Tag: Nadapuram
നാദാപുരം ചെക്യാട് ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിന് പിന്നില്‍ ഇടിച്ച് അപകടം; വളയം മഞ്ചാന്തറ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
നാദാപുരം: ചെക്യാട് ഉണ്ടായ അപകടത്തില്‍ നിര്‍മ്മാണ തൊഴിലാളി മരിച്ചു. മീന്‍ കയറ്റി വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വളയം മഞ്ചാന്തറ സ്വദേശി പുന്നയുള്ള പറമ്പത്ത് ശ്രീധരന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന കിണറുള്ള പറമ്പത്ത് ലീജിത്തിനെ (22) പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍
ഓട്ടോറിക്ഷ അടിച്ച് തകര്‍ത്തു, വീട്ടമ്മയെ പട്ടാപ്പകല്‍ കയ്യേറ്റം ചെയ്തു, പൊലീസ് കസ്റ്റഡിയില്‍ ബോധം കെട്ട് ‘ഓസ്‌കാര്‍ അഭിനയ’വും; നാദാപുരത്ത് അരങ്ങേറിയ നാടകീയമായ സംഭവങ്ങള്‍
നാദാപുരം: ഓട്ടോ അടിച്ച് തകർത്തും വീട്ടമ്മയെ കൈയേറ്റം ചെയ്തും പട്ടാപ്പകൽ യുവാവിന്റെ പരാക്രമം. ഒടുവിൽ പോലീസ് സ്റ്റേഷനിൽ ബോധരഹിതനായി അഭിനയവും. നാദാപുരം സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള സമയത്ത് അക്രമാസക്തനായി എത്തിയ ഇരുപത്തിരണ്ടുകാരൻ വീട്ടു മുറ്റത്ത് നിർത്തിയിട്ട ഓട്ടോ തകർക്കുകയും ജനൽ ഗ്ലാസുകൾ എറിഞ്ഞ് തകർക്കുകയും ചെയ്തു. കൈയ്യേറ്റം
പേരോട് പരദേവതാ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
നാദാപുരം: പേരോട് പട്ടാര പരദേവതാക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ഭണ്ഡാരത്തില്‍ നിന്ന് 3400 രൂപ ലഭിച്ചിട്ടുണ്ട്. മോഷണത്തിനിടെ ആരുടെങ്കിലും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിന് ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. മൂന്നുമാസം മുമ്പാണ് ഭണ്ഡാരത്തിലെ പണം അളന്നുതിട്ടപ്പെടുത്തിയത്. നല്ലൊരു തുക ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
പതിനേഴുകാരിയെ പനി ബാധിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല, ബാധയുണ്ടെന്ന് പറഞ്ഞു മന്ത്രവാദ ചികിത്സ; സംഭവം നാദാപുരത്ത്
നാദാപുരം: നാദാപുരത്ത് പനി ബാധിച്ച പതിനേഴ്കാരിയെ ആശുപത്രിയില്‍ കൊണ്ട് പോകാതെ മന്ത്രവാദ ചികിത്സ നല്‍കിയതായി പരാതി. പുതുക്കയം രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരിക്കാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രവാദ ചികിത്സ നല്‍കിയത്. ആക്രി സാധനങ്ങള്‍
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടി ദുബായ് പൊലീസ്; അറസ്റ്റിലായത് നാദാപുരം സ്വദേശി നജീഷ്
വടകര: സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നേരെ ബോംബറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. നാദാപുരം പുറമേരി സ്വദേശി കൂരോരത്ത് വീട്ടിൽ നജീഷാണ് അറസ്റ്റിൽ ആയത്. 2017 ജൂൺ ഏഴിന് പുലർച്ചെ ഒന്നരയോടെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നേരെ ആർഎസ്എസ് ക്രിമിനൽ സംഘം ബോംബെറിയിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ
‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി
വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള
നാദാപുരത്ത് വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ സണ്‍ഷൈഡ് അടര്‍ന്നുവീണു; സ്ലാബിനടിയില്‍ കുടുങ്ങി തൊഴിലാളികള്‍, അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്
നാദാപുരം: പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ സണ്‍ഷൈഡ് അടര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്. കക്കംപള്ളിയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ തൊഴിലാളികളുടെ ദേഹത്തേക്ക് മുന്‍ഭാഗത്തെ സണ്‍ഷൈഡ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാണു, സജീവന്‍ എന്നിവരെയാണ്
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കര്‍
നാദാപുരം: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മെഡില്‍ നാദാപുരം സ്വദേശിക്ക് മെഡല്‍ നേട്ടം. അബ്ദുള്ള അബൂബക്കറാണ് ട്രിപ്പിള്‍ ജമ്പില്‍ വെള്ളിമെഡല്‍ നേടിയത്. ഒരുമില്ലീമിറ്റര്‍ വ്യത്യാസത്തിലാണ് അബ്ദുള്ള അബൂബക്കറിന് സ്വര്‍ണ മെഡല്‍ നഷ്ടമായത്. എറണാകുളം കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ ആണ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ മെഡല്‍ നേടിയത്. 17.3 മീറ്റര്‍ ദൂരം താണ്ടിയാണ് നേട്ടം. ചിത്രം: ട്രിപ്പിൽ
പിക്കപ്പ് ലോറി ഇടിച്ച് നാദാപുരത്ത് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു
നാദാപുരം: പിക്കപ്പ് ലോറി ഇടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകനാണ് മരിച്ചത്. അന്‍പത്തിയാറ് വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റ്യാടിയില്‍ നിന്ന് ചോമ്പാല്‍ ഹാര്‍ബറിലേക്ക് മത്സ്യമെടുക്കാന്‍ പോയ പിക്കപ്പ് ലോറിയാണ് ഇടിച്ചത്. സംസ്ഥാനപാതയില്‍ കസ്തൂരിക്കുളത്താണ് അപകടമുണ്ടായത്. കല്ലാച്ചിയിലെ ബാറ്ററി കടയിലെ ജീവനക്കാരനായിരുന്നു അശോകന്‍. പിക്കപ്പ് ലോറിയുടെ
മിഠായി വാങ്ങി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാദാപുരത്ത് ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
നാദാപുരം: കടയിൽ നിന്ന് മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാർത്ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയിൽനിന്ന് പോപ് സ്റ്റിക് എന്ന മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ അഷ്‌നിയ, അനന്യ, അമലിക, ഹൃദുപര്‍ണ, മുഖള്‍ ടിങ്കള്‍ എന്നിവര്‍ക്കാണ്