Tag: nandi bazhar

Total 5 Posts

നന്തി മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ മൂടാടി മുതല്‍ തിക്കോടി വരെ വാഹനങ്ങളുടെ നീണ്ടനിര

നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തില്‍ ലോറി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. കൊയിലാണ്ടി ഭാഗത്തേക്ക് മൂടാടി വരെയും മറുഭാഗത്ത് തിക്കോടി വരെയും വാഹനങ്ങളുടെ നീണ്ട

നന്തിയില്‍ ഒരു കിലോയിലേറെ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

നന്തിബസാര്‍: നന്തി പുളിമുക്കില്‍ നിന്നും ഒരു കിലോ 50ഗ്രാം കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. സര്‍ജഹാന്‍ (21) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തുമണിയോടെ കൊയിലാണ്ടി എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് പട്രോളിങ്ങിനിടെയാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ്.സി.പി.ഒമാരായ വിജീഷ്, ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു. ഇന്നലെ രാത്രിയും കഞ്ചാവുമായി അതിഥി തൊഴിലാളിയെ കൊയിലാണ്ടി പൊലീസ് പിടികൂടിയിരുന്നു. ബംഗാള്‍

നന്തി ബസാറിലെ പരപ്പരക്കാട്ടില്‍ പ്രഭാകരന്‍ (ശുഭന്‍) അന്തരിച്ചു

കൊയിലാണ്ടി: നന്തി ബസാറിലെ പരപ്പരക്കാട്ടില്‍ പ്രഭാകരന്‍ (ശുഭന്‍) അന്തരിച്ചു. എഴുത്തിയാറ് വയസായിരുന്നു. ഭാര്യ സരള (തച്ചന്‍കുന്ന്) . മകന്‍: സനീഷ്. മരുമകള്‍: റിന്‍സി (മുചുകുന്ന്). സഹോദരന്‍: പരേതനായ ഗോപാലന്‍ (ബാബു).

മുനമ്പത്തെപ്പള്ളിയെന്ന കടലൂര്‍ ജുമാ മസ്ജിദിന്റെ കഥ; പള്ളി മച്ചുകളില്‍ തൂക്കിയിട്ട 46 തൂക്കുവിളക്കുകള്‍ കടലില്‍ വെളിച്ചം വിതറിയ നന്തിയുടെ ഇന്നലകളുടെ ഓര്‍മകളും

നിജീഷ് എം.ടി.  ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാരുടെ കോട്ടയ്ക്കും പന്തലായനി തുറമുഖത്തിനുമിടയിലാണ് വളയില്‍ക്കടപ്പുറവും ഓടോക്കുന്നും അതിന്റെ പരിസര പ്രദേശങ്ങളായ വന്മുഖവും കടലൂരും. കടല്‍ത്തൊഴിലാളികളായിരുന്നു ഗ്രാമീണരില്‍ ഭൂരിഭാഗവും. അന്നത്തെ കാലത്ത് കൊല്ലം പാറപ്പള്ളി കഴിഞ്ഞാല്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താനായി കടലൂര്‍ ദേശത്ത് ഉണ്ടാക്കിയ പള്ളിയാണ് കടലൂര്‍ ജുമാ മസ്ജിദ് എന്ന മുനമ്പത്തെ പള്ളി

നന്തി ബസാര്‍ പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു

നന്തി ബസാര്‍: പുറത്തെ വയല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: കമല. മക്കള്‍: ന്തോഷ് (ബഹറിന്‍), സലീഷ് (ബഹറിന്‍), സനീത. മരുമക്കള്‍: ബാബു, സജിത്യ, ഷീന. സംസ്കാരം ബുധനാഴ്ച കാലത്ത് 8.30 ന് നന്തിയിലെ വീട്ടുവളപ്പിൽ നടന്നു. summary: nandi bazhar puratthe vayal kelappan passed away