Tag: MP Thakiyudeen Haithami
സകാത്ത്: ഒരു ലഘു പരിചയം-1 | റമദാൻ സന്ദേശം 24 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക ജീവിതത്തിന്റെ ആധാരശിലകളിൽ പ്രധാനപ്പെട്ടതാണ് സമ്പത്ത്.ഭൂമുഖത്തുള്ള വിഭവങ്ങളെല്ലാം തന്നെ മനുഷ്യന്റെ പൊതു സ്വത്താണ്.അതിന്റെയെല്ലാം കൈകാര്യംകർത്താക്കളായിട്ടാണ് അല്ലാഹു നമ്മളെ നിശ്ചയിച്ചിരിക്കുന്നത്.വിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തെ താണ് സകാത്ത്. ഫിത്വർ സകാത്ത് മാത്രമാണ് നോമ്പുമായി ബന്ധമുള്ളത്. മറ്റു പലയിനങ്ങളിലും സകാത്ത് നിർബന്ധമാണ്. എന്നാൽ അതിനൊന്നും തന്നെ റമദാനുമായി യാതൊരു ബന്ധവുമില്ല.കഴിവുള്ളവൻ
പാപമുക്തമായ ഹൃദയത്തോടെ ഇലാഹിൽ അലിഞ്ഞുചേരാം | റമദാൻ സന്ദേശം 23 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തിന്മകൾക്ക് പ്രേരകമാകുന്ന നിരവധി അവസരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.എന്നാൽ അതിൽ നിന്നെല്ലാം വിട്ടു നിന്ന് ഹൃദയത്തിൽ രൂഢമൂലമായ ഈമാനിന്റെയും ഇഖ്ലാസിന്റെയും കരുത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികൾ.സമയവും സാഹചര്യവുമനുസരിച്ച് സ്വഭാവത്തിനും പ്രവർത്തനങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ തഖ്വയുടെ പോരായ്മയാണെന്ന് മനസ്സിലാക്കണം.മനുഷ്യൻ സ്വന്തം ഹൃദയത്തോടുള്ള
തവക്കുൽ: വിശ്വാസിക്ക് നൽകുന്ന കരുത്ത് | റമദാൻ സന്ദേശം 22 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി നന്മ തിന്മകളുടെ ആത്യന്തികമായ നിർണയം അല്ലാഹുവിൽ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും നന്മ നേടാനും തിന്മ തടയാനും അല്ലാഹുവിനോടല്ലാതെ തേടാൻ സാധിക്കുകയില്ല. നന്മകൾ കരഗതമാക്കുവാനും തിന്മകളിൽ നിന്നും അകലം പാലിക്കുവാനും നമ്മളാൽ സാധ്യമായ കാര്യങ്ങൾ ചെയ്ത ശേഷം അല്ലാഹുവിൽ ഭരമേൽപ്പിക്കണം(തവക്കുൽ).സർവ്വവും അല്ലാഹുവിൽ സമർപ്പിച്ചുള്ള ജീവിതം വിശ്വാസിയുടെ ഗുണമായിട്ടാണ്
പ്രാർത്ഥന: വിശ്വാസിയുടെ ആയുധം | റമദാൻ സന്ദേശം 20 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സത്യവിശ്വാസിയായ ഒരു മനുഷ്യനെ അവന്റെ സൃഷ്ടാവായ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന ഒരു മാധ്യമമാണ് പ്രാർത്ഥന.തിരുനബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് :”പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്”.പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോടെയും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയും അവൻ പ്രാർത്ഥിക്കണം.ബദ്റിന്റെ രണാങ്കണത്തിൽ ആൾബലം കൊണ്ടും ആയുധബലം കൊണ്ടും ബലഹീനരായ മുസ്ലിം പക്ഷം പരാജയത്തിന്റെ വക്കിലെത്തിയപ്പോൾ അല്ലാഹുവിന്റെ
നന്മയുടെ പ്രചാരണവും തിന്മയുടെ വിപാടനവും | റമദാൻ സന്ദേശം 19 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഇസ്ലാം നന്മയുടെ മതമാണ്.നന്മ കല്പിക്കലും തിന്മ തടയലുവമാണ് ഇസ്ലാമിന്റെ പ്രമേയം.അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള മുഴുവൻ പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യവും ഇതു തന്നെയായിരുന്നു.നന്മയുടെ കാര്യത്തിൽ സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി തിരുമേനി (സ) പഠിപ്പിക്കുന്നുണ്ട്.എല്ലാ നന്മയും ഒരാൾക്ക് ചെയ്യാൻ കഴിയണമെന്നില്ല. അതുകൊണ്ടു തന്നെ നന്മയിൽ
ലൈലതുൽ ഖദ്ർ: മാഹാത്മ്യത്തിന്റെ രാവ് | റമദാൻ സന്ദേശം 18 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശുദ്ധ റമദാനിൽ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യ രാവാണ് ലൈലതുൽ ഖദ്ർ.അല്ലാഹു അവൻ്റെ സൃഷ്ടികളുടെ മേൽ നിർണയം നടത്തുന്ന രാവായതുകൊണ്ട് തന്നെ ഈ രാവിന് നിർണയത്തിന്റെ രാവ് എന്നും അർത്ഥമുണ്ട്.ലൈലത്തുൽ ഖദ്ർ എന്ന പേര് വരാൻ പല കാരണങ്ങളും പണ്ഡിതന്മാർ സൂചിപ്പിക്കുന്നുണ്ട്.മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:
ദുനിയാവിന്റെ മോഹന വലയത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത് | റമദാൻ സന്ദേശം 17 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി അല്ലാഹു ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചത് അവനെ ആരാധിക്കാനും നന്ദിയോടെ ജീവിക്കാനുമാണ്.നാം ജീവിക്കുന്ന സുഖാഡംബരങ്ങൾ നിറഞ്ഞ ദുനിയാവ് നശ്വരമാണ്.അതിന്റെ കൺകുളിർമയുളള മോഹനഗേഹത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത്. മുആവിയ (റ) ളിറാർ എന്ന മഹാനോട് ചോദിച്ചു: ളിറാർ,അലി എന്നവരെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ.ളിറാർ പറഞ്ഞു: അദ്ദേഹം അതീവ ശക്തിമാനായിരുന്നു. ഖണ്ഡിതമായ
വിനയം: വിശ്വാസിയുടെ മുഖമുദ്ര | റമദാൻ സന്ദേശം 16 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസിയുടെ വിജയത്തിന്റെ രഹസ്യമാണ് വിനയം.സാമ്പത്തികവും ശാരീരികവുമായ കഴിവുകൊണ്ട് താൻ മറ്റുള്ളവരെക്കാൾ മുകളിലല്ല എന്നും എന്നെക്കാൾ മുകളിൽ ഒരുപാട് പേരുണ്ട് എന്നുമുള്ള ധാരണ വിശ്വാസിക്കുണ്ടാവണം.സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരോട് വിനയപൂർവ്വം പെരുമാറാൻ നമുക്ക് സാധിക്കണം.വിനയം പ്രസന്നതയാണ്.വിനയാന്വിതരായ ആളുകളിലേക്ക് മാത്രമേ മറ്റുള്ളവർ ആകർഷിക്കപ്പെടുകയുള്ളൂ. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു തആല അതുതന്നെയാണ്
ബദർ നൽകുന്ന പാഠം| റമദാൻ സന്ദേശം 15 – എം.പി.തഖിയുദ്ധീൻ ഹൈതമി
എം.പി.തഖിയുദ്ധീൻ ഹൈതമി ത്യാഗവും പുണ്യവും ഒരുമിക്കുന്ന പരിശുദ്ധ റമദാനിൽ അതിശക്തമായി അനുസ്മരിക്കപ്പെടുന്ന ഒരു സുദിനമാണ് ബദർ ദിനം.അല്ലാഹുവിന്റെ പരിശുദ്ധ ദീൻ ഈ ലോകത്ത് നിലനിൽക്കുവാൻ കാരണമായ സംഘട്ടനമായിരുന്നു ഇത്.മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഒരു പ്രദേശത്തിന്റെ നാമമാണ് ബദർ എന്നുള്ളത്.ഹിജ്റയുടെ രണ്ടാം വർഷം വിശുദ്ധ റമളാനിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ട അതേ കാലഘട്ടത്തിൽ തന്നെയാണ് അല്ലാഹുവിൻറെ റസൂലും അനുയായികളും
മരണചിന്ത: ആരാധനകൾ ശക്തിപ്പെടുത്താനുള്ള മാർഗ്ഗം | റമദാൻ സന്ദേശം 13 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന് സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി നശ്വരമായ ദുനിയാവിലെ സുഖാനുഭൂതികളും ആഹ്ലാദങ്ങളുമെല്ലാം അവസാനിച്ച് ഒരു നിമിഷം മനുഷ്യൻ നിസ്സഹായനായി പോകുന്ന അവസ്ഥയാണ് മരണം.എപ്പോൾ,എവിടെ വെച്ച്, എങ്ങനെ മരിക്കുമെന്ന് ആർക്കും തന്നെയറിയില്ല.സത്യവിശ്വാസികൾ ഏതുസമയവും മരണസ്മരണ കൂടെ കൊണ്ടുനടക്കേണ്ടവരാണ്.മരണത്തെ സ്മരിക്കുക എന്നുള്ളത് ഏറെ പ്രതിഫലാർഹമായ കാര്യം കൂടിയാണ്.ആഇശ ബീവി (റ) നബി (സ) യോടു ചോദിച്ചു: ‘അല്ലാഹുവിന്റെ