Tag: Kozhikode

Total 156 Posts

കോഴിക്കോട് സ്വദേശിയ്‌ക്കൊപ്പം ലോഡ്ജില്‍ കഴിഞ്ഞിരുന്ന 20കാരിയായ കര്‍ണാടക സ്വദേശി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സെല്‍മ (20) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു.

മൂന്ന് ദിവസം തുടര്‍ച്ചയായി മൊബൈലില്‍ നോക്കിയിരുന്ന് മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കോഴിക്കോട്ടുകാരനായ കുട്ടി; രണ്ടുവര്‍ഷത്തിനിപ്പുറം പൊലീസിന്റെ ‘ചിരി’യ്ക്ക് പറയാനുണ്ട് ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കഥകള്‍

കോഴിക്കോട്: പൊലീസിന്റെ നേതൃത്വത്തിലാരംഭിച്ച കൗണ്‍സലിങ് പദ്ധതി ‘ചിരി’യിലൂടെ ഒട്ടേറെപ്പേര്‍ക്ക് സാന്ത്വനം പകരാനായെന്ന് കണക്കുകള്‍. രണ്ടുവര്‍ഷത്തിനിടെ പദ്ധതിയിലേക്ക് വിളിച്ചത് മുപ്പതിനായിരത്തോളം പേരാണ്. 2020 ജൂലൈയില്‍ ആരംഭിച്ച ‘ചിരി’യിലേക്ക് ഞായറാഴ്ചവരെ 29,508 കോളുകളാണ് വന്നത്. ഇതില്‍ 10,804 എണ്ണം കുട്ടികള്‍ വലിയ സംഘര്‍ഷത്തിലായതിന്റേതും ബാക്കി 18,000 ത്തില്‍ കൂടുതല്‍ വിവരങ്ങളറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു. കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ എല്ലാ

അങ്കണവാടികളില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്; കോഴിക്കോട് ജില്ലയിലെ 105 അങ്കണവാടികളില്‍ വൈഫൈ വരുന്നു

കോഴിക്കോട്: ജില്ലയിലെ 105 അങ്കണവാടികളില്‍ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സേവനം വരുന്നു. അങ്കണവാടികളോട് അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (അഡോളസന്‍സ് ക്ലബ്ബ്) പ്രവര്‍ത്തനം മെച്ചപ്പെടുത്താനായാണ് വൈഫൈ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പിന് കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബുകളിലാണ് ആദ്യഘട്ടത്തില്‍ വൈഫൈ എത്തുക. ഒരു അങ്കണവാടിക്ക് 2500 രൂപ വകുപ്പ് ഇതിനായി അനുവദിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/05/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ട്രസ്റ്റി നിയമനം മലപ്പുറം ജില്ല, ഏറനാട് താലൂക്ക് തൂവ്വൂര്‍ വേട്ടേക്കാരന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് 18 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495

‘ജിഷ്ണുവിനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞു’, ചെറുവണ്ണൂരിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍ സുരേഷ് കുമാര്‍. വീട്ടില്‍ നിന്ന് രാത്രി ജിഷ്ണു പുറത്ത് പോയിരുന്നു. ഇതിന് ശേഷമാണ് മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. അവര്‍ തിരിച്ച് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണുവിനെ ബോധമില്ലാതെ കണ്ടെത്തുകയായിരുന്നു. മകനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ജിഷ്ണുവിന്റെ മരണത്തില്‍

ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ചു; രണ്ട് കുട്ടികള്‍ക്കു പൊള്ളലേറ്റു, സംഭവം കോഴിക്കോട്

കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. മദ്രസ പഠനയാത്രയുടെ ഭാഗമായായി കോഴിക്കോട്ടെത്തിയ കുട്ടികള്‍ വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് രാസവസ്തു കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച