Tag: Mahe

Total 12 Posts

തലശ്ശേരി-മാഹി ബൈപ്പാസിലൂടെ പോകാന്‍ എത്ര രൂപ ടോള്‍ നല്‍കണം? നിശ്ചയിച്ച നിരക്കറിയാം

തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസിലൂടെയുള്ള യാത്രയ്ക്ക് വാഹനങ്ങള്‍ നല്‍കേണ്ട ടോള്‍ നിരക്കുകള്‍ നിശ്ചയിച്ച് ദേശീയപാതാ അതോറിറ്റി. ബാലം പാലത്തിനും പള്ളൂര്‍ സ്പിന്നിങ് മില്‍ ജംഗ്ഷനുമിടയില്‍ കൊളശ്ശേരിക്ക് സമീപമാണ് ടോള്‍ പ്ലാസ സജ്ജമാക്കിയിരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങള്‍ക്ക് ബൈപ്പാസ് കടക്കാന്‍ 65 രൂപയാണ് ടോള്‍ നിരക്ക്. ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യുകയാണെങ്കില്‍ 100

ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? കൊയിലാണ്ടിയില്‍ നിന്നും ഒരുമണിക്കൂര്‍ കൊണ്ടെത്താം, ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളിലേക്ക്

മാഹിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക മദ്യമാണ്. മാഹിയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേശീയപാതയ്ക്ക് ഇരുവശവും കാണാം മദ്യം നിറച്ച ചില്ലുകുപ്പികളുള്ള കടകള്‍. എന്നാല്‍ മദ്യം മാത്രമല്ല, മാഹിയിലെ ലഹരി. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുള്ള കുഞ്ഞ് പട്ടണമാണിത്. ഏവരേയും ആകര്‍ഷിക്കുന്ന അത്തരം ചില കാഴ്ചകളിലേക്കാവട്ടെ ഈ വീക്കെന്‍ഡ് യാത്ര. ഹില്ലക്ക്: മാഹിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണിത്.

മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌ കയറിയത്.

മാഹിയില്‍ നിന്നും മദ്യം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

വടകര: മാഹിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന മദ്യവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കുന്നമംഗലം സ്വദേശി ഇടവന പുറായില്‍ വീട്ടില്‍ വിജീഷ്(47), ചെറുവണ്ണൂര്‍ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത കേസുകളിലായണ് ഇരുവരും പിടിയിലായത്. മാഹി ടൗണില്‍ നിന്നും ഏഴര ലിറ്റര്‍ മദ്യവുമായി തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് വിജീഷ്

മാഹി സ്വദേശിയായ യുവവനിതാ ഡോക്ടര്‍ കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ ഫ്ളാറ്റിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജാവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ചാശുപത്രിയ്ക്കു സമീപമുള്ള ലിയോ പാരഡൈസ് അപാട്‌മെന്റിന്റെ പന്ത്രണ്ടാം

അനധികൃതമായി മദ്യം കടത്തി; മാഹി മദ്യവുമായി മുചുകുന്ന് സ്വദേശി പിടിയില്‍

വടകര: അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നാഷണല്‍ ഹൈ വേയില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി മുചുകുന്ന് സ്വദേശി പിലാത്തോട്ടത്തില്‍ രാജനാണ് (38) 7.5 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പിടിയിലായത്. അനധികൃതമായി മാഹി മദ്യം കടത്തിക്കൊണ്ടു പോകുന്നു എന്ന് കോഴിക്കോട് എക്‌സൈസ് ഇന്റലിജിന്‍സ് ബ്യുറോയിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊയിലാണ്ടി ഹാര്‍ബറില്‍ മാഹി സ്വദേശി പിടിയില്‍

കൊയിലാണ്ടി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മാഹി സ്വദേശി കൊയിലാണ്ടി ഹാര്‍ബറില്‍ പിടിയിലായി. കൊയിലാണ്ടി എക്‌സൈസ് സംഘവും എലത്തൂര്‍ കോസ്റ്റല്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഹാര്‍ബറിലെ ശൗചാലയം നടത്തിപ്പുകാരനായ മനോഹരനെയാണ് കസ്റ്റഡിയിലെടുത്തത്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മനോഹരനില്‍ നിന്ന് രണ്ടര കിലോഗ്രാം ഹാന്‍സ് ആണ് പിടികൂടിയത്.

മാഹിയിൽ നിന്ന് വിദേശ മദ്യവുമായി പോകുന്നതിനിടയിൽ യുവാവ് പിടിയിൽ; ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് പിടികൂടിയത് 12 ലിറ്റർ മദ്യം

വടകര: മാഹി റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് വച്ച് 12 ലിറ്റര്‍ വിദേശ മദ്യവുമായി ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍. പില്ലത്ത് വീട്ടില്‍ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. അഴിയൂര്‍ ചുങ്കം ഭാഗത്ത് നിന്നും കാക്കടവിലേക്ക് പോകുന്ന റോഡില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്. വടകര എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി

മദ്യപിച്ച് വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് യുവതി; നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം; ചോദ്യം ചെയ്തയാളുടെ മൊബൈല്‍ എറിഞ്ഞുടച്ചു (വീഡിയോ കാണാം)

മാഹി: മദ്യലഹരിയില്‍ കാറോടിച്ച് ദമ്പതികളുടെ സ്‌കൂട്ടറിലിടിച്ച് യുവതി. ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് മുന്നില്‍ യുവതിയുടെ പരാക്രമം. പന്തക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപത്താണ് സംഭവം. മൂഴിക്കല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതി കാറിടിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും

‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി

വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള