Tag: kudumbasree

Total 27 Posts

മൂന്ന് ദിവസങ്ങൾ, വിവിധ സെക്ഷനുകളിലായി അറിവ് പകർന്നത് നിരവധി പേർ; കുടുംബശ്രീ പ്രവർത്തകർക്കായി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച മുന്നേറ്റം ശിൽപ്പശാലയ്ക്ക് സമാപനം

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന “മുന്നേറ്റം” ശിൽപ്പശാലയുടെ സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര,

വിഷയങ്ങളെ ആഴത്തിലറിയാൻ ” മുന്നേറ്റം”; കുടുബശ്രീ പ്രവർത്തകർക്കായി കൊയിലാണ്ടിയിൽ ത്രിദിന ശിൽപശാല

കൊയിലാണ്ടി: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ ” മുന്നേറ്റം” തൃദിന ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭ കുടുംബശ്രീ യൂണിറ്റ് അയൽക്കൂട്ട ഉപസമിതി കൺവീനർമാർക്കായി സംഘടിപ്പിച്ച ശിൽപ്പശാല കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ

ആടിയും പാടിയും കുടുംബശ്രീ പ്രവർത്തകരും കുരുന്നുകളും; മൂടാടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ. ഡി. എസ്) വാർഷികാഘോഷം ശ്രദ്ധേയമായി. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രജുല ടി.എം അധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി സ്മിത പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രേംനസീർ പുരസ്കാരം കരസ്ഥമാക്കിയ സ്നേഹ കുടുംബശ്രീ അംഗവും പ്രശസ്ത

സ്പീക്കറായി അമാന, പ്രധാനമന്ത്രിയായി വിഘ്‌നേഷ്, നടപടികൾ നിയന്ത്രിച്ച് കുട്ടികൂട്ടം; കൗതുകമായി കൊയിലാണ്ടിയിലെ ബാലപാർലമെന്റ്

കൊയിലാണ്ടി: വിദ്യാർത്ഥികളിൽ ജനാതിപത്യ ബോധവും നേതൃഗുണവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ ബാലപാർലമെന്റ് സംഘടിപ്പിച്ചു. നഗരസഭ കൌൺസിൽഹാളിൽ നടന്ന പരിശീലന പരിപാടികൾക്ക് ട്രെയിനർ ശ്രീ അജിത്കുമാർ നേതൃത്വം നൽകി. ബാലപാർലമെന്റ് സ്പീക്കറായി അമാന, പ്രധാനമന്ത്രിയായി വിഘ്‌നേഷ്, കോർട്മാർഷൽ ആദിത്യ, പ്രസിഡന്റ് ഫിസ പ്രതിപക്ഷനേതാവ് ആരാധ്യ എന്നിവർ ചുമതല വഹിച്ച് സഭാ നടപടികൾ നിയന്ത്രിച്ചു.

ആട്ടവും പാട്ടും വിവിധ ഇനം മത്സരങ്ങളും ഒപ്പം വര്‍ണശബളമായ ഘോഷയാത്രയും; കൊയിലാണ്ടിയില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: ഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കലോത്സവങ്ങള്‍ക്ക് തുടക്കമായി. കോതമംഗലം എല്‍.പി.സ്‌കൂളില്‍ നടന്ന സ്‌റ്റേജിതര മത്സരങ്ങള്‍ നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. 25 ഇനങ്ങളിലായി 431 അംഗങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 716 അയല്‍ക്കൂട്ടങ്ങളിലായി 12912 അംഗങ്ങളാണ് നഗരസഭയിലുള്ളത്. എട്ട്, ഒന്‍പത് തീയതികളില്‍ ടൗണ്‍ ഹാളില്‍ വച്ച് സ്റ്റേജിന മത്സരങ്ങള്‍

മൂന്നുവയസ്സുകാരി കുഞ്ഞു ആരാധ്യ മുതൽ എഴുപത്തിരണ്ട് വയസ്സുള്ള പ്രേമകുമാരി ചേച്ചിവരെ പാട്ടും നൃത്തവുമായി വേദിയിൽ നിറഞ്ഞാടി; മന്ദമംഗലത്തെ കുടുംബശ്രീ കലോത്സവം നാടിന്റെ ഉത്സവമായി

കൊയിലാണ്ടി: കുടുംബശീ കലോത്സവം നാടിന്റെ ഉത്സവമാക്കി മന്ദമംഗലത്തുകാർ. കൊയിലാണ്ടി നഗരസഭ ഒന്നാം ഡിവിഷൻ കുടുംബശ്രീ കലോത്സവമാണ് കലാപരിപാടികൾ കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായത്. വൈകീട്ട് നാലുമണിക്ക് ആരംഭിച്ച കലാപരിപാടികളിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾവരെ ആവേശപൂർവം പങ്കെടുത്തു. പ്രോത്സാഹനവുമായി നിറഞ്ഞ സദസും ഒപ്പം കൂടിയപ്പോൾ നാട് ആഘോഷത്തിമിർപ്പിലായി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു

ആഘോഷത്തിന് മാറ്റ് കൂട്ടി മാടാക്കരയിലെ റാഹത്ത് കുടുംബശ്രീ; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് ഉപകരണങ്ങള്‍ കൈമാറി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മാടാക്കര റാഹത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് രോഗീ പരിചരണ ഉപകരണങ്ങള്‍ നല്‍കി. വസന്തപുരം അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഉപകരണങ്ങള്‍ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറിയത്. വാഷികാഘോഷം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയായി.

വനിതകളുടെ സർഗോത്സവം അവിസ്മരണീയമാക്കാനൊരുങ്ങി ചേമഞ്ചേരി; ഈ വർഷത്തെ കുടുംബശ്രീ കലാമേളയ്ക്ക് വ്യാഴാഴ്ച തിരി തെളിയും

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ കലാമേള വ്യാഴാഴ്ച ആരംഭിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേള വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. പ്രകൃതിദുരന്തങ്ങളും മഹാമാരിയും കാരണം നിലച്ച് പോയ ശേഷം വീണ്ടും നടക്കാൻ പോകുന്ന കലാമേള ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. അരങ്ങ്-2022 എന്ന പേരിൽ നടക്കുന്ന കലാമേള പൂക്കാട് വച്ചാണ് നടക്കുന്നത്. ഡിസംബർ എട്ട്, ഒമ്പത്, പത്ത്,

മാലിന്യത്തിന് വിട; ഹരിത കർമ സേനയൊരുക്കുന്നു, ‘ചേലോടെ ചെങ്ങോട്ടുകാവിനെ’

ചെങ്ങോട്ട് കാവ്: ‘ചേലോടെ ചെങ്ങോട്ട് കാവ്’ പദ്ധതിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനം നടന്നു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് പി.ബാബുരാജ് ലോഗോ പ്രകാശനം ചെയ്തു. കുടുംബശ്രീ, ഹരിത കർമ്മസേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി പഞ്ചായത്തിലങ്ങോളമിങ്ങോളം നടപ്പിലാക്കാനൊരുങ്ങുന്ന ശുചീകരണ പരിപാടിക്കാണ് ലോഗോ പ്രകാശനത്തിലൂടെ തുടക്കമായത്. എം.സി.എഫ് പൂർത്തീകരണം, ഹരിത കർമ സേനയ്ക്ക് വാഹനം, വീടുകളിൽ റിങ്ങ്

ലഹരിയോട് നോ പറയാം; ചേമഞ്ചേരിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികളെ അണിനിരത്തി ലഹരി വിരുദ്ധ ഘോഷയാത്ര

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങളെ അണിനിരത്തി ലഹരി വിരുദ്ധ ഘോഷയാത്ര സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര മയക്കുമരുന്നുകൾക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിയ്ക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ഘോഷയാത്രക്ക് ശേഷം ഗ്രാമ പഞ്ചായത്ത് പരിസരത്ത് സജ്ജീകരിച്ച സിഗ്‌നേച്ചർ ട്രീയിൽ ബാലസഭാംഗങ്ങൾ മുദ്രാ ഗീതങ്ങൾ കെട്ടിത്തൂക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ്