Tag: nia
പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍.ഐ.എ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന
പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍
കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത് ഭരണകൂട ഭീകരതയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്
പോപുലര്‍ ഫ്രണ്ട് കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ്; എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന, നേതാക്കള്‍ അറസ്റ്റില്‍, സംഭവത്തില്‍ വ്യാപക പ്രതിഷേധം
കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ സംസ്ഥാനത്തെ 39 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫീസുകളിലുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍
കൊയിലാണ്ടി സ്വദേശി ഉള്‍പ്പെട്ട ഐ.എസ് തീവ്രവാദ കേസ്; കൊടുവള്ളി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവ്, ഫാജിദ്,മന്‍സൂര്‍ തുടങ്ങിയവരുടെ വിചാരണ പിന്നീട്
കോഴിക്കോട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ (ഐ.എസ്) പ്രവര്‍ത്തിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിനതടവ്. കൊടുവള്ളി സ്വദേശി അബൂ മറിയം എന്ന ഷൈബു നിഹാറിനെയാണ് കഠിന തടവിന് വിധിച്ചത്. ഇതേ കേസിലുള്ള കൊയിലാണ്ടി വടകര സ്വദേശികളുടെ കേസ് പിന്നീട് പരിഗണിക്കും. ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക, ഭീകരസംഘടനയില്‍ അംഗമാവുക, ഭീകരസംഘടനക്ക്