സഹോദരങ്ങള്‍: ബാബു.പി.ടി, ഗോപി (മൂകാംബിക പൂജ സ്റ്റോര്‍ കൊല്ലം), രമേശന്‍ (എസ്.എന്‍ ഫൂട്ട് വേര്‍ കൊല്ലം). സുമതി. സംസ്‌കാരം സഹോദരന്റെ വീടായ പുത്തൂര്‍ താഴ സോപാനത്തില്‍ ഇന്ന്

ഇരിങ്ങല്‍ തെരു ചുണ്ടെന്റവിട ചാപ്പന്‍ അന്തരിച്ചു

മൂരാട്: ഇരിങ്ങല്‍ തെരു ചുണ്ടെന്റവിടെ ചാപ്പന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: കണ്ണന്‍. ഭാര്യ : ഭാനുമതി. മക്കള്‍: വിനീത, വിനേഷ് തലക്കല്‍ (ജി.എസ്.ടി.), വൃന്ദ, വിദ്യ. മരുമക്കള്‍: സുബ്രമണ്യന്‍, സൈഗ, സുഷില്‍, രാജീവന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും.

തുറയൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

തുറയൂര്‍: തോലേരി സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തോലേരി കുഞ്ഞിക്കുനി സുരേന്ദ്രന്‍ ആണ് മരണപ്പെട്ടത്. അന്‍പത്തിനാല് വയസായിരുന്നു. ദീര്‍ഘകാലം വാലി ഓഫീസില്‍ ജോലി ചെയ്തിരുന്ന സുരേന്ദ്രനെ ഹൃദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് സുല്‍ത്താന്‍ ബാബുസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച ഉച്ചയോടു കൂടി വീണ്ടും ഹൃദായാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷാനി. മുന്നര

പേരാമ്പ്രയിലെ പച്ചക്കറി വ്യാപാരി എരവട്ടൂര്‍ പാറപ്പുറം കുഴിച്ചാലില്‍ അഷറഫ് അന്തരിച്ചു

പേരാമ്പ്ര: പരേതരായ എരവട്ടൂര്‍ പാറപ്പുറത്തെ കുഴിച്ചാലില്‍ അഷ്‌റഫ് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സൗദ. മക്കള്‍: ശാമില്‍, സനഫാത്തിമ, സഹല്‍. സഹോദരി: സലീമ. കബറടക്കം ചേനോളി ജുമാ മസ്ജിദില്‍ നടന്നു.

കൊയിലാണ്ടി ചെറിയമങ്ങാട് ചാലില്‍ പറമ്പില്‍ സി.എം ഗോപാലന്‍ അന്തരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് ചാലില്‍ പറമ്പില്‍ സി.എം ഗോപാലന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: സന്തോഷ്, സംഗീത, സജിത്ത്. മരുമക്കള്‍: മിത്രന്‍, സുനിത, ഷീജ. സഹോദരങ്ങള്‍: പരേതനായ രാജന്‍, മുകുന്ദന്‍, മോഹനന്‍, ദേവു, രോഹിണി, പ്രേമി. സംസ്കാരം 4.30ന് വീട്ടുവളപ്പില്‍ നടക്കും.