Tag: Murder

Total 49 Posts

കോഴിക്കോട്ടെ ഹോട്ടല്‍ ഉടമയുടെ കൊലപാതകം: പ്രതി ഷിബിലി പോക്‌സോ കേസില്‍ പ്രതി, പരാതിക്കാരി ഫര്‍ഹാന, കേസിന് ശേഷം സൗഹൃദം

കോഴിക്കോട്: ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ പിടിയിലായ മുന്‍ ജീവനക്കാരന്‍ ഷിബിലി പോക്‌സോ കേസിലെ പ്രതി. ഷിബിലിക്കൊപ്പം അറസ്റ്റിലായ ഫര്‍ഹാന തന്നെയാണ് ഇയാള്‍ക്കെതിരെ 2021 ല്‍ പരാതി നല്‍കിയത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഷിബിലിക്കെതിരെ ഫര്‍ഹാന പരാതി നല്‍കിയത്. 2018 ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരായ ഫര്‍ഹാനയും കുടുംബവും നല്‍കിയ

കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊട്ടാരക്കരയിൽ യുവ ഡോക്ടർ ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ആശുപത്രി ആർ.എം.ഒ ഡോ.

കടംകൊടുത്ത സ്വർണ്ണവും പണം തിരികെ ചോദിച്ചതിൽ പ്രകോപനം; തൃശ്ശൂരിൽ പെൺസുഹൃത്തിനെ കൊന്ന് വെട്ടിനുറുക്കി വനത്തില്‍ ഉപേക്ഷിച്ച് യുവാവ്

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തി ശരീരം ഭാ​ഗങ്ങൾ വെട്ടിനുറുക്കി വനത്തില്‍ ഉപേക്ഷിച്ച് സുഹൃത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. ഏപ്രില്‍ 29 മുതല്‍ ആതിരയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് മൃ​ഗീയമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവും വീട്ടുകാരും പോലീസില്‍ പരാതി

അരിക്കുളം കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പ്രതി താഹിറ ലക്ഷ്യമിട്ടത് കുടുംബത്തിലെ അഞ്ച് പേരെ കൊല്ലാന്‍, കൂട്ടക്കൊല ഒഴിവായത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: അരിക്കുളത്ത് ബന്ധുവായ പന്ത്രണ്ടുകാരനെ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച കുട്ടിയുടെ മുഴുവന്‍ കുടുംബത്തെ ലക്ഷ്യമിട്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് ഇപ്പോള്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരം. ഈ കുടുംബത്തോടുള്ള മുന്‍വൈരാഗ്യം കാരണമാണ് താഹിറ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മരിച്ച അഹമ്മദിന്റെ മാതാപിതാക്കളെയും മൂന്ന്

അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകം: പ്രതി താഹിറ റിമാന്റിൽ

കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുകാരനെ ഐസ്ക്രീമിൽ വിഷം ചേർത്ത് കൊന്ന കേസിലെ പ്രതി താഹിറയെ കോടതി റിമാന്റ് ചെയ്തു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് താഹിറയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച പ്രതിയെ അരിക്കുളത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. Also

‘ഐസ്ക്രീം വാങ്ങിയ ശേഷം വിഷം ചേർത്ത് കുട്ടിക്ക് നൽകി, കൊലയ്ക്ക് പിന്നിൽ മുൻവെെരാ​ഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് കേസിൽ പ്രതിയായ താഹിറ ഐസ്ക്രീം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ഐസ്ക്രീമിൽ വിഷം ചേർത്ത് യുവതി സ​ഹോദരന്റെ മകന് നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കേളോത്ത് മഹമ്മദലിയുടെ മകൻ

അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവം കൊലപാതകം; കുട്ടിയുടെ ബന്ധുവായ സ്ത്രീ അറസ്റ്റില്‍

കൊയിലാണ്ടി: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ ബന്ധുവായ സ്ത്രീ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബാപ്പയുടെ സഹോദരിയായ താഹിറ (34) ആണ് അറസ്റ്റിലായത്. പഞ്ചായത്ത് അംഗം ബിന്ദുവിന്റെ സാന്നിധ്യത്തില്‍ വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. താഹിറ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ്

പെരിന്തല്‍മണ്ണയിലെ യുവതിയുടെ കൊലപാതകത്തിന് കാരണം ലൈംഗികാവശ്യം നിരസിച്ചതും സംശയവും; ഭര്‍ത്താവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഏലംകുളത്ത് കഴിഞ്ഞദിവസം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ (35) ആണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.അലവി അറസ്റ്റ് ചെയ്തത്. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്ന

കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും കെട്ടിയിട്ടു, വായില്‍ തുണി തിരുകി; പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കൊല്ലപ്പെട്ട നിലയില്‍

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫഹ് ന ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഫഹ് നയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

ആനക്കുളത്ത് ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു; മരിച്ചത് ആന്ധ്ര സ്വദേശിയായ 23കാരൻ

കൊയിലാണ്ടി: ആനക്കുളത്ത് ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസാണ്. മൂന്നുവയസുള്ളപ്പോൾ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയശേഷം പലയിടത്തായി കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മംഗളൂരു തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്