Tag: naduvannur
‘മെസിക്ക് അർജന്റീനയിൽ സ്വീകരണം, ആയിഷയ്ക്ക് നടുവണ്ണൂരിലും’; ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ സ്കോർ കിറുകൃത്യമായി പ്രവചിച്ച നടുവണ്ണൂരിലെ ആയിഷ ഐഫയ്ക്ക് നാടിന്റെ അനുമോദനം
നടുവണ്ണൂര്‍: ഏവരെയും അദ്ഭുതപ്പെടുത്തി ലോകകപ്പ് ഫൈനല്‍ മത്സരം കൃത്യമായി പ്രവചിച്ച് നാട്ടിലെ താരമായ നടുവണ്ണൂര്‍ സ്വദേശി ആയിഷ ഐഫയ്ക്ക് അനുമോദനം. നടുവണ്ണൂര്‍ മുക്കിലെ പീടികയില്‍ നടന്ന അനുമോദന സദസ്സില്‍ പ്രദീപ് മേപ്പങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 18ന് ഖത്തറില്‍ നടന്ന ലോകകപ്പ് മത്സര ഫലം യഥാര്‍ത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു ഐഫയുടെ പ്രവചനം. 4-2 ന്
‘നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2 ന് അർജന്റീന ജയിക്കും’; നടുവണ്ണൂരിലെ ആറാം ക്ലാസുകാരി ഐഫയുടെ കിറുകൃത്യം, പ്രവചനത്തിൽ അമ്പരന്ന് ഫുട്ബോൾ പ്രേമികൾ
നടുവണ്ണൂർ: ലോകകപ്പ് മത്സരത്തിൽ ആരാകും കപ്പടിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. നിശ്ചിത സമയത്തും അധികസമയത്തും സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തെ കുറിച്ച് പല പ്രവചന മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു നടുവണ്ണൂർ സ്വദേശിനിയായ ആയിഷ ഐഫയുടെ പ്രവചനം. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം.
കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അംഗങ്ങൾ നടുവണ്ണൂരിൽ ഒത്തുകൂടി; താലൂക്ക് തല ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി
കൊയിലാണ്ടി:കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടന്നു.നടുവണ്ണൂർ ഗ്രീൻ പെരേസോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഡി.സി.സി ട്രഷറർ ടി ഗണേഷ് ബാബു, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് ഇ.
‘ആണുങ്ങളുടെ മാത്രം കുത്തകയല്ലല്ലോ നമ്മുടെ മാവേലി’; കുടുംബശ്രീയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ കൊയിലാണ്ടിയില്‍ മാവേലി വേഷത്തിലെത്തി നടുവണ്ണൂര്‍ സ്വദേശിനി സുനിത
കൊയിലാണ്ടി: കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി മാവേലി വേഷത്തിലെത്തിയ വനിത. നടുവണ്ണൂര്‍ സ്വദേശിനിയായ കോട്ടൂര്‍ നെല്യാശ്ശേരി സുനിതയാണ് മാവേലിയുടെ വേഷത്തിലെത്തി ശ്രദ്ധ നേടിയത്. സാധാരണയായി പുരുഷന്മാരുടെ മാത്രം കുത്തകയായ മാവേലി വേഷത്തില്‍ സുനിത എത്തിയപ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമായി അത്. കുടുംബശ്രീ ഹോം ഷോപ്പ് സംഘടിപ്പിച്ച ‘അത്തപ്പൂമഴ’ എന്ന ഓണാഘോഷ പരിപാടിയിലാണ് സുനിത മാവേലിയായി
നടുവണ്ണൂരിന് ആഘോഷമായി വ്യാപാരമേള; പ്രാദേശിക വ്യാപാരമേഖലയെ ശക്തിപ്പെടുത്താനായി വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് ശ്രദ്ധേയമാവുന്നു
നടുവണ്ണൂര്‍: ഒട്ടേറേ വ്യാപാര സ്ഥാപനങ്ങളാല്‍ സമൃദ്ധമായ സ്ഥലമാണ് നടുവണ്ണൂര്‍. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഫര്‍ണ്ണിച്ചര്‍ കടകള്‍, ജ്വല്ലറി ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി ഒരു നഗരത്തിന് സമാനമായി എല്ലാത്തരം സ്ഥാപനങ്ങളും നടുവണ്ണൂരിലുണ്ട്. നടുവണ്ണൂരിന്റെ ഷോപ്പിങ് അനുഭവത്തെ മറ്റൊരു തരത്തിലേക്ക് എത്തിക്കാനായി വ്യാപാരികളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ഷോപ്പിങ് ഉത്സവമാണ് നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്. കേരള വ്യാപാരി വ്യവസായി
നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യവീടിന്റെ താക്കോല്‍ ശനിയാഴ്ച്ച രമേശ് ചെന്നിത്തല കൈമറും
നടുവണ്ണൂര്‍: നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോതേരി, ചാലില്‍മുക്ക്, പുതുശ്ശേരി, പുതിയേടത്ത് താഴെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടൊരുക്കിയിരിക്കുന്നത്. അകാലത്തില്‍ വിടപറഞ്ഞ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനും നാട്ടുകാരുടെ പ്രിയങ്കരനുമായ നടുവണ്ണൂര്‍ കാവില്‍ പള്ളിയത്തുക്കുനി എളമ്പിലാശ്ശേരി താഴെക്കുനിയില്‍ സത്യനാഥന്റെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. കാവില്‍- നൊച്ചാട് റോഡിന് വശം 1100
സോഷ്യൽ മീഡിയ വഴി പ്രണയം, ഒടുവിൽ ഒന്നിച്ച് നാടുവിടാൻ തീരുമാനം; നടുവണ്ണൂർ സ്വദേശിനിയായ പതിനേഴുകാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
നടുവണ്ണൂർ: പതിനേഴുകാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂർ സ്വദേശിനിക്കൊപ്പം നാടുവിടാൻ ശ്രമിച്ച 29 കാരനായ ഷെമിമുദ്ദീനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാന്റിൽ വച്ച് നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ പി.കെ.ജിതേഷാണ് ഷെമിമുദ്ദീനെ
മണലാരണ്യത്തില്‍ മാത്രമല്ല, ഇങ്ങിവിടെ നടുവണ്ണൂരിലും ഈന്തപ്പഴം കായ്ക്കും; കൗതുകമായി വീട്ടുമുറ്റത്തെ ഈന്തപ്പനയില്‍ കുലകുലയായി കായ്ച്ച ഈന്തപ്പഴങ്ങള്‍
സ്വന്തം ലേഖകൻ നടുവണ്ണൂര്‍: ഈന്തപ്പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ മധുരത്തിനൊപ്പം നമ്മുടെ മനസിലെത്തുന്നത് അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളാകും. ഈന്തപ്പഴത്തിന്റെ തറവാട് എന്ന് കരുതാവുന്ന ഗള്‍ഫ് അറേബ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്റര്‍നെറ്റിലും മറ്റും ഈന്തപ്പനയുടെയും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴങ്ങളുടെയും ദൃശ്യങ്ങള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളില്‍ ചിലരെങ്കിലും
എന്‍.എം.എം.എസ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നമതായി നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിന് ചരിത്ര വിജയം
നടുവണ്ണൂര്‍: നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷയില്‍ നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിനു ചരിത്ര വിജയം. പതിനാറു പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയാണ് സ്‌കൂള്‍ ജില്ലയില്‍ ഒന്നാമതെത്തിയത്. 129 കുട്ടികള്‍ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചാണ് സ്‌കൂള്‍ മികച്ച വിജയം നേടിയത്. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി രണ്ടുമാസം നീണ്ട പരിശീലനവും നിശാക്യാമ്പും മോഡല്‍