കുറുവങ്ങാട് ഗവ.ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്ക് സീറ്റൊഴിവ്; വിശദ വിവരങ്ങൾ അറിയാം


കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ. ടി .ഐ യിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്. പ്ലംബർ, സർവെയർ എന്നീ എൻ.സി.വി.ടി ട്രെയിഡുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും മറ്റു വിഭാഗങ്ങളിൽ നിന്നും 14 വയസ്സ് പൂർത്തിയായ എസ്.എസ്.എൽ.സി ജയിച്ചവർക്കും, പരാജയപ്പെട്ടവർക്കും അപേക്ഷ സമർപ്പിക്കാം സെപ്റ്റംബർ 13 നകം അപേക്ഷ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9747609089, 8075290219 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.