Tag: MVD
എം.വി.ഡി പിടിച്ചപ്പോള്‍ ലൈസന്‍സ് ഇല്ല; വാട്‌സ് ആപ്പ് വഴി അയച്ചു നല്‍കി, തട്ടിപ്പ് കാണിച്ച യുവാവും ഡ്രൈവിംങ്ങ് സ്‌കൂള്‍ ഉടമയും പിടിയില്‍
കാസര്‍ഗോഡ്: പോലീസും എം.വി.ഡിയും ഒരുമിച്ച് നടത്തിയ പരിശോധനയില്‍ വ്യാജ ലൈസന്‍സ് കൈവശം വച്ച യുവാവ് പിടിയില്‍. വിശദ പരിശോധനയില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിക്കാന്‍ സഹായം ചെയ്ത് കൊടുത്ത ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍. ബുധനാഴ്ച തൃക്കരിപ്പൂര്‍ ഭാഗത്ത് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജിജോ വിജയ് സി.വി വിജേഷ്, പി.വി, ഡ്രൈവര്‍
സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായി കാർ യാത്ര; കുന്ദമംഗലത്ത് നിന്നുള്ള വീഡിയോ വൈറലായതോടെ നടപടിയുമായി മോട്ടോർവാഹന വകുപ്പ് (വീഡിയോ കാണാം)
കുന്ദമംഗലം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരാമയ ഡ്രൈവിങ്. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞ ദിവസമാണ് അപകടകരാമയ ഡ്രൈവിങ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കൊടുവള്ളി സ്വദേശിയുടെ കെ.എല്‍ 57. എക്‌സ് 7012 എന്ന ആഡംബര
വശങ്ങളിലും വാതിലിലും തൂങ്ങി യാത്ര, മുകളിലും മുന്‍വശത്തെ ചില്ലിലുമെല്ലാം ആളുകള്‍; താമരശ്ശേരിയില്‍ ടൂറിസ്റ്റ് ബസ്സിനെ വൈറലാക്കാനായി അപകടകരമായ വീഡിയോ ഷൂട്ട്, നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
താമരശ്ശേരി: ടൂറിസ്റ്റ് ബസ്സിന്റെ പ്രൊമോഷന് വേണ്ടി അപകടകരമായി ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. താമരശ്ശേരിയിലാണ് സംഭവം. പ്രൊമോഷന്‍ വീഡിയോ വൈറലാക്കുന്നതിനായി ഓടുന്ന ബസ്സിന്റെ വശങ്ങളിലും വാതിലിലും തൂങ്ങിയും മുന്‍വശത്തെ ചില്ലിലും മുകളിലും ഇരുന്നും യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. യുവാക്കളും കൗമാരക്കാരുമാണ് ടൂറിസ്റ്റ് ബസ്സില്‍ അപകടകരമായി യാത്ര
‘കുട്ടി’ക്കുടുംബത്തിനും ഹെൽമറ്റിൽ പിഴവീഴും, ജില്ലയിൽ ഇന്ന് മിഴിതുറക്കുന്നത് 61 എഐ ക്യാമറകൾ; ‘പിഴ’യടക്കേണ്ടതും, ‘പരാതി’ നൽകേണ്ടതും എങ്ങനെയെന്ന് വിശദമാക്കി എം.വി.ഡി
കൊയിലാണ്ടി: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച 726 എഐ സാങ്കേതികവിദ്യ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അതിന് ശേഷമേ പിഴ ചുമത്തി തുടങ്ങുകയുള്ളൂ. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്
പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ
പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി. എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍
ജീവനെടുക്കുന്ന മരണപ്പാച്ചിൽ അവസാനിക്കണം: കൊയിലാണ്ടയിൽ യാത്രക്കാരിക്ക് അപകടമുണ്ടാക്കും വിധം നിയമം ലംഘിച്ച രണ്ട് ബസുകൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി, തെളിവായത് സി.സി.ടി.വി ദൃശ്യങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാത്രക്കാരിക്ക് അപകടം സംഭവിക്കും വിധം ട്രാഫിക് നിയമം ലംഘിച്ച് ബസ്സ് ഓടിച്ച ഡ്രൈവർക്കും ബസ്സിനുമെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ബസില്‍ കയറ്റാതെ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തി; തലശേരിയില്‍ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു, പതിനായിരം പിഴയും ചുമത്തി
തലശേരി: തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ബസ്സിനെതിരെ പൊലീസ് നടപടി. ബസ് തലശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തുകയും ചെയ്തു. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ കൂടി ഇടപെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പാസ് നല്‍കി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് അവരെ രണ്ടാംതരം ആളുകളായി കണക്കാക്കുന്നു. കണ്ടക്ടറും ക്ലീനറുമൊക്കെ
വാഹനം ക്യാരവാനാക്കാം, ചെറിയ മോഡിഫിക്കേഷനുകളും അനുവദനീയം; എം.വി.ഡി പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം
കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് വാഹനങ്ങളുടെ മോഡിഫിക്കേഷൻ. ഇതുമായി ബന്ധപ്പെട്ട് ‘കേരളം കത്തിക്കും’ എന്ന തരത്തിലുള്ള ആഹ്വാനങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. പുതിയതും പഴയതുമായ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്താന്‍ അനുവാദമില്ലാത്തത് പല വാഹന പ്രേമികൾക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ചെറിയ മോഡിഫിക്കേഷന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് എം.വി.ഡി. സ്വകാര്യ വാഹനങ്ങൾക്കും, സ്കൂൾ
ചേട്ടാ, ഒരു ലിഫ്റ്റ് തരാമോ?, ഇനി ചോദിക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കണേ; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം എന്ന മുന്നറിയിപ്പുമായി കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റ്
കോഴിക്കോട്: ബസ് നിർത്താതെ പോകുമ്പോഴും, ബസ്സുകൾ കുറവുള്ള റൂട്ട് ആണെങ്കിലും, താമസിച്ചു പോയാലും ഒടുവിൽ നമുക്ക് ഒരേ ഒരു വഴിയേയുള്ളു… ചേട്ടാ, ഒരു ലിഫ്റ്റ്. ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളാണെങ്കിലും വേറെ വഴിയില്ലാതെ നമ്മൾ ചാടിക്കയറും. കുട്ടികളെന്നോ പ്രായമെന്നോ ഒരു വ്യത്യാസവുമില്ലാതെ നമ്മൾ ചെയ്യുന്ന കാര്യമാണ് ഈ ലിഫ്റ്റ് ചോദിക്കൽ. എന്നാൽ അപരിചതരോട് ലിഫ്റ്റ് ചോദിക്കുന്നത്
വാഗാഡിനെതിരെ വീണ്ടും ആരോപണം; മതിയായ രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാതെ ടിപ്പര്‍ ലോറികള്‍ ലോഡുമായി പായുന്നത് പിറക് വശം തുറന്ന നിലയില്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനിക്കെതിരെ വീണ്ടും ആരോപണം. പൊലൂഷൻ, നികുതി, ഫിറ്റ്നസ് എന്നിവയും കൂടാതെ നമ്പര്‍ പ്ലേറ്റും ഇല്ലാതെയാണ് വാഗാഡിന്റെ ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നത്. ഇതിന്റെ തെളിവുകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. നിയമ പ്രകാരം പുറക് വശം അടച്ച് മാത്രമാണ് ടിപ്പര്‍ ലോറികള്‍ സര്‍വീസ് നടത്തേണ്ടത്. എന്നാല്‍