Tag: naderi

Total 9 Posts

”നടേരി ചാലോറ മല ഇല്ലാതാക്കുന്നത് ഗുരുതര പാരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും” ദേശീയപാത പ്രവൃത്തിയ്ക്കായി മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി പ്രദേശവാസികള്‍

കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെന്ന പേരില്‍ നടേരി ചാലോറ മലയില്‍ നിന്നും വന്‍തോതില്‍ മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള ചാലോറ മലയിലെ അഞ്ചേക്കര്‍ സ്ഥലത്തുനിന്നും മണ്ണെടുക്കാന്‍ വാഗാഡിനെ അനുവദിക്കാനുള്ള നീക്കത്തിനെതിരെയാണ് ജനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. അജല്‍ നടേരി കണ്‍വീനറായ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധിക്കുകയാണ് പ്രദേശവാസികള്‍. ചാലോറ മല നശിച്ചാല്‍ അത് നടേരിയില്‍

ഒത്തുചേര്‍ന്ന് നടേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; 117, 118 ബൂത്ത് കമ്മിറ്റികളുടെ കുടുംബസംഗമത്തില്‍ മുഹമ്മദ് നിഹാലിനും മോഹനന്‍ പൊക്രാത്തിനും അനുമോദനം

നടേരി: മുത്താമ്പി കോണ്‍ഗ്രസ്സിന്റെ നടേരിയിലുള്ള 117, 118 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി വടകര എം.പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ഭാസ്‌ക്കരന്‍.വി.പി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വെച്ച് മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച ബി.കെ.ശ്രീനിയെയും യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത

നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം

 കൊയിലാണ്ടിയിൽ നടേരി കാർഷിക തൊഴിൽസേനയുടെ കാർഷിക യന്ത്രം സജ്ജം; സമീപ പ്രദേശങ്ങളിലെ കർഷകർക്കും സേവനം ലഭിക്കും

കൊയിലാണ്ടി: മുൻസിപ്പൽ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി കാർഷിക തൊഴിൽസേനയുടെ കർഷിക യന്ത്രം പ്രവർത്തനം ആരംഭിച്ചു. കൊയിലാണ്ടിയിലേയും സമീപ പ്രദേശങ്ങളിലേയും കർഷകർക്കും ഭൂവുടമകൾക്കും ഇവരുടെ സേവനം ലഭ്യമാകും. കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് സേവന മേഖലയിൽ കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച യന്ത്രങ്ങൾ ആണ് പ്രവർത്തന സജ്ജമായത്. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ്.എം.എ.എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം

സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക കുഞ്ഞനുജന് നല്‍കിയ കുരുന്നുകൾ, തേങ്ങ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുറി നടത്തിയും ചികിത്സയ്ക്കായി ധനസമാഹരണം; പുഞ്ചിരി ബാക്കിയാക്കി ധാര്‍മ്മിക് വിട വാങ്ങുമ്പോള്‍ കരച്ചിലടക്കാനാകാതെ നാട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: നാല് വയസ് മാത്രമേ കുഞ്ഞു ധാര്‍മ്മികിന് ഉണ്ടായിരുന്നുള്ളു. എല്ലാ കുരുന്നുകളെയും പോലെ ചിരിച്ചുകളിച്ച് നമുക്ക് ചുറ്റും ഓടിക്കളിച്ച് നടക്കേണ്ട പ്രായം. എന്നാല്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിധി ധാര്‍മ്മികിനോട് ക്രൂരത കാണിച്ചു. രണ്ട് വയസാവുമ്പോഴാണ് ധാര്‍മ്മികിന് രക്താര്‍ബുദം (ലുക്കീമിയ) എന്ന രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലൂടെ അവന്‍

പുഴ വീണ്ടെടുക്കാനുള്ള 4.87 കോടി രൂപയുടെ പദ്ധതി കടലാസിലൊതുങ്ങി; നടേരിയിലെ നായാടന്‍ പുഴ ഇന്ന് പായലും ചെളിയും നിറഞ്ഞ് നാശത്തിന്റെ വക്കില്‍

കൊയിലാണ്ടി: നടേരിയിലെ പ്രധാന ശുദ്ധ ജലസ്രോതസ്സായിരുന്ന നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുള്ള കോടികളുടെ പദ്ധതി കടലാസിലൊതുങ്ങി. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ 4.87 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാകാതെ പോയത്. വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസനത്തോടപ്പമാണ് നായാടന്‍ പുഴയും പുനരുദ്ധരിക്കാനുളള പദ്ധതി തയ്യാറാക്കിയത്. കുറ്റ്യാടി ജലസേചനപദ്ധതിക്കായി പുഴ മണ്ണിട്ടുനികത്തി കനാല്‍ നിര്‍മിച്ചതോടെയാണ് നായാടന്‍പുഴയിലെ ഒഴുക്ക് നിലച്ചത്. ഇതോടെ പുഴയില്‍

ആയിരത്തിലേറെ ഓല, ഇരുന്നൂറ് പനയോല, 500 കെട്ട് വൈക്കോല്‍; ആചാരപ്പെരുമ ചോരാതെ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട് കെട്ടിമേയല്‍

കൊയിലാണ്ടി: നൂറ്റാണ്ടുകളുടെ പഴക്കമുളള നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തറവാട് പുരയുടെ കെട്ടിമേയല്‍ ആചാരപ്പെരുമയോടെ ഈ വര്‍ഷവും നടന്നു. മകരപുത്തരിക്കുശേഷമുള്ള അവധി ദിനത്തിലാണ് എല്ലാവര്‍ഷവും തറവാട് കെട്ടിമേയുക. ശനിയാഴ്ച പഴയ ഓലകള്‍ പൊളിച്ചു മാറ്റി. ഞായറാഴ്ചയായിരുന്നു കെട്ടി മേയല്‍. ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളവരും സമീപവാസികളുമാണ് പുരകെട്ടിമേയലില്‍ പങ്കാളികളാവുക. ആയിരത്തില്‍ കൂടുതല്‍ ഓല, ഇരുന്നൂറ് പനയോല, 500

നടേരി മരുതൂരില്‍ കെ.എം.ആര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഹാം ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു, ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കൊയിലാണ്ടി: കെ.എം.ആര്‍ സ്‌പോര്‍ട്‌സ് അക്കാദമി നടേരി മരുതൂരില്‍ ഹോം ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, കരാത്തെ ബ്ലാക്ക് തുടങ്ങി വിവിധ മേഖലയില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. ടൂര്‍ണ്ണമെന്റ് നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കരാത്തെ ബ്ലാക്ക് ബെല്‍റ്റ് വിജയികര്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണം എം.എം.സി എം.ഡി.അനില്‍കുമാര്‍ വള്ളിലും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത

നടേരി മരുതൂർ കോയിക്കൽ ബാലൻ അന്തരിച്ചു.

നടേരി: മരുതൂർ കോയിക്കൽ ബാലൻ അന്തരിച്ചു. അറുപത്തിയൊന്നു വയസ്സായിരുന്നു. ജയയാണ് ഭാര്യ. മക്കൾ: അശ്വതി, അനഘ. സഹോദരങ്ങൾ: സൗമിനി, കാർത്ത്യായനി, ചന്ദ്രിക, പരേതനായ കുഞ്ഞിക്കണ്ണൻ, വിനോദൻ.. അറുപത്തിയൊന്നു വയസ്സായിരുന്നു. ജയയാണ് ഭാര്യ.