മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് അവസരം; തൊഴില്‍ സംരംഭങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപവരെ വായ്പ-വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: തീരമൈത്രി പദ്ധതിയുടെ കീഴില്‍ ചെറുകിട സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളാണ് അപേക്ഷിക്കേണ്ടത്.

ഒരാംഗത്തിന് പരമാവധി ഒരുലക്ഷം രൂപവരെയും അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപവരെയും പദ്ധതിയില്‍ ഗ്രാന്റായി ലഭിക്കും. ഫെബ്രുവരി 28ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089303519.