Tag: obituary
കൊയിലാണ്ടി ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകന്‍ ഡോ.ടി.ബാലന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോക്ടറും ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകനുമായ ഡോ.ടി.ബാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. പ്രാഥമിക മെഡിക്കല്‍ സൗകര്യങ്ങള്‍ തീര്‍ത്തും കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ അശരണരായ രോഗികളുടെ ഒരു അത്താണിയായിരുന്നു ബാലന്‍ ഡോക്ടര്‍. ആതുര ശുശ്രൂഷ രംഗത്ത് അരനൂറ്റാണ്ടിലേറെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഒരു ജനകീയ ഡോക്ടറായിരുന്നു. കൊയിലാണ്ടി ഐ.എം.എ പ്രസിഡന്റായും റോട്ടറി
കാണാതായിട്ട് ഏഴ് ദിവസം; താമരശ്ശേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി
താമരശ്ശേരി: താമരശ്ശേരിയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍താമസമില്ലാത്ത വീടിനകത്താണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ, എകരൂര്‍ സ്വദേശിയായ വിഷ്ണു എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. കാണാതായി ഏഴാമത്തെ ദിവസമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യദിവസം മൊബൈല്‍
വടകരയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
വടകര: വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. വളയം യു.പി സ്‌കൂളിലെ 63ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കയറുന്നതിനെ കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവ്: കുണ്ടുകണ്ടത്തില്‍ ഹസ്സന്‍.
പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ (കന്നൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍) അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: റീന (ടീച്ചര്‍ കോതമംഗലം എല്‍.പി. സ്‌കൂള്‍). മകന്‍: ഹരികൃഷ്ണന്‍. മകള്‍: ഗീതിക. അച്ഛന്‍: പത്മനാഭന്‍ നായര്‍. അമ്മ: കാര്‍ത്യായനി അമ്മ. സഹോദരിമാര്‍: റീജ (ഉള്ളൂര്‍), മോളി (മേലൂര്‍). സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം പുറക്കാട് സ്വദേശിയുടേത്
പയ്യോളി: ഇന്ന് രാവിലെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുറക്കാട് സ്വദേശി കോടന്നൂര്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനും തെക്കേ ഭാഗത്തെ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ദീപ ടീച്ചര്‍. അച്ഛന്‍: പരേതനായ
ഹൃദയാഘാതം; വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു
മസ്‌കത്ത്: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുപ്പത്തിയൊന്‍പത് വയസായിരുന്നു. നിസ്വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്‍: കൃഷ്ണന്‍ ചോറോട്ടു മീത്തല്‍. അമ്മ: ശാന്ത കൂമുള്ളി പറമ്പത്ത്. മൃതദേഹം നിസ്വ
വിടപറഞ്ഞത് സാമൂഹ്യ സേവന രംഗങ്ങളിലെ നിറസാന്നിധ്യം; വ്യവസായി പി.ഉസ്മാന്‍ ഹാജിയുടെ ഖബറടക്കം നാളെ
കൊയിലാണ്ടി: അന്തരിച്ച പ്രമുഖ വ്യവസായി പി.ഉസ്മാന്‍ ഹാജിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കൊയിലാണ്ടിയിലെ മത, സാമൂഹിക, രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഉസ്മാന്‍ ഹാജി ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. തൊണ്ണൂറ് വയസായിരുന്നു. മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്‌കൂള്‍ മാനേജര്‍, കുറുവങ്ങാട് മസ്ജിദുല്‍ ബിലാല്‍ പ്രസിഡണ്ട് തുടങ്ങിയ
കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ഹാജി (ലണ്ടന്‍) അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ഹാജി (ലണ്ടന്‍) അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊയിലാണ്ടിയിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്‌കൂള്‍ മാനേജര്‍, കുറുവങ്ങാട് മസ്ജിദുല്‍ ബിലാല്‍ പ്രസിഡണ്ട് തുടങ്ങിയ
മരിക്കുന്നതിന് തൊട്ടുമുമ്പ് അവസാന വോട്ടും രേഖപ്പെടുത്തി; അരിക്കുളം സ്വദേശിനി കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു
അരിക്കുളം: അരിക്കുളം കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ അവസാന വോട്ട് രേഖപ്പെടുത്തിയാണ് കുഞ്ഞിമാണിക്യം യാത്രയായത്. 80 കഴിഞ്ഞവരെ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ പോളിങ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞിമാണിക്യം.
നാട്ടിലിറങ്ങാന്‍ ഒരു മണിക്കൂറിന്റെ ദൂരം; മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ച വടകര സ്വദേശി വിമാനത്തില്‍ മരിച്ചു
വടകര: മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ച വടകര സ്വദേശി വിമാനത്തില്‍ മരിച്ചു. സഹകരണ ആശുപത്രിക്ക് സമീപം ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ സദാനന്ദന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. വിമാനം ലാന്റ് ചെയ്യാന്‍ ഒരുമണിക്കൂര്‍ ശേഷിക്കെ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം ലാന്റ് ചെയ്തതിനുശേഷം പരിശോധന നടത്തിയ മെഡിക്കല്‍ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്