Tag: National Highway
പയ്യോളിയില്‍ രണ്ട് മരണങ്ങള്‍ക്ക് കാരണമായ അപകടം പാഠമായില്ല; ദേശീയപാതയില്‍ അപകടകരമാംവിധം ലോറികള്‍ നിര്‍ത്തിയിടുന്നതിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം
പയ്യോളി: പയ്യോളിയില്‍ തിങ്കളാഴ്ച രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനിപ്പുറവും ദേശീയപാതയില്‍ അപകടകരമാംവിധം ലോറികള്‍ നിര്‍ത്തിയിടുന്നത് തുടരുന്നു. നിര്‍മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയില്‍ പലയിടങ്ങളിലും ചരക്ക് ലോറികടക്കം അപടകരമായി നിര്‍ത്തിയിടുന്നത് തുടരുകയാണ്. ഇരിങ്ങല്‍ മങ്ങൂല്‍പാറക്ക് സമീപം തിങ്കളാഴ്ച അപകടമുണ്ടായിരുന്നത് ഇത്തരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചാണ്. അപകടത്തില്‍ മടവൂര്‍ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്റെ ഭാര്യ
ഇടയ്ക്ക് കുതിച്ചും കിതയ്ച്ചും പുരോഗമിക്കുന്ന ദേശീയപാതാ നിർമ്മാണം; അടിപ്പാതകൾക്കായുള്ള ജനകീയ പ്രക്ഷോഭങ്ങൾ വിജയംകണ്ട വർഷം
കൊയിലാണ്ടി: ദേശീയപാതയിലൂടെ വെങ്ങളം മുതല്‍ മൂരാട് വരെ യാത്ര ചെയ്യുമ്പോള്‍ സ്ഥലമേതെന്ന് എളുപ്പം തിരിച്ചറിയാന്‍ പറ്റാത്ത വിധം ഒട്ടുമിക്ക ഇടങ്ങളും മാറിയ വര്‍ഷകമായിരുന്നു 2023. മൂരാട് ഭാഗത്ത് പാലം പണിതന്നെയായിരുന്നു പ്രധാനമാറ്റം. ഗര്‍ഡറുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പണിയാണ് പ്രധാനമായും ഇവിടെ നടന്നത്. അതാവട്ടെ ഇനിയും പൂര്‍ത്തിയായിട്ടുമില്ല. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഈ മേഖലയില്‍ തുടങ്ങിയത് മൂരാട് ഓയില്‍മില്ലിന്റെ
പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം സര്‍വ്വീസ് റോഡ് ഇല്ല; ക്ഷേത്രത്തെ നശിപ്പിക്കുന്ന രീതിയിലുള്ള അലൈന്‍മെന്റ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതായി ഭാരവാഹികള്‍
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം ദേശീയപാതയില്‍ സര്‍വ്വീസ് റോഡ് ഒഴിവാക്കാന്‍ ധാരണയായതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ സര്‍വ്വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കുമെന്നാണ് ഹൈവേ അതോറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതെന്നാണ്
പയ്യോളി ദേശീയപാത വഴി വാഹനങ്ങള്‍ ‘തുഴഞ്ഞ്’ പോകേണ്ട സ്ഥിതി; കനത്തില്‍ മഴയൊന്ന് പെയ്താല്‍ റോഡ് പിന്നെ ചെളിക്കുളമാണ്
പയ്യോളി: ശക്തമായ ഒരു മഴ പെയ്യുമ്പോഴേക്കും പയ്യോളി മേഖലയില്‍ ദേശീയപാതയില്‍ പലയിടത്തും വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാകുന്നു. ദേശീയപാതയില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപത്തും, ഹൈസ്‌ക്കൂളിന് സമീപത്തുമെല്ലാം സ്ഥിതി ഇതാണ്. ആറുവരിപ്പാതയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോവേണ്ട പഴയ ഓവുചാലുകളെല്ലാം അടഞ്ഞുപോയിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് സമീപം വെള്ളക്കെട്ട് പതിവായതോടെ ഇവിടെ മോട്ടോര്‍ വെച്ച് വെള്ളം സമീപത്തെ
കൊയിലാണ്ടി ദേശീയപാതയില്‍ വെള്ളക്കെട്ടും കുഴിയും; വാഴ നട്ട് പ്രതിഷേധവുമായി ബി.ജെ.പി
കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി ടൗണിന് തെക്ക് ഭാഗത്ത് വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ പ്രതിഷേധവുമായി ബി.ജെ.പി. ദേശീയപാതയിലെ കുഴിയില്‍ വാഴനട്ടുകൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മീത്തലെ കണ്ടി പള്ളിക്ക് സമീപത്താണ് വലിയ കുഴി രൂപപ്പെട്ടത്. ഇവിടെ ധാരാളം വാഹനങ്ങള്‍ അപകടത്തില്‍
‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന്‍ നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്
കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പൊയില്‍ക്കാവിലും മൂടാടിയിലും ഉള്‍പ്പെടെ ദേശീയപാതയിലെ വിവിധയിടങ്ങളില്‍ അടിപ്പാതകള്‍ അനുവദിച്ചതായി കെ.മുരളീധരന്‍ എം.പി
കൊയിലാണ്ടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പുതുതായി അടിപ്പാത അനുവദിച്ചതായി കെ.മുരളീധരൻ എം.പി. നാല് അടിപ്പാതകളും ഒരു ഫൂട് ഓവര്‍ ബ്രിഡ്ജുമാണ് എം.പി നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ടത്. പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത അനുവദിച്ചത്. മേലൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് ഫൂട് ഓവര്‍ ബ്രിഡ്ജ്
ദേശീയപാതാ വികസനം: പയ്യോളി പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു; നടപടി പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന്
പയ്യോളി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു. നേരത്തെ അലൈൻമെന്റിൽ ഇല്ലാതിരുന്ന ഈ അടിപ്പാതകൾ രാജ്യസഭാ എം.പിയായ പി.ടി.ഉഷയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ അനുവദിച്ചത്. പെരുമാൾപുരത്തെ അടിപ്പാത തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്പെടുക. അഞ്ച് പദ്ധതികൾക്കായി 30 കോടിയോളം രൂപയാണ്
ദേശീയപാത അഴിയൂര്‍-വെങ്ങളം റീച്ചിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു; എങ്ങുമെത്താതെ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസും
കൊയിലാണ്ടി: ദേശീയ പാത 66ല്‍ അഴിയൂര്‍ വെങ്ങളം റീച്ചിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ പ്രകാരം രണ്ടുമാസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും പ്രവൃത്തികള്‍ പകുതി പോലുമെത്തിയില്ല. മണ്ണ് കിട്ടാത്തതും ഉപകരാര്‍ കൊടുത്തതുമെല്ലാമാണ് നിര്‍മ്മാണ പ്രവൃത്തികളുടെ മുന്നോട്ടുപോക്കിനെ ബാധിക്കുന്നത്. 2021 മാര്‍ച്ചിലാണ് അഴിയൂര്‍ വെങ്ങളം റീച്ച് പ്രവൃത്തി കരാര്‍ ഒപ്പിട്ടത്. ഇതുപ്രകാരം രണ്ടരവര്‍ഷത്തെ കാലാവധിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. അദാനി
പയ്യോളി, പെരുമാള്‍ പുരം, ചെങ്ങോട്ടുകാവ് തുടങ്ങിയ ഇടങ്ങളിലെ വെള്ളക്കെട്ട്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം
പയ്യോളി: പയ്യോളി ടൗണിലും പെരുമാള്‍ പുരം ചെങ്ങോട്ടുകാവ് തുടങ്ങിയ ഇടങ്ങളിലും ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും നോട്ടീസ് അയച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ദേശീയപാത അതോറിററി പ്രോജക്ട് ഡയറക്ടറും