Tag: Murder
തിരുവനന്തപുരത്ത് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കല്‍ സ്വദേശി ഗോപുവാണ് (20) കസ്റ്റഡിയിലുള്ളത്. സഹോദരിമാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പ്രതി പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
ശരീരത്തിൽ പരിക്കേറ്റ പാടുകൾ, സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം, പോലീസ് അന്വേഷണം ആരംഭിച്ചു
വടകര: മാർക്കറ്റ് റോഡിലെ കടയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണത്തിനിടെയുള്ള കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കൂടാതെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതും സംശയം ബലപ്പെടുത്തുന്നു. രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ
തലശ്ശേരിയില്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത രണ്ട് സി.പി.എം. പ്രവര്‍ത്തകരെ വെട്ടിക്കൊന്നു
തലശ്ശേരി: കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തലശ്ശേരിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീര്‍(40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ്
കൊച്ചിയിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു
തിക്കോടിയിലെ കൃഷ്ണപ്രിയ മുതൽ പാനൂരിലെ വിഷ്ണുപ്രിയ വരെ; പ്രണയപ്പകയിൽ എരിഞ്ഞടങ്ങിയത് നിരവധി പെൺകുട്ടികൾ
പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ കൊലപ്പെടുത്തുന്ന യുവാക്കളുടെ ക്രൂരതയ്‌ക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. പ്രേമനൈരാശ്യം ബാധിച്ച് ഭ്രാന്തുപിടിച്ചവർ കൗമാരക്കാരായ പെൺകുട്ടികളെ കൊല്ലുന്നത് നിത്യസംഭവമാകുന്നു. വർത്തമാനകാലത്ത് കേരളം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായിക്കഴിഞ്ഞു ഈ പ്രണയ ഭീകരത. അടുത്ത ഇര ആരാകുമെന്ന ഭീതിയിലും നടുക്കത്തിലുമാണ് പെൺകുട്ടികളുള്ള അച്ഛനമ്മമാർ കഴിയുന്നത്. പ്രണയപ്പകയിൽ നിരവധി പെൺകുട്ടികളാണ് മൃഗീയമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ
‘വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി, ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു’; കണ്ണൂരിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്
കണ്ണൂർ: പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് യുവാവിന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി
കണ്ണൂരിൽ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന സംഭവം: കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ
കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവെന്ന് സൂചന. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയാണ് അതിക്രൂരമായി കൊലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ
പാറക്കെട്ടിലിരുന്നു മദ്യപിച്ചു, തർക്കത്തിനൊടുവിൽ കൊലപാതകം; കൊയിലാണ്ടിയിൽ അസം സ്വദേശിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ബെൽറ്റ് മുറുക്കിയശേഷം കടലിൽ മുക്കി
കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശിയായ യുവാവിന്റെ മരണത്തിലേക്ക് നയിച്ചത് മദ്യപിച്ചുണ്ടായ തർക്കം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷിയാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. കടപ്പുറത്ത് പാറക്കെട്ടിനു സമീപം
അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പോലീസ് തിരയുന്ന വടകര സ്വദേശി ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
വടകര: അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പോലീസ് തിരയുന്ന യുവാവ് ബന്ധു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി കെ.ടി.കെ.സുരേഷ്ബാബുവാണ് മരിച്ചത്. 46 വയസാണ്. ആഗസ്ത് 10 നാണ് അയൽവാസിയായ ചീരോക്കര താഴെക്കുനി സുരേഷ്ബാബുവിനെ പ്രതി കമ്പി വടികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് സുരേഷ് ബാബു ദിവസങ്ങളോളം കോഴിക്കോട് മെഡിക്കൽ
കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് അടിച്ചുകൊന്നു
കൊച്ചി: നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് അടിച്ചു കൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ്കുമാർ പാലക്കാട്ടു നിന്നെത്തി ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി