Tag: Muchukunnu College
‘കൈപ്പോരു’മായി ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് മുചുകുന്ന് കോളേജിലെ വിദ്യാര്‍ഥിനി; കളരിപ്പയറ്റില്‍ മത്സരിക്കാന്‍ ഷെഫിലി ഷിഫാത്
കൊയിലാണ്ടി: 37ാമത് ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് കൊയിലാണ്ടി മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം കോളേജിലെ വിദ്യാര്‍ഥിനി. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ വില്ല്യാപ്പള്ളി സ്വദേശിനി ഷെഫിലി ഷിഫാത് ആണ് മത്സരിക്കുന്നത്. കൈപ്പോര് വിഭാഗത്തിലാണ് ഷെഫിലി മത്സരിക്കുന്നത്. നാളെയാണ് മത്സരം ജില്ലാ തലത്തില്‍ വിജയിച്ച് കോഴിക്കോട് ജില്ലാ കളരി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഷെഫിലി സംസ്ഥാനതലത്തില്‍
മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ തീപിടുത്തം; കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീയണച്ചത് ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍
കൊയിലാണ്ടി: മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ തീപിടിത്തം. അടിക്കാടുകാള്‍ക്കാണ് തീപിടിച്ചത്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എം. മജീദ്, ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ ബി.കെ. ബിനീഷ്, ബി. ഹേമന്ത്,
മുചുകുന്ന് കോളേജിന് സമീപം റോഡരികിലെ അടിക്കാടിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള അടിക്കാടിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അടിക്കാടിന് തീ പിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റിച്ച് തീ അണയ്ക്കുകയും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങളായ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, നിധി
മുചുകുന്ന് കോളേജ് കോമ്പൗണ്ടിലെ മരം പൊട്ടി റോഡിലേക്ക് വീണു; മുറിച്ചു മാറ്റി കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി: കോളേജ് കോമ്പൗണ്ടിൽ നിന്ന് മരം മുറിഞ്ഞു റോഡിലേക്ക് വീണു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. മുചുകുന്നു കോളേജ് കോമ്പൗണ്ടിലെ അക്വേഷ്യ മരം ആണ് മുറിഞ്ഞ് റോഡിലേക്ക് ചാഞ്ഞു വീണത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി കൊയിലാണ്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഉടനെ തന്നെ അവരെത്തി പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.
പഴക്കമില്ലാത്ത ഓർമ്മകളുമായി അവർ വീണ്ടുമെത്തി… മുചുകുന്ന് കോളേജിലെ 1987-88 ബാച്ചിലെ വിദ്യാർത്ഥികൾ ഒത്തുകൂടി
കൊയിലാണ്ടി: ഗൃഹാതുരമായ ഓർമ്മകളോടെ അവർ വീണ്ടും ഒത്തുകൂടിയപ്പോൾ അവിടേക്ക് ഒഴുകിയെത്തിയത് ക്യാമ്പസ് കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന എസ്.എ.ആർ.ബി.ടിഎം ഗവ. കോളേജിലെ 1987-88 ബാച്ചിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കോളേജിൽ വീണ്ടും സംഗമിച്ചത്. പരിപാടി അതേ ബാച്ചിലെ വിദ്യാർത്ഥിയും ഇപ്പോൾ കോളേജിന്റെ പ്രിൻസിപ്പളുമായ ഷാജി.സി.വി ഉദ്ഘാടനം ചെയ്തു. അഡ്വ.