Tag: Mahe
മദ്യപിച്ച് വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് യുവതി; നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം; ചോദ്യം ചെയ്തയാളുടെ മൊബൈല്‍ എറിഞ്ഞുടച്ചു (വീഡിയോ കാണാം)
മാഹി: മദ്യലഹരിയില്‍ കാറോടിച്ച് ദമ്പതികളുടെ സ്‌കൂട്ടറിലിടിച്ച് യുവതി. ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് മുന്നില്‍ യുവതിയുടെ പരാക്രമം. പന്തക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപത്താണ് സംഭവം. മൂഴിക്കല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതി കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും
‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി
വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള
ബസ്സില്‍ കണ്ടത്തിയത് ഉടമസ്ഥനില്ലാത്ത 51 കുപ്പി മാഹി മദ്യം; വടകര അഴിയൂരില്‍ എക്‌സൈസിന്റെ മദ്യവേട്ട
വടകര: ഉടമസ്ഥനില്ലാത്ത നിലയില്‍ ബസ്സില്‍ നിന്ന് 51 കുപ്പി മദ്യം എക്‌സൈസ് പിടികൂടി. അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നാണ് മദ്യം പിടികൂടിയത്. മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. ബസ്സിന്റെ പിന്‍സീറ്റിന് അടിയിലാണ് മദ്യക്കുപ്പികള്‍ നിറച്ച ബാഗ് വെച്ചിരുന്നത്. മാഹിയില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ സീറ്റിനടിയില്‍ വെച്ച ശേഷം ഉടമ മാറിയിരുന്നതാണ് എന്നാണ് കരുതുന്നത്.
മാഹിയിൽ നിന്ന് 40 കുപ്പി വിദേശമദ്യം കടത്താൻ ശ്രമിച്ചു; വടകരയിൽ ഐസക് ന്യൂട്ടൺ പിടിയിൽ
വടകര: മാഹിയില്‍നിന്ന് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് 40 കുപ്പി മാഹി വിദേശമദ്യവുമായി പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) വാഹനപരിശോധനക്കിടയില്‍ പിടികൂടിയത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റമാന്‍ഡ് ചെയ്തു. പ്രിവന്റീവ്