Tag: Muchukunnu
മുചുകുന്ന് സ്വദേശിയുടെ പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്‌സ് മേപ്പയ്യൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് വലിക്കണ്ടി വീട്ടില്‍ അജയിന്റെ പേഴ്‌സാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മേപ്പയ്യൂരിലേക്കുള്ള പ്രശാന്തി ബസ്സില്‍ സഞ്ചരിക്കവെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ വിലയേറിയ രേഖകളും പണവും
മുചുകുന്നില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ആയിരത്തോളം തേങ്ങ കത്തിനശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്നില്‍ തേങ്ങാകൂട കത്തിനശിച്ചു. വടക്കെ പാപ്പാരി പത്മനാഭന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാക്കൂടയാണ് ശനിയാഴ്ച രാവിലെ കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാരും വിവരം കിട്ടിയതിനനുസരിച്ച് കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും കുതിച്ചെത്തി തീയണച്ചു. തേങ്ങാക്കൂടയും, ആയിരത്തോളം തേങ്ങയും പൂര്‍ണ്ണമായും കത്തിനശിച്ചു.
വനിതാ സംരംഭക പദ്ധതിയിൽ മൂടാടി പഞ്ചായത്തിന് മറ്റൊരു പൊൻതൂവൽ കൂടി; എട്ടാം വാർഡിൽ സുഭിക്ഷം അരവ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ മുചുകുന്ന് നോർത്തിൽ സുഭിക്ഷം അരവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷയായി. മൂടാടി ഗ്രാമ പഞ്ചായത്തിലെ വനിതാ സംരഭക പദ്ധതിയുടെ ഭാഗമായാണ് അരവ് കേന്ദ്രം എട്ടാം വാർഡിൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിന്റെ രണ്ട് ലക്ഷം
മുചുകുന്നില്‍ കുട്ടികള്‍ക്കായി നാടക പരിശീലനക്കളരിയും അമേച്വര്‍ നാടക മത്സരവും; വിശദാംശങ്ങള്‍ അറിയാം
പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മെയ് 27, 28, തിയ്യതികളിലായി കുട്ടികള്‍ക്കുളള നാടക പരിശീലനക്കളരിയും അമേച്വര്‍ നാടകമത്സരവും മുചുകുന്നില്‍ വെച്ച് നടത്താന്‍ സംഘാടകസമിതി രൂപീകരിച്ചു. നാടക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നാടകത്തിന്റെ സ്‌ക്രിപ്റ്റും നാടകത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദവിവരങ്ങളും മെയ് അഞ്ചിനകം സംഘാടക സമിതിയില്‍ എത്തിക്കണം. ലഭിക്കുന്ന രചനകളില്‍ തെരെഞ്ഞെടുക്കപ്പെടുന്ന നാല് നാടകങ്ങളാണ്
മുചുകുന്നില്‍ ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി തലകീഴായി മറിഞ്ഞു
കൊയിലാണ്ടി: ചെങ്കല്ലുമായി വരികയായിരുന്ന മിനി ലോറി തലകീഴായി മറിഞ്ഞു.മുചുകുന്ന് വടക്കുംമുറി അങ്കണവാടിക്ക് സമീപമാണ് സംഭവം. ‘ആയില്യം’ എന്ന ലോറിയാണ് ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ മറിഞ്ഞത്. ചെങ്കല്ലുമായി വരുമ്പോള്‍ കയറ്റത്തില്‍ വച്ച് ഡ്രൈവര്‍ക്ക് ബ്രേക്കിന്മേലുള്ള നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് ലോറി പുറകോട്ട് നീങ്ങുകയും മറിയുകയും ചെയ്തു. ലോറിയിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലകീഴായി മറിഞ്ഞ ലോറിയില്‍
മുചുകുന്നിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവം; പ്രതിചേർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആറു വർഷത്തിന് ശേഷം വെറുതെവിട്ട് കോടതി
കൊയിലാണ്ടി: മുചുകുന്നിലെ ബി.ജെ.പി നേതാവിന്റെ ബെെക്ക് കത്തിച്ച കേസിൽ മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരെ വെറുതെവിട്ട് കോഴിക്കോട് ജില്ലാ കോടതി. നെല്ലിമഠത്തിൽ ബാലകൃഷ്ണന്റെ ബെെക്ക് കത്തിച്ച കേസിലാണ് മുചുകുന്ന് സ്വദേശികളായ വിഷ്ണു, അഭി, ബജിൻ എന്നിവരെ കോടതി വെറുതെ വിട്ടത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന ബാലകൃഷ്ണന്റെ ബെെക്കിന് അർദ്ധരാത്രിയിൽ ആരോ
പുതിയ പാലത്തിന് പഴയതിനേക്കാള്‍ ഉയരം കൂടി, റോഡില്‍ പഴയപാലത്തിന്റെ അവശിഷ്ടങ്ങളും; മുചുകുന്ന് പാച്ചാക്കല്‍ പ്രദേശത്തെ കനാല്‍പ്പാലം പുതുക്കിപ്പണിതതോടെ പ്രയാസത്തിലായി നാട്ടുകാര്‍
കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങല്‍ ബ്രാഞ്ച് കനാല്‍ കടന്നുപോവുന്ന മുചുകുന്ന് പാച്ചാക്കല്‍ പ്രദേശത്തെ കനാല്‍പ്പാലം പുതുക്കിപ്പണിതതിനു പിന്നാലെ നാട്ടുകാരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടാവുന്നു. പുതിയ കനാല്‍പ്പാലത്തിന് പഴയതിനേക്കാള്‍ ഉയരം കൂടിയതും ഇവിടെ റോഡില്‍ പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടതുമാണ് നാട്ടുകാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ടാര്‍ ചെയ്ത കുറെ
കരാര്‍ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് പി.ഡബ്ല്യു.ഡി കയ്യൊഴിഞ്ഞു; പൈപ്പിന്റെ ലീക്ക് മാറ്റാനാവുന്നില്ല, മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലേക്കുള്ള ജലവിതരണ പൈപ്പ്‌പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആറുമാസം
മുചുകുന്ന്: മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലേക്ക് ജലം എത്തിക്കുന്ന പൈപ്പ് പൊട്ടി വലിയ തോതില്‍ വെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി. മുചുകുന്ന് ഓട്ടുകമ്പനിക്ക് സമീപത്തായുള്ള ജങ്ഷനിലാണ് പൈപ്പ് പൊട്ടിയത്. ആറുമാസത്തോളമായി വെള്ളം ലീക്കാകുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡിയില്‍ പരാതിപ്പെട്ടെങ്കിലും കരാറുകാരന്റെ കാലാവധി കഴിഞ്ഞെന്നും അതിനാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ അയാളോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്നുമാണ് പി.ഡബ്ല്യു.ഡി
മുചുകുന്നിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതി പിടിയില്‍
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍രാജിനെ (27) ആണ് വൈകീട്ട് നാല് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് പെട്ടി മോഷണം പോയത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് പണം അടങ്ങിയ കവര്‍ നിക്ഷേപിക്കാനായി സജ്ജീകരിച്ച
മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകള്‍ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്. ഇന്ന് രാവിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മോഷണം പോയ പെട്ടി കണ്ടെത്തിയത്.