Tag: KURUVANGAD ITI
കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു
നടുവണ്ണൂര്‍: കൊയിലാണ്ടി കുറുവങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു. കാവുന്തറ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. സുനിലിന്റെയും വിനീതയുടെയും മകനാണ്.
കലാപരിപാടികള്‍ അവതരിപ്പിച്ച് ട്രെയിനികള്‍; കലാസ്വാദകര്‍ക്ക് വിരുന്നായി കുറുവങ്ങാട് ഐ.ടി.ഐ കലോത്സവം റിഥം 2023
കുറുവങ്ങാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഐ.ടി.ഐ കലോത്സവം റിഥം 2023 കവിയും സംസ്ഥാന ചലചിത്ര അക്കാഡമി റീജിനല്‍ കോ ഓര്‍ഡിനേറ്ററുമായ നവീന.എസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സുധ.കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ മുജീബ് പഞ്ചലി സ്വാഗതം പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരായ കെ.സുകുമാരന്‍, പത്മനാഭന്‍ പഞ്ചമി, പി.ടി.എ പ്രസിഡന്റ് ഗിരീഷ്
കുറുവങ്ങാട് കാൽനടയാത്രക്കാരനായ വയോധികൻ കാർ തട്ടി മരിച്ചു
കൊയിലാണ്ടി: വയോധികൻ കാർ തട്ടി മരിച്ചു. കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുറുവങ്ങാട് വരകുന്നുമ്മൽ താമസിക്കും കാവുങ്കൽ മൊയ്തീൻ കുട്ടിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. സംസ്ഥാനപാത മുറിച്ച് കടക്കുമ്പോൾ താമരശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് മൊയ്തീൻ കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. ഭാര്യ:
മികച്ച വിദ്യാർത്ഥിയായി ആദർശ്, ഈ വർഷം 97 ശതമാനം വിജയം; കുറുവങ്ങാട് ഐ.ടി.ഐയിൽ വിദ്യാർത്ഥികൾക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് വിതരണം
കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ.ടി.ഐയിൽ നിന്ന് 2020-2022 അധ്യയന വർഷം ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. പ്ലംബർ ട്രേഡിലെ ആദർശ് ആർ.എം മികച്ച വിദ്യാർത്ഥിയായി. ഈ വർഷം 97 ശതമാനം വിജയമാണ് കുറുവങ്ങാട് ഐ.ടി.ഐ കരസ്ഥമാക്കിയത്. പരിപാടിയിൽ വാർഡ് കൗൺസിലർ സി.സുധ അധ്യക്ഷയായി. കൊയിലാണ്ടി
കുറുവങ്ങാട് ഗവ.ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്ക് സീറ്റൊഴിവ്; വിശദ വിവരങ്ങൾ അറിയാം
കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ. ടി .ഐ യിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്. പ്ലംബർ, സർവെയർ എന്നീ എൻ.സി.വി.ടി ട്രെയിഡുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും മറ്റു വിഭാഗങ്ങളിൽ നിന്നും 14 വയസ്സ് പൂർത്തിയായ എസ്.എസ്.എൽ.സി ജയിച്ചവർക്കും, പരാജയപ്പെട്ടവർക്കും അപേക്ഷ സമർപ്പിക്കാം സെപ്റ്റംബർ 13 നകം അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ