Tag: Kozhikode

Total 156 Posts

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ചു കിട്ടും; വിതരണം അടുത്ത ആഴ്ച മുതൽ

കോഴിക്കോട്: ഓണം ആഘേഷമാകും, ക്ഷേമ പെന്‍ഷനുകള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച് 3200 രൂപ വീതമാണ് നല്‍കുക. 57 ലക്ഷം പേര്‍ക്കായി 2100 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി നൽകുന്നത്. ഓണകിറ്റ് വിതരണവും ഈ മാസം 22 ന് ആരംഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ്

ശബ്ദവും കുലുക്കവുമില്ല; കാഴ്ചകള്‍ക്കാണെങ്കില്‍ ഒരു പഞ്ഞവുമില്ല: പെരുവണ്ണാമൂഴി തടാകത്തിലൂടെ ഒരു ബോട്ട് സവാരി പോയാലോ!

പേരാമ്പ്ര: ശബ്ദമോ കുലുക്കമോ ഇല്ലാതെ സോളാര്‍ ബോട്ടില്‍ പെരുവണ്ണാമൂഴി ഡാമിലെ തടാകത്തിലൂടെയുള്ള ബോട്ട് സവാരി സന്ദര്‍ശകര്‍ക്ക് ഹരമാവുന്നു. 10 ഉം 20 ഉം സീറ്റുകളുള്ള രണ്ട് ജപ്പാന്‍ നിര്‍മിത സോളാര്‍ ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ജലസേചന വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശബ്ദശല്യം ഒഴിവാക്കുന്നതിനാണ് സോളാര്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് നാല്

വിവിധ ജില്ലകളിലായി 50 ഓളം കേസുകളിലെ പ്രതി; ‘ബുളളറ്റ് ഷാലു’ എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലു വയനാട്ടില്‍ അറസ്റ്റില്‍

വയനാട്: വയനാട് ബത്തേരിയില്‍ നിരവധിക്കേസുകളിലെ പ്രതി അറസ്റ്റില്‍.  ‘ബുളളറ്റ് ഷാലു’ എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. ബത്തേരിയില്‍ വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണ്ണവും 43,000 രൂപയും മോഷ്ടിച്ച കേസിന്റെ അന്വേഷണമാണ് അന്തര്‍ സംസ്ഥാന മോഷ്ടാവ് ബുളളറ്റ് ഷാലുവിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കല്‍പ്പറ്റ ചുണ്ടേലില്‍ വെച്ചാണ് ബത്തേരി

കാല്‍ നൂറ്റാണ്ടായി ഒപ്പമുള്ള കരാത്തെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് ഡോക്ടര്‍; കൊയിലാണ്ടി സ്വദേശിയായ ഡോ.പി.പി.ജനാര്‍ദനന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: തനിക്ക് കരാത്തെ എന്ന ആയോധനകല നല്‍കിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കുകയാണ് ഡോ.ജനാര്‍ദ്ദനന്‍. കൊയിലാണ്ടിക്കാരിലേക്ക് കരാത്തെയുടെ മേന്മകള്‍ വിശദീകരിച്ച് താലൂക്ക് ആശുപത്രിയിലെ മുന്‍ഡോക്ടര്‍ പി.പി.ജനാര്‍ദ്ദനന്‍ എഴുതിയ ‘കരാത്തെ ഒരു സമഗ്ര പഠനം’ പ്രകാശനം ചെയ്തു. മുന്‍ മിസ്റ്റര്‍ ഇന്ത്യയും ചലച്ചിത്ര നടനുമായ അബു സലിം എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഷബിതക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കും, കുറേ കറങ്ങും, ഇതിനിടയില്‍ കടകളിലും മറ്റും മോഷണവും; എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച കേസിലെ പ്രതിയായ കുട്ടി മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവശ്ശേരി സ്വദേശി പിടിയില്‍. ഇതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി ഇരു ചക്രവാഹനങ്ങള്‍ മോഷണം പോയ കേസുകള്‍ക്ക് തുമ്പുണ്ടായിരിക്കുകയാണ്. ഹൈലൈറ്റ് മാള്‍ പരിസരത്തു നിന്ന് സ്‌കൂട്ടര്‍ മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പുതിയറ, എലത്തൂര്‍,

ഹോം നഴ്‌സിങ് സ്ഥാപനമെന്ന പേരില്‍ കോഴിക്കോട് നടത്തിയത് വേശ്യാലയം: മുന്‍സൈനികനായ കക്കോടി സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍, പൊലീസെത്തിയത് ഇടപാടുകാരെന്ന വ്യാജേന

കോഴിക്കോട്: നഗരത്തില്‍ കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം വേശ്യാലയം നടത്തിയ റിട്ട.മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍. കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെ(71)യാണ് ഇന്നലെ കസബ പൊലീസ് അറസ്റ്റ് ചെയതത്. ഇയാള്‍ക്കൊപ്പം ഇടപാടുകാരനായെത്തിയ കൊമ്മേരി സ്വദേശി താജുദ്ധീന്‍ (47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. ഫ്രന്റ്സ് സെക്യൂരിറ്റി ഗാര്‍ഡ് എന്ന സ്ഥാപനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഹോം നഴ്‌സിങ് സ്ഥാപനമെന്ന

കോഴിക്കോട് യെല്ലോ അലേർട്ട്, ചേറോട് മലോൽമുക്ക് രാമത്ത് മലയിടിഞ്ഞു, ജില്ലയിൽ 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ

കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും

കോഴിക്കോട് മൊബൈല്‍ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് കടയില്‍ തീപിടിത്തം; നാല് ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട്: മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കടയില്‍ തീപിടിത്തം. മലാപ്പറമ്പ് മെജസ്റ്റിക് ബില്‍ഡിങ്ങിലെ എസ്.ആര്‍ മൊബെല്‍സ് ആന്റി ആക്‌സസറീസ് എന്ന കടയിലാണ് തീപിടിച്ചത്. റിപ്പയറിങിനായി സൂക്ഷിച്ച മൊബൈല്‍ ഫോണുകളും സംഗീത ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സര്‍വ്വീസിനായെത്തിച്ച മൊബൈലിനുള്ളിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീപ്പിടത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി കടയുടമ ബവീഷ്

കോഴിക്കോട് വരുന്നു അഞ്ഞൂറ് കോടി രൂപ ചെലവില്‍ അവയവമാറ്റത്തിന് മാത്രമായി അത്യാധുനിക ആശുപത്രി; ശുപാര്‍ശയ്ക്ക് സര്‍ക്കാറിന്റെ അംഗീകാരം, രാജ്യത്തെ ആദ്യ സംരംഭം

കോഴിക്കോട്: അവയവമാറ്റത്തിന് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി കോഴിക്കോട് വരുന്നു. അഞ്ഞൂറ് കോടി രൂപ ചെലവില്‍ അത്യാധുനികവും സമഗ്രവുമായ സംവിധാനങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ രണ്ടേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പാളിച്ചകള്‍ പരിഹരിക്കുക, സ്വകാര്യ ആശുപത്രികളിലെ കൊള്ള തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട്

കോഴിക്കോട്ടെ ബസ് സ്റ്റാന്‍ഡില്‍ അജ്ഞാത മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. Summary: Dead body of an unknown man found in kozhikode mofusal bus