Tag: loan
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് അവസരം; തൊഴില്‍ സംരംഭങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപവരെ വായ്പ-വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: തീരമൈത്രി പദ്ധതിയുടെ കീഴില്‍ ചെറുകിട സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളാണ് അപേക്ഷിക്കേണ്ടത്. ഒരാംഗത്തിന് പരമാവധി ഒരുലക്ഷം രൂപവരെയും അഞ്ച് പേര് അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപവരെയും പദ്ധതിയില്‍ ഗ്രാന്റായി ലഭിക്കും. ഫെബ്രുവരി 28ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089303519.
കേരള ബാങ്കില്‍ നിന്ന് കോടികളുടെ കിലുക്കം; കൊയിലാണ്ടിയില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ വിതരണം ചെയ്തത് 4.60 കോടി രൂപ
കൊയിലാണ്ടി: കേരള ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച വായ്പ്പാ മേള ശ്രദ്ധേയമായി. കൊയിലാണ്ടി ഏരിയയിലുള്ള കേരള ബാങ്കിന്റെ കൊയിലാണ്ടി മെയിന്‍ ബ്രാഞ്ച്, ഈവനിങ് ബ്രാഞ്ച്, എലത്തൂര്‍ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് വായ്പ്പാ മേള സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ 4.60 കോടി രൂപ വിതരണം ചെയ്തു. ഭവന, കാര്‍ഷിക, സംരംഭക,
വിദേശത്തുനിന്നും ജോലി നഷ്ടപ്പെട്ടെത്തിയ ആളാണോ? പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ സ്വയം തൊഴിലിന് വായ്പ ലഭിക്കും- യോഗ്യതകള്‍ ഇവയാണ്
കോഴിക്കോട്: പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് നോര്‍ക്ക റൂട്ടസുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ വായ്പ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55
പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? പ്രവാസികൾക്കായി കോഴിക്കോട് ഇന്ന് ലോൺമേള, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി ഫെബ്രുവരി ഇന്ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമാണ് ലോൺ മേള. കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജിയണൽ
ചേലിയയില്‍ ആത്മഹത്യ ചെയ്ത വിജിഷയുടെ അനുഭവം പാഠമാകണം; ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകളുടെ തട്ടിപ്പ് രീതിയും കെണിയില്‍ പെടാതിരിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി അറിയാം
അടുത്തിടെ കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത ചേലിയ സ്വദേശിനി വിജിഷയെ ഓര്‍മ്മയില്ലേ. ഓണ്‍ലൈന്‍വായ്പ ആപ്പുകളുടെ കെണിയില്‍പെട്ടതാണ് വിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിരവധിയാളുകളാണ് വിജിഷയെപ്പോലെ ഈ ആപ്പുകളുടെ കെണിയില്‍പെടുകയും ചിലര്‍ മാനഹാനി ഭയന്ന് ജീവന് തന്നെ വെടിഞ്ഞതും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതുപോലുള്ള കെണിയില്‍ പെടുന്നത് നമുക്ക് ഒഴിവാക്കാനാവും. കൗമാരക്കാരെയും വിദ്യാര്‍ഥികളെയുമാണ്