Tag: kozhikode medical college hospital
അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു
കൊയിലാണ്ടി: അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദരിയ പള്ളിക്ക് സമീപത്ത് വച്ചാണ് അയാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെളുത്ത നിറമാണ്. ഏകദേശം 55 വയസ് തോന്നിക്കുന്ന ഇയാൾക്ക്
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ തൊഴിലവസരം
കോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളിലെ തൊഴിലവസരങ്ങൾ അറിയാം. ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് നിയമനം ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന് കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 50000 രൂപ മാസ വേതനത്തിൽ താത്ക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ
നരിക്കുനിയില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
നരിക്കുനി: ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ്) ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കില്‍ നിന്ന് വീണ ഇസ്മായിലിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്‌നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികനെ തിരിച്ചറിയാനായില്ല. ഫറൂഖ് ടൗൺ പരിസരത്ത് അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ആണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബ്ദുൾഖാദർ എന്നാണ് പേര് പറഞ്ഞിരുന്നത്. ഏകദേശം അറുപത്തിയെട്ടു വയസ്സ് പ്രായം തോന്നും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവിരം ലഭിക്കുന്നവർ 0495-2482230, 9497942005 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ഫറൂഖ്