Tag: moodadi

Total 112 Posts

പ്രകാശം പരത്താന്‍ പെണ്‍കരുത്ത്; മൂടാടിയില്‍ തെരുവുവിളക്കുകള്‍ ഇനി വനിതകള്‍ പരിപാലിക്കും

മൂടാടി: മൂടാടിയില്‍ തെരുവുവിളക്കുകള്‍ ഇനി വനിതകള്‍ പരിപാലിക്കും. മൂടാടി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലനം കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുക്കുകയാണ്. മിഴി ചിമ്മുന്ന തെരുവുവിളക്കുകളെ പറ്റിയുള്ള ചര്‍ച്ചകള്‍ക് വിരാമമിടാനാണ് കുടുംബശ്രീ ഗ്രൂപ്പുകളെ രംഗത്തിറക്കുന്നതെന്ന് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അറിയിച്ചു. പഞ്ചായത്തിലെ 20 വനിതകള്‍ക്കാണ് എല്‍.ഇ.ഡി തെരുവുവിളക്ക് റിപ്പയര്‍ പരിശീലനം നല്‍കിയത് 15 ദിവസം നീണ്ടു നിന്ന ട്രെയിനിംഗായിരുന്നു. കുടുംബശ്രീ ജില്ലാ

മൂടാടിയില്‍ കര്‍ഷകര്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത മഞ്ഞളും ചേനയും വിത്തുകളായി വിളയും; ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവിള വിത്ത് കിറ്റ് തയ്യാറാക്കും

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പതിനൊന്നാം വാര്‍ഡില്‍ കര്‍ഷകര്‍ കൃഷിക്കൂട്ടം കൃഷി ചെയ്ത മഞ്ഞള്‍, ചേന എന്നിവ കാര്‍ഷിക കര്‍മ്മ സേന സംഭരിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്ന ഇടവിള വിത്ത് കിറ്റ് തയ്യാറാക്കാന്‍ ഇത് ഉപയോഗപ്പെടുത്തും. കര്‍ഷകര്‍ക്ക് ഇടത്തട്ടുകാരില്ലാതെ ഉത്പന്നങ്ങള്‍ വിപണനം നടത്താന്‍

നന്തിയില്‍ പുളിമുക്കില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് കടയില്‍ തീപ്പിടുത്തം; തീയണച്ച് ഫയര്‍ഫോഴ്‌സ്- വീഡിയോ കാണാം

മൂടാടി: നന്തിയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഷോപ്പില്‍ തീപ്പിടുത്തം. പുൡമുക്കില്‍ സ്ഥിതി ചെയ്യുന്ന സോന എന്ന കടയ്ക്കാണ് തീപ്പിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി വെള്ളം ഉപയോഗിച്ച് തീ അണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം. നിരവധി വസ്തുക്കള്‍ കത്തി നശിച്ചു. കടയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് സാനിറ്ററി

മൂടാടിയില്‍ അപകടമുണ്ടായത് അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ; വാഹനാപകടത്തില്‍ പരിക്കേറ്റത് തച്ചന്‍കുന്ന് സ്വദേശിക്ക്

മൂടാടി: മൂടാടിയില്‍ അപകടമുണ്ടായത് അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് പ്രദേശവാസികള്‍. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ഇന്നോവ പയ്യോളി ഭാഗത്തുനിന്നുവന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ തച്ചന്‍കുന്ന് സ്വദേശി വിജിന്‍ (35)നാണ് അപകടത്തില്‍ പരിക്കേറ്റത്. വിജിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിജിന്റെ കാലിനും കൈയ്ക്കും തലയ്ക്കുമാണ് പരിക്കേറ്റത്.

സുഹറ സൗണ്ട്‌സ് ഉടമ മൂടാടി നിടൂളി കുഞ്ഞബ്ദുള്ള അന്തരിച്ചു

മൂടാടി: സുഹറ സൗണ്ട്‌സ് ഉടമയായിരുന്ന നിടൂളി കുഞ്ഞബ്ദുള്ള അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: സാഹിറ(പാണ്ടികശാല, തിക്കോടി). മക്കള്‍: സജില്‍, സജ്‌ന, സജാദ്. മരുമക്കള്‍: അനീസ, ഷാജി, ഹസ്‌ന. സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം, നഫീസ, മൊയ്തു, ഹമീദ്.

ഇനിയില്ല മാലിന്യം വലിച്ചെറിയല്‍! തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീയും ഹരിതകര്‍മസേനയും രംഗത്തിറങ്ങി; മാലിന്യമുക്തമായി നന്തി ടൗണ്‍

മൂടാടി: ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നന്തി ടൗണില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്തു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ.മോഹനന്‍, ടി.കെ ഭാസ്‌കരന്‍, എം.പി.അഖില എന്നിവര്‍ സംസാരിച്ചു. മെമ്പര്‍മാരായ റജുല ടി.എം, സുമിത കെ, വി.കെ. രവീന്ദ്രന്‍,

ആരുമില്ലാത്ത തക്കം നോക്കി പതുങ്ങിയെത്തി, മേശയിലെ പണം മുഴുവന്‍ വാരിയെടുത്തു, എല്ലാത്തിനും സാക്ഷിയായി സി.സി.ടി.വി ക്യാമറ; മൂടാടിയിലെ മോഷണത്തിന്റെ വീഡിയോ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

മൂടാടി: മൂടാടി ബസ് സ്‌റ്റോപ്പിന് സമീപത്തെ കടയില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു. മുടി നീട്ടി വളര്‍ത്തിയ യുവാവ് കടയില്‍ കയറുന്നതിന്റെയും മേശയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു മോഷണം നടന്നിരുന്നത്. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവും

മൂടാടിയില്‍ പട്ടാപ്പകല്‍ മോഷണം; കടയിലുണ്ടായിരുന്ന സ്ത്രീ ശുചിമുറിയിൽ പോയ തക്കത്തിന് യുവാവ് അകത്തുകയറി, പെട്ടിയില്‍ നിന്നും ഇരുപതിനായിരത്തോളം രൂപയുമായി ബൈക്കില്‍ മുങ്ങി

മൂടാടി: മൂടാടി ഓട്ടോ സ്റ്റാന്റിനു സമീപത്തെ കടയില്‍ പട്ടാപ്പകല്‍ മോഷണം. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.50ഓടെയാണ് കള്ളന്‍ കടയിലേക്ക് കയറുകയും പണം മോഷ്ടിക്കുകയും ചെയ്തത്. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവുമൊക്കെ വില്‍ക്കുന്ന കടയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ബൈക്കിലെത്തിയ ഏതാണ്ട് പതിനെട്ട് വയസ് തോന്നുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് പ്രശാന്തന്‍ കൊയിലാണ്ടി ന്യൂസ് ഡോട്

വാദ്യഘോഷങ്ങളും മുത്തുകുടകളും കലാരൂപങ്ങളും അണിനിരന്നു; ചുവട് 2023ന്റെ ഭാഗമായി മൂടാടിയില്‍ കുടുംബശ്രീ അംഗങ്ങളുടെ ഘോഷയാത്ര

മൂടാടി: ഗ്രാമപഞ്ചായത്ത് ചുവട് 2023 ന്റെ ഭാഗമായ ഘോഷയാത്രയും സിഗ്‌നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. മൂടാടിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ 18 വാര്‍ഡുകളിലെ എ.ഡി.എസ് നേതൃത്വത്തില്‍ നൂറുകണക്കിന് കുടുബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. വാദ്യഘോഷങ്ങളും മുത്തു കുടകളും കലാരൂപങ്ങളും അടങ്ങിയ ഘോഷയാത്ര കാണികള്‍ക്ക് പുതിയ അനുഭവമായി. പരിപാടിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ

മൂടാടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; സ്ഥലങ്ങള്‍ അറിയാം

മൂടാടി: മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊല്ലംചിറ, മന്നമംഗലം, പിഷാരികാവ്, കളരിക്കണ്ടി, നന്തി പുളിമുക്ക്, ലൈറ്റ് ഹൗസ്, വാഴ വളപ്പില്‍, മണ്ടോളി നന്തി ബീച്ച് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും നാളെ (ജനുവരി 25) രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 വരെ വൈദ്യുതി മുടങ്ങും. 11 കെവി ലൈന്‍ വലിക്കുന്നതിനാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.