Tag: Murder

Total 52 Posts

ഈങ്ങാപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി യാസിര്‍ പിടിയില്‍

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. കൊലപാതകത്തിനു ശേഷം സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് ഇയാളെ പോലീസ് പിടികൂടിയത്‌. കൊലപാതകശേഷം ഒളിവില്‍ പോയ ഇയാളുടെ കാറിന്‍റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. പാര്‍ക്കിങ്ങ് ഏരിയില്‍ വെച്ച്

രണ്ടു പേരെകൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു, അനുജനെ കൊന്നതോടെ തളർന്നു; വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വെഞ്ഞാറമൂട്: രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായി സഹോദരനെയടക്കം അഞ്ചു പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാൻ്റെ വെളിപ്പെടുത്തൽ. പോലീസിനോടും മാനസികാരോഗ്യ വിദഗ്ധരോടുമാണ് അഫാൻ വെളിപ്പെടുത്തല്‍ നടത്തിയത്. ബന്ധുവായ അമ്മയെയും മകളെയും ആണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് വിവരം. 5 ലക്ഷം രൂപ ഇവരോട് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നതാണ് കാരണമായി പറഞ്ഞത്. അനുജനെ കൊന്നതോടെ തളർന്ന പ്രതി തുടർന്ന്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മൂന്ന് ഇടങ്ങളിലായി യുവാവ് 5 പേരെ വെട്ടിക്കൊന്നു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടി ക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരിടത്ത്

തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദഹേം കണ്ടത്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സ്വത്ത് വിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും സുബൈദ തയ്യാറായില്ല; താമരശ്ശേരിയിൽ മകൻ ഉമ്മയെ കൊന്നത് പണം നൽകാത്തതിലുള്ള വൈരാഗ്യം മൂലം

കോഴിക്കോട്: താമരശ്ശേരിയിൽ ഉമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പണം നൽകാത്തതിലുള്ള വൈരാഗ്യം. സ്വത്ത് വിൽപ്പന നടത്താൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപ് രണ്ട് തവണ ഇയാൾ ഉമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പതിവായി ആഷിഖ് സുബൈദയോട് പണം ചോദിച്ചിരുന്നു. കൂടാതെ ഇവരുടെ പേരിലുള്ള സ്വത്തുക്കൾ വിൽക്കാനും ആഷിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ

എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോലീസ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. തൃശ്ശൂര്‍ തിരുവില്ല്വാമല തലപ്പള്ളി സ്വദേശി അബ്ദുള്‍ സനൂഫ് എന്നയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ ലോഡ്ജിൽ

പി.വി സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും നാളെ സി.പി.എം ഹര്‍ത്താല്‍

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നാളെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താല്‍. ഇന്ന് രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത്

സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥനെ വെട്ടികൊലപ്പെടുത്തി

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥനെ വെട്ടികൊലപ്പെടുത്തി. അറുപത്തിരണ്ട് വയസായിരുന്നു. മുത്താമ്പി ചെറിയപ്പുറം ക്ഷേത്രപരിസരത്തുവെച്ചാണ് സംഭവം. കഴുത്തിലും പുറത്തും മാരകമായി കുത്തേറ്റ നിലയില്‍ ക്ഷേത്ര പരിസരത്തെ വഴിയില്‍ കണ്ടെത്തിയ സത്യനെ അവിടെയുണ്ടായിരുന്നവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഡി.വൈ.എസ്.പി

പാനൂർ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ കുത്തേറ്റുമരിച്ചു; കൂടെ താമസിച്ചിരുന്ന യുവതി പോലീസ് കസ്റ്റഡിയിൽ

വടകര: പാനൂർ സ്വദേശി ബംഗളൂരുവിൽ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചു. പാനൂർ അണിയാരം ഫാത്തിമാസിൽ ജാവേദ് (29) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം4.30 ഓടെ ബന്നാർഘട്ട ഹുളിമാവിലെ ഫ്‌ളാറ്റിലാണ് സംഭവം. കത്തികൊണ്ട് കുത്തേറ്റ ജാവേദിനെ ഒപ്പമുണ്ടായിരുന്ന രേഖ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഹുളിമാവ് പോലീസ് എത്തിയാണ് കേസ് രജിസ്റ്റർ

ഊരള്ളൂരിനെ നടുക്കിയ ഞായറാഴ്ച; പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ നാട്, രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ അരിക്കുളം: ഊരള്ളൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ ഞായറാഴ്ചയായിരുന്നു ഇന്ന്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് ഊരള്ളൂര്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്തയായിരുന്നു ഊരള്ളൂര്‍-നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ നിന്ന് 150 മീറ്ററോളം മാറി വയലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. Also Read: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍