Tag: Kozhikode Medical College
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദ്ദനേറ്റു, മൂന്ന് പേര്‍ ആശുപത്രിയില്‍; ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഒരു സംഘം അക്രമികളുടെ ക്രൂരമര്‍ദ്ദനം. സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ തടഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മൂന്ന് സുരക്ഷാ ജീവനക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒരു പുരുഷനും സ്ത്രീയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന്
‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ
കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ജീപ്പ് മോഷ്ടിച്ചു കൊണ്ട് പോയ ശേഷം ഉപേക്ഷിച്ച നിലയിൽ; ജീപ്പിൽ രക്തക്കറ, ചില്ല് പൊട്ടി
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപതിയിലെ വാഹനം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാടൻ പള്ളി റോഡിനു സമീപം ഇട റോഡിലാണ് വണ്ടി സംശയാസ്പദമായ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആരോഗ്യ വകുപ്പ് എന്നെഴുതിയ ജീപ്പ് വഴിയരികിൽ കിടക്കുന്നതു കണ്ട സംശയം തോന്നിയ നാട്ടുകാരാണ് വിവരം അറിയിച്ചത്. ഉടനെ തന്നെ
വ്യാജന്മാർ വിലസുന്നു! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് ഡോക്ടറും നഴ്സുമടക്കം രണ്ട് വ്യാജന്മാർ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജഡോക്ടര്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് നഴ്‌സ് ചമഞ്ഞെത്തിയ യുവതിയെ പിടികൂടിയത്. ഈ സംഭവം നടന്ന് അടുത്ത ദിവസം തന്നെയാണ് ഇപ്പോള്‍ വ്യാജഡോക്ടറും പിടിയിലായിരിക്കുന്നത്. മുക്കം ചേന്ദമംഗലൂര്‍ ചേന്നാംകുന്നത്ത് വീട്ടില്‍ സി.കെ അനൂപിനെ (29) യാണ് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇന്നലെ പിടികൂടിയത്. ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍