Tag: Local History
എലത്തൂരിനും തിക്കോടിക്കും ഇടയില്‍ എവിടെയോ ആണ്, ആയിശ; പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ രക്തസാക്ഷി, പോര്‍ച്ചുഗീസ് പ്രണയകാവ്യത്തിലെ നായിക
മുജീബ് തങ്ങൾ കൊന്നാര് മുസ്ലിം വനിതകളുടെ സ്വാതന്ത്ര്യസമരം ചരിത്രപഠനം നടത്തുമ്പോൾ ഏതൊരു ചരിത്രകാരന്റെയും മനസ്സിൽ ആദ്യം ഇടംപിടിക്കുക ആയിശ ആയിരിക്കും. ഒരുപക്ഷെ കൊളോണിയൽ അധിനിവേശത്തിന്റെ ആദ്യ വനിതാ രക്തസാക്ഷിയായിരിക്കും ആയിശ. ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശവിരുദ്ധ സമരത്തിന്റെ ഉജ്ജ്വല പ്രതീകമായി നമ്മുടെ ചരിത്രരേഖകളിൽ ഇടംപിടിക്കേണ്ട ഒരു ചരിത്രവനിതയാണ് ആയിശ. 1498-ൽ പോർച്ചുഗീസുകാരനായ വാസ്കോഡഗാമയും സംഘവും കോഴിക്കോടിനടുത്ത കാപ്പാട്
പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു
നിജീഷ് എം.ടി. ജാതി-മതഭേദമന്യേ ജനങ്ങളുടെ സഹകരണത്താൽ ശ്രീ വാഴവളപ്പിൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തികരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വേഴപ്പറമ്പത്ത് നാരായണൻ നമ്പൂതിരി നൽകിയ രൂപകൽപ്പനയിൽ കേരളീയ വാസ്തുശില്പ ഭംഗിയോടെ ‘പാട്ടുപുര’ മാതൃകയിൽ, പുറക്കാട് നാരായണൻ ആശാരിയും സംഘവും നവീകരിച്ച് നിർമ്മാണം പൂർത്തിയാക്കി. കരിങ്കൽ ശ്രീകോവിലിനുളളിൽ വാഴവളപ്പിൽ ഭഗവതി കടലൂർദേശദേവതയായി ഇനിയും വാഴും. സ്ത്രീയാണ്
നന്തിക്കാര്‍ ഓര്‍ക്കുന്ന ഫോണ്‍ നമ്പര്‍ 2255 അല്ല, 448 ആണ്; അന്തരിച്ച എം.എ. അബൂബക്കറിനെക്കുറിച്ചുള്ള ഓര്‍മകളെഴുതുന്നു യാക്കൂബ് രചന
യാക്കൂബ് രചന MA എന്നാൽ Master of Arts എന്നൊന്നുമല്ലാ ഞങ്ങള്‍ നന്തിക്കാര്‍ക്ക് എം.എ. എന്നാല്‍ മുണ്ടയിൽ അബൂബക്കർ [മമത] എന്ന ഒരു മഹാ മനീഷിയാണ്. എം.എ. ഹിസ്റ്ററി, അഥവാ എം.എയുടെ ജീവചരിത്രം നമുക്കും വേണമെങ്കില്‍ ഒരു പാഠമാക്കാവുന്നതാണ്. അതു നന്തിയുടെ ചരിത്ര ഭാഗം തന്നെ, പക്ഷെ അതെഴുതാൻ ഞാൻ തൽക്കാലം പ്രാപ്തനല്ല. ഓർമ്മക്കുറിപ്പായ്
വെള്ളിയാംകല്ലിലെ അവസാന കപ്പല്‍ അപകടം, ശേഷം നാവികരെ കാത്ത കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് | ഭാഗം രണ്ട് | നിജീഷ് എം.ടി.
നിജീഷ് എം.ടി. ഈ ലേഖനത്തിന്റെ ആദ്യഭാഗമായ ‘അറബിക്കടലിനെ കാത്ത വെള്ളിയാംകല്ലിന്റെ കഥ’ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 1895 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്ലിയു.ജെ. പവല്‍ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ്റെ ലൈറ്റ് ഹൗസ് വിഭാഗം സൂപ്രണ്ടായ എക്സിക്യുട്ടീവ് എഞ്ചിനിയർ എഫ്.ഡബ്ലിയു.ആഷ്പിറ്റേലിനോട് വെള്ളിയാംകല്ല് സന്ദർശിച്ച് പഠനം നടത്താൻ ആവശ്യപ്പെട്ടതിൻ പ്രകാരം എഫ്.ഡബ്ലിയു.ആഷ്പിറ്റ്
കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ
നിജീഷ് എം.ടി. വെള്ളിയാങ്കല്ല്. സാമൂതിരിയുടെ നാവികപ്പടത്തലവന്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമാണ് വെള്ളിയാങ്കല്ല്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളങ്ങളായി പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയും വെള്ളിയാങ്കല്ലിനുണ്ട്. പറങ്കിപ്പട കരയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെണ്‍കുട്ടിയെ
കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം, കടലില്‍ക്കുളിച്ച് കരയില്‍ തപസ്സിരിക്കുന്ന പോലെ ക്ഷേത്രം; മൂടാടിയുടെ പൈതൃകമായ ഉരുപുണ്യകാവിനെക്കുറിച്ച് നിജീഷ് എം.ടി. എഴുതുന്നു
നിജീഷ് എം.ടി. ഗുരുപുണ്യകാവ് വാമൊഴിവഴക്കത്താല്‍ ‘ഉരുപുണ്യകാവ്’ എന്നായതാണെന്ന് ഭാഷാ വൈജ്ഞാനികര്‍ പറയുന്നു. ജ്ഞാനവൃദ്ധന്മാരാരും ജിവിച്ചിരിപ്പില്ലാത്തതിനാല്‍ ആരോട് ചോദിക്കാന്‍? അതിപുരാതനകാലം മുതല്ക്കേ പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യര്‍, ഭൂമിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊര്‍വരതയെ അമ്മയുടെ, ദേവീ യുടെ രൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്യാന്‍ തുടങ്ങി. പിന്നീട് സാമൂഹിക ജീവിതക്രമത്തില്‍ മാതൃദായകക്രമം നിലവില്‍ വന്നപ്പോള്‍ സ്ത്രീ ദൈവസങ്കല്പങ്ങള്ക്ക് കൂടുതല്‍
മാണിക്യം കോണ്‍ഗ്രസോ അതോ കമ്മ്യൂണിസ്റ്റോ? അരിക്കുളത്ത് നിന്നുള്ള ഉജ്ജ്വല സ്വാതന്ത്ര്യസമര-സ്ത്രീമുന്നേറ്റ ചരിത്രം വായിക്കൂ…
രഞ്ജിത്ത് ടി.പി. അരിക്കുളം ഈ കഥയക്ക് ഒരു പാട് വർഷത്തെ പഴക്കം ഉണ്ട്. ഒരുപാടു വർഷം എന്ന് പറഞ്ഞാൽ ജന്മിത്തവും നാടുവാഴിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. അരിക്കുളത്തെ പ്രസിദ്ധമായ ഭഗവതി ക്ഷേത്ര മുറ്റം. ഉറച്ച കാൽവെപ്പുമായി താഴ്ന്ന ജാതിയിൽപ്പെട്ട ആ സ്ത്രീ ക്ഷേത്ര തിരുമുറ്റത്തേക്ക് പ്രവേശിക്കാനൊരുങ്ങി. വയറിനു മുകളിൽ മുണ്ട് കയറ്റിയുടുത്ത പ്രമാണിമാരും