Tag: nipah

Total 29 Posts

നിപ: ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ സർക്കാറിന്റെ ഇ-സഞ്ജീവനി സജ്ജം, വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനിയില്‍ പ്രത്യേക ഒ.പി.ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കുന്നു. രാവിലെ എട്ട്

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. രോഗവ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ

ഓഗസ്റ്റ് 25 ന് കോഴിക്കോട് ഇഖ്‍റ ആശുപത്രിയില്‍ എത്തിയവര്‍ ഉടന്‍ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം

കോഴിക്കോട്: നിപ വൈറസുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി അധികൃതര്‍. ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ 02:15 നും 03:45 നും ഇടയില്‍ കോഴിക്കോട് ഇഖ്‍റ ആശുപത്രിയില്‍ എത്തിയവരാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടത് എന്ന് കോഴിക്കോട് ഡി.എം.ഒ ഡോ. രാജാ റാം അറിയിച്ചു. നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍

കുറ്റ്യാടി മേഖലയില്‍ നിപ്പ: വയനാട്ടിലും ജാഗ്രതാ നിര്‍ദേശം, മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ്

മാനന്തവാടി: കുറ്റ്യാടി മേഖലയില്‍ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രതാ നിര്‍ദേശം. വയനാട്ടിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് അറിയിച്ചു. വെളളമുണ്ട, തൊണ്ടര്‍നാട് എന്നീ പഞ്ചായത്തുകളില്‍ പൊതുപരിപാടിക്കെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും കണ്ടെയിന്‍മെന്റ് സോണിലുളളവരും സമീപ പ്രദേശവാസികളും യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ്

നിപ: കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; പുതിയ വാർഡുകൾ ഇവ

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ വാർഡുകളെ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി, പുറമേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. വില്യാപ്പള്ളി പഞ്ചായത്തിലെ 3, 4, 5 വാർഡുകളും പുറമേരി പഞ്ചായത്തിലെ 13-ാം വാർഡുമാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. നേരത്തെ വില്യാപ്പള്ളിയിലെ 6, 7 വാർഡുകളെ കണ്ടയിൻമെന്റ് സോണിൽ

കോഴിക്കോട് നിപ്പ സംശയം: രണ്ട് കുട്ടികളുടെ നില ഗുരുതരം; മരുതോങ്കരയിലും ആയഞ്ചേരിയിലും പ്രാദേശിക അവധി

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. നിപ്പയെ തുടര്‍ന്ന് മരിച്ചുവെന്ന് കരുതപ്പെടുന്ന മരുതോങ്കര സ്വദേശിയുടെ മക്കളായ നാല് വയസുകാരന്റെയും ഒമ്പത് വയസുകാരന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതില്‍ ഒമ്പതുകാരന്റെ നില അതീവഗുരുതരമാണ്. ഈ കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അതേസമയം മരിച്ചയാളുടെ ബന്ധുവായ ചികിത്സയിലുള്ള 25

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ഭീതി; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കോഴിക്കോട്. പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളാണ് നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയമുയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരിച്ച വ്യക്തികളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ

നിപാ വൈറസിനെതിരെ പോരാടിയ മാലാഖ; സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്

പേരാമ്പ്ര: നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ ചക്കിട്ടപ്പാറ സ്വദേശിനി സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. സിസ്റ്റർ ലിനി മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ്

നിപ്പാ വൈറസിനെ മറക്കല്ലേ… വവ്വാലുകളുടെ പ്രജനനകാലമായതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്; മുൻകരുതലുകൾ വിശദമായി അറിയാം

കോഴിക്കോട്: ഇനിയൊരു നിപ്പ ദുരന്തത്തിലേക്ക് പോകാതിരിക്കാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ആരോഗ്യ വകുപ്പ്. വവ്വാലുകളുടെ പ്രജനനകാലമായതിനാൽ നിപ വൈറസിനെതിരെ മുൻ കരുതലെടുക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കാനാണ് നിർദ്ദേശം. നിപ സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകി.