Tag: koyilandy stadium
കൊയിലാണ്ടി സ്റ്റേഡിയം വിട്ടുകിട്ടണമെന്ന ആവശ്യം; തിരുവനന്തപുരത്ത് റവന്യൂ അണ്ടര്‍ സെക്രട്ടറി മുമ്പാകെ ഹാജരായി തെളിവുകള്‍ നല്കി ജി.വി.എച്ച്.എസ്.എസ് അധികൃതര്‍
കൊയിലാണ്ടി: കൊയിലാണ്ടി മൈതാനം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്കൂള്‍ അധികൃതര്‍ തിരുവനന്തപുരത്ത് റവന്യൂ അണ്ടര്‍ സെക്രട്ടറി മുമ്പാകെ ഹാജരായി. പി.ടി.എ ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ റവന്യൂ അണ്ടര്‍ സെക്രട്ടറി തെളിവെടുപ്പിനായി ഹാജരാകാന്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്കൂള്‍ അധികൃതര്‍ എത്തിയത്. സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് വി.സുചീന്ദ്രന്, നഗരസഭാ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ.കെ.അജിത്ത്,
കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിന്റെ ദുരൂഹ മരണം; വീട്ടില്‍ നിന്നും പോയത് സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍, മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ കുറുവങ്ങാട് സ്വദേശിയായ അമല്‍ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. അമലിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലഹരിക്ക് അടിമയായിരുന്ന അമല്‍ കഴിഞ്ഞ കുറച്ചുകാലമായി ലഹരിവിമുക്ത ചികിത്സതേടിയിരുന്നെന്നും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറില്ലെന്നും അമ്മ ഗംഗ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണം; സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് എ.കെ.ജി സ്പോർട്സ് സെൻ്റർ
കൊയിലാണ്ടി: പാട്ടക്കാലാവധി കഴിഞ്ഞ കൊയിലാണ്ടി സ്റ്റേഡിയം ഏറ്റെടുത്ത് നഗരസഭയ്ക്ക് കൈമാറണം എന്ന ആവശ്യവുമായി എ.കെ.ജി സ്പോർട്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. 25 വർഷക്കാലം കൈവശം ഉണ്ടായിട്ടും കൊയിലാണ്ടി സ്റ്റേഡിയം നവീകരണത്തിന് ജില്ലാ സ്പോര്‍ട്സ് കൗൺസിൽ ഒന്നും ചെയ്തില്ലെന്ന്
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു; സമരപരിപാടികളുമായി സംഘടനകൾ
കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗൺസിലുമായുണ്ടാക്കിയ 25 വർഷക്കാലത്തെ പാട്ടക്കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കായികപ്രേമികളും ജനപ്രതിനിധികളും വിവിധ സംഘടനകളുമെല്ലാം ഈ ആവശ്യവുമായി സമരത്തിന് ഒരുങ്ങുകയാണ്. ഈ ആവശ്യമുന്നയിച്ച് എ.കെ.ജി സ്പോർസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 22 ന് വൈകീട്ട് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ
കൊയിലാണ്ടി സ്റ്റേഡിയം സര്‍ക്കാര്‍ നഗരസഭയ്ക്ക് കൈമാറുമോ ? പ്രതീക്ഷയോടെ കായികപ്രേമികള്‍
കൊയിലാണ്ടി: റവന്യൂ വകുപ്പ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് 25 വര്‍ഷത്തേക്ക് കൈമാറിയ കൊയിലാണ്ടി സ്റ്റേഡിയം കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നഗരസഭയ്ക്ക് കൈമാറണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ അജിത്ത് അവതരിപ്പിച്ച പ്രമേയത്തെ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഷിജു പിന്താങ്ങി. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ചു.
കൊയിലാണ്ടിയിലൊരു സ്റ്റേഡിയമുണ്ട്.. പക്ഷെ കൊയിലാണ്ടിക്കാര്‍ക്ക് യാതൊരു ഗുണവുമില്ല; സ്പോര്‍ട്സ് കൗണ്‍സില്‍ ഉണ്ടാക്കുന്നത് ലക്ഷങ്ങള്‍.. ഇനിയും ഇങ്ങനെ തുടരാന്‍ പറ്റില്ലെന്ന് കായിക പ്രേമികള്‍.. മാറ്റം വേണം
കൊയിലാണ്ടി: ഏറെ പരിതാപകരമായ അവസ്ഥയിലായ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ വീണ്ടെടുത്ത് കായിക പ്രേമികളുടെ പ്രതീക്ഷയ്ക്കൊത്ത് പുതുക്കിപണിയണമെന്ന ആവശ്യം കൊയിലാണ്ടിയില്‍ ശക്തമാകുകയാണ്. സ്റ്റേഡിയം ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും റവന്യൂ വകുപ്പും തമ്മിലുള്ള പാട്ടക്കരാര്‍ ഡിസംബര്‍ 17ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. 1998 ഡിസംബര്‍ 17നാണ് 3.46 ഏക്കര്‍ വരുന്ന കൊയിലാണ്ടി
കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ
കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന
ആവേശമായി ആദ്യമത്സരം; എ.കെ.ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി
കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്ബോള്‍ മേളയ്ക്ക് കൊയിലാണ്ടിയില്‍ ആവേശകരമായ തുടക്കം. കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന് സ്മാരക ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഓസ്കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി തോല്‍പ്പിച്ചു. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച എ.ബി.സി പൊയില്ക്കാവിനെ ചെല്‍സി വെള്ളിപറമ്പ് നേരിടും.
മൈതാനത്ത് ഇനി തീ പാറും; കേരള ഫയർ ആന്റ് റെസ്ക്യൂ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കം
കൊയിലാണ്ടി: കേരള ഫയർ ആന്റ് റെസ്ക്യൂ കോഴിക്കോട് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി, മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ, സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി, സതീഷ്
‘കുട്ടികളെ കാണുന്നത് തന്നെ സന്തോഷമാ, പിന്നെ ഇതെന്റെ നാടല്ലേ’; എഴുപത്തി രണ്ടാം വയസ്സിലും കൊയിലാണ്ടി സ്റ്റേഡിയത്തിലെ എല്ലാ പരിപാടികൾക്കും ഓടിയെത്തി സഹായങ്ങൾ നൽകുന്ന ശ്രീനിവാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
കൊയിലാണ്ടി: ‘ഗ്രൗണ്ട് ക്ലീന്‍ ആണെങ്കിലേ കളി നന്നാവൂ, എന്റെ സിദ്ധാന്തം അതാണ്.’, കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സബ്ജില്ലാ കായികമേളയുടെ ആരവങ്ങള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും ഇടയില്‍ ഒച്ച ഉയര്‍ത്തി ശ്രീനിയേട്ടന് സംസാരിച്ച് തുടങ്ങി. കൊയിലാണ്ടിക്കാര്‍ക്ക് പരിചിതനാണ് ശ്രീനിയേട്ടന് എന്ന ശ്രീനിവാസന്. ഫുട്ബോള്‍ മത്സരമോ കായികമേളയോ എന്തുമാവട്ടെ, കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പരിപാടിയുണ്ടെങ്കില്‍ ശ്രീനിയേട്ടന് അവിടെയുണ്ടാവും. പരിപാടിയുടെ തുടക്കം മുതല്‍ അവസാനം