Tag: Nandi Bazaar
മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുമായി കുഞ്ഞുകൈകള്‍: മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ച് കോടിക്കലിലെ എവര്‍ഗ്രാന്‍ നഴ്‌സറി സ്‌കൂള്‍
നന്തി ബസാര്‍: ബലിപെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്‌സറി സ്‌കൂള്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. മൈലാഞ്ചിച്ചോപ്പണിഞ്ഞ എണ്‍പതോളം കുട്ടികള്‍ വ്യത്യസ്തവും ആകര്‍ഷകവുമായ ദൃശ്യവിരുന്നൊരുക്കി. പരിപാടി പ്രിന്‍സിപ്പള്‍ ഹഫ്‌സത്ത് ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. ടീച്ചര്‍മാരായ സാബിറ, നദീറ, റോസ്‌ന ജെബിന്‍, ഫിദ, നൂറ ഫാത്തിമ, ഹജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.
മരണപ്പെട്ട നന്തി സ്വദേശിയുടെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്ത് കുവൈറ്റ് കെ.എം.സി.സി
നന്തി ബസാര്‍: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട നന്തി സ്വദേശിയുടെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു. നന്തി പുളിമുക്ക് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ കമ്മിറ്റി സെക്രട്ടറി സി.കെ.സുബൈര്‍ മൂടാടി പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.കെ.അബൂബക്കറിന് തുക കൈമാറി. കുവൈററ് കെ.എം.സി.സി പ്രസിഡണ്ട് സെയ്യിദ് മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. പരിപാടിയില്‍ കുവൈറ്റ്
അന്താരാഷ്ട്ര അള്‍ട്രമാരത്തോണില്‍ ഒന്നാമതെത്തി നന്തി സ്വദേശി ടി.പി നൗഫല്‍; മാര്‍ച്ച് എട്ടിന് കോടിക്കല്‍ പൗരാവലിയുടെ ആദരവ്
നന്തി ബസാര്‍: ഖത്തറിലും സഊദിയിലും നടന്ന അള്‍ട്ര മാരത്തോണില്‍ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയ ചക്കച്ചുറയില്‍ ടി.പി നൗഫലിനെ ജന്മനാട് ആദരിക്കുന്നു. കോടിക്കല്‍ പൗരാവലിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 3:30 ന് കോടിക്കലില്‍ നടക്കുന്ന പരിപാടി കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും.
കടലില്‍ മരിക്കാതിരിക്കാന്‍ ഇനിയും കരയില്‍ പ്രതിഷേധിക്കേണ്ടി വരരുത്; നന്തിയിലെ മത്സ്യത്തൊഴിലാളി റസാഖിന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തിൽ മുനീർ അഹമ്മദ് എഴുതുന്നു
കഴിഞ്ഞ ദിവസം എന്റെ നാടായ നന്തിയിലുണ്ടായ ഒരു അപകടത്തെ കുറിച്ചാണ്. നന്തി, കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ടു സുഹൃത്തുക്കള്‍. പീടികവളപ്പില്‍ റസാഖും, തട്ടാന്‍കണ്ടി അഷ്‌റഫും. കടലിന്റെ ഊരില്‍, കടല് കണ്ട്, കടലിരമ്പം കേട്ട് വളര്‍ന്നവരാണ് രണ്ടു പേരും. മത്സ്യബന്ധനത്തില്‍ അനുഭവവും അറിവുകളും ഉള്ളവര്‍. തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലും കണ്ടു തോണിയിറക്കിയ
നന്തി മേല്‍പ്പാലത്തിന് മുകളില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ ഗതാഗത തടസ്സം
നന്തിബസാര്‍: നന്തി മേല്‍പ്പാലത്തിന് മുകളില്‍ ലോറി ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിരുന്നത്. എതിര്‍വശത്തുള്ള വാഹനങ്ങള്‍ മുചുകുന്ന് പുറക്കാട് റോഡ് വഴി കടത്തിവിടുകയാണ്.
പാലം നിറയെ കുണ്ടും കുഴിയും; കുഴിയില്‍ വീണ് ഒരു സ്ത്രീ മരണപ്പെട്ടിട്ടും അധികാരികള്‍ കണ്ടഭാവം നടിക്കുന്നില്ല; നന്തി മേല്‍പ്പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്
നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി. പാലം നിറയെ കുണ്ടും കുഴികളുമാണ്. ഇരു സൈഡുകളിലും മണ്ണ് വന്ന് കൂമല കൂടുകയും കാട് പിടിച്ച് സ്ലാബുകള്‍ തകര്‍ന്ന് കാല്‍ നടയാത്രകാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്ത ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ്. ഇരു സൈഡുകളിലെ കൈവേലികളും അപകട ഭീഷണിയാണ്.
നന്തി അസോസിയഷൻ ഖത്തറിനെ ഇനി ഇവർ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ: നന്തി അസോസിയഷൻ ഖത്തറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ജാതിമത രാഷ്ട്രീയ ഭേദമന്യെ ഖത്തറിൽ പ്രവർത്തിക്കുന്ന നന്തി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്തി അസോസിയഷൻ ഖത്തറിന്റെ 2023-2025 വർഷത്തേക്കുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ഖത്തറിലെ നജ്മയിലുള്ള ഏഷ്യൻ സ്റ്റാർ റസ്റ്ററന്റിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നബീൽ നന്തി (ചെയർമാൻ),
നാടൻ പണിക്കാരന്റെ ഹൃദയം തുടിക്കുന്ന കവിതകൾ; നന്തിക്കാരന്‍ അനസിന്‍റെ കവിതാ ജീവിതം
പി.കെ. മുഹമ്മദലി അവർ കൂട്ടം കൂടിയിരുന്നു തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു ഓരോരുത്തരും ഒറ്റക്കൊരു സങ്കടമായ് വീടുകളിലേക്ക് മടങ്ങി… നന്തി നാരങ്ങോളി കുളം ആയടത്തിൽ അനസ് എന്ന നാടൻ പണിക്കാരന്റെ ‘കൂട്ടുകാര്‍’ എന്ന കവിത ഇങ്ങനെയാണ്. ഒന്നിച്ച് ആഘോഷിക്കുകയും, എന്നാല്‍ വിഷാദത്തിന്‍റെയും നിരാശയുടെയും അംശങ്ങള്‍ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന പുതിയ തലമുറ യുവത്വങ്ങളെ അനസ്
ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ ലീക്കായി തീപടര്‍ന്നു; തിക്കോടിയില്‍ തട്ടുകട കത്തിനശിച്ചു
നന്തി ബസാര്‍: നന്തിയില്‍ തട്ടുകടക്ക് തീപിടിച്ചു. തിക്കോടി മീത്തലെ പള്ളിക്കടുത്ത് ഹൈവേയില്‍ പി.ടി.മുസ്തഫ കച്ചവടം ചെയ്യുന്ന തട്ടുകടക്കാണ് തീ പടര്‍ന്ന് പിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പലഹാരങ്ങള്‍ പാചകം ചെയ്യുന്നതിനിടെ കടയ്ക്ക് തീപിടിക്കുകയായിരുന്നു. സിലിണ്ടറിലെ റഗുലേറ്റര്‍ ലീക്ക് ചെയ്തതാണ് തീ പിടിക്കാന്‍ കാരണമായത്. തട്ടുകടയുടെ മേല്‍ക്കൂരയും, മറ്റു സാധനങ്ങളും അഗ്‌നക്കിരയായി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍
നന്തി ഓടോത്താഴ ശ്രീനിലയത്തില്‍ നളിനി അന്തരിച്ചു
നന്തി ബസാര്‍: നന്തിയിലെ ഓടോത്താഴ ശ്രീനിലയത്തില്‍ നളിനി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: തങ്ക, ശ്രീനിവാസന്‍, വത്സന്‍, ശോഭ, പുഷ്പ, പരേതയായ പ്രസന്ന. മരുമക്കള്‍: ഗംഗാധരന്‍ (നന്തി), പരമേശ്വരന്‍ (കൊയിലാണ്ടി), ബാബു (കോഴിക്കോട്), വിമല, ശ്രീനിവാസന്‍, ഷീബ വത്സന്‍, പരേതനായ വേലായുധന്‍ സഞ്ചയനം: വെള്ളിയാഴ്ച പകല്‍.