Tag: koyilandy police
ആന്തട്ട ഗവ. യു.പി സ്കൂളിൽ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ
കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ വിവിധ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് നടന്നു. കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ജി.ബൽരാജ് അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ്, റെഡ്ക്രോസ് പ്രതിനിധി സി.ബാലൻ, ഷിംലാൽ ഡി.ആർ, കെ.ബേബിരമ, കെ.സംഗീത എന്നിവർ പ്രസംഗിച്ചു. Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി
അബുദാബിയിൽ നിന്ന് നാട്ടിലെത്തിയതിനു പിന്നാലെ യുവാവിനെ കാണാതായതായി പരാതി; നന്തി സ്വദേശിയെ ഗൂഡല്ലൂരിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ച് കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി: വിദേശത്തു നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ യുവാവിനെ കൊയിലാണ്ടി പോലീസ് കണ്ടെത്തി. നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളെ ഗുഡല്ലൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അബുദാബിയിലായിരുന്ന മുഹമ്മദ് ജൂലൈ പതിനഞ്ചാം തീയ്യതി ആണ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
പിടിച്ചെടുത്തത് പതിനേഴായിരം രൂപയും രേഖകളും; പൂക്കാട് ഫാൻസി കടയിൽ നിന്ന് ഒറ്റ നമ്പർ ലോട്ടറി പിടികൂടി
കൊയിലാണ്ടി: പൂക്കാട് ഫാന്‍സി കടയില്‍ നിന്ന് ഒറ്റ നമ്പര്‍ ലോട്ടറി പിടികൂടി. കാഞ്ഞിലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫാന്‍സി ആന്‍ഡ് ലോട്ടറീസില്‍ നിന്നാണ് നിരോധിത ലോട്ടറിയും പതിനേഴായിരം രൂപയും രേഖകളും പിടികൂടിയത്. കടയുടമ തുവ്വക്കോട് മാവുള്ളി മീത്തല്‍ നിനിലേഷിനെ (37) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്
ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്ന് പ്രതിഭാഗം, ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ഓഗസ്റ്റ് രണ്ടിന്
കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് കോടതി വിധി പറയും. നേരത്തേ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഇന്ന് വരെ തടഞ്ഞിരുന്നു. എസ്.സി-എസ്.ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നാണ്
കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)
സ്വന്തം ലേഖകൻ കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക്
പുലര്‍ച്ചെ രണ്ട് മണി മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം, സുരക്ഷയ്ക്കായി മഫ്റ്റിയില്‍ ഉള്‍പ്പെടെ നൂറിലേറെ പൊലീസുകാര്‍, ഒപ്പം കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും; ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് മണിക്കൂറുകള്‍ മാത്രം
കൊയിലാണ്ടി: കര്‍ക്കിടകവാവിനോട് അനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി കൊയിലാണ്ടി പൊലീസ്. ക്ഷേത്രപരിസരത്തും പുറത്തുമായി നൂറ് പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പുലര്‍ച്ചെ ഒരുമണി മുതലാണ് സുരക്ഷയ്ക്കായി പൊലീസുകാരെത്തുക. നൂറ് പൊലീസുകാര്‍ക്ക് പുറമെ അഞ്ച് മഫ്റ്റി പൊലീസും ഉരുപുണ്യകാവില്‍ ഉണ്ടാകും. കൂടാതെ
ബലിതർപ്പണത്തിന് ഉരുപുണ്യകാവിലേക്ക് വാഹനവുമായാണോ പോകുന്നത്? എങ്കിൽ ശ്രദ്ധിക്കൂ.. മൂടാടിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിശദമായി അറിയാം
മൂടാടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പൂർണ്ണമായും ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം.നാളെയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം ആരംഭിക്കും. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം പൂർണ്ണ തോതിൽ ഇത്തവണ ബലി തർപ്പണം നടത്തുമ്പോൾ പതിനയ്യായിരത്തിലേറെ പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ കർശന നിയന്ത്രങ്ങളുമുണ്ടാവും. ബലിതര്‍പ്പണം
നാളുകൾ നീണ്ടു നിന്ന സംഘർഷങ്ങൾ; പ്രതിഷേധങ്ങൾ, ഹർത്താൽ; വാർത്തകളിൽ നിറഞ്ഞ മുത്താമ്പി ടൗണിലെ കോണ്‍ഗ്രസ് കൊടിമരം ഒടുവിൽ പൊതുമരാമത്ത് വകുപ്പ് പൊലീസ് സഹായത്തോടെ പൊളിച്ചു മാറ്റി
കൊയിലാണ്ടി: മുത്താമ്പിയിൽ ദിവസങ്ങളോളം സംഘർഷാവസ്ഥ സൃഷ്ടിച്ച് സംസ്ഥാന തലത്തിലുൾപ്പടെ ശ്രദ്ധ നേടിയ കൊടിമരം പൊതുമരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. മുത്താമ്പി ടൗണിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്സ് കൊടിമരമാണ് പൊലീസ് സഹായത്തോടെ മാറ്റിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് കൊടിമരം പൊളിച്ചു മാറ്റിയത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പോലീസിന്റെ സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതര്‍ കൊടിമരം
കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് രണ്ട് കിലോഗ്രാം കഞ്ചാവ്
എക്സ്ക്ലൂസിവ് ന്യൂസ് കൊയിലാണ്ടി: കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ വയനാട് ജില്ലയിലെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ സ്വദേശിയായ വിഷ്ണു എന്ന ഇരുപത്തിയഞ്ചുകാരനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേരള പൊലീസിന്റെ ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ്
ലാത്തിയേന്തിയ കൈകളിൽ വിത്ത്; ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കരനെൽ കൃഷി
കൊയിലാണ്ടി: കേരള സർക്കാറിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കരനെൽ കൃഷി ആരംഭിച്ചു. വിത്തിടൽ ചടങ്ങ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, കൗൺസിലർ അജിത് മാസ്റ്റർ, കൃഷി ഓഫീസർ ശുഭശ്രീ ആർ, സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാർ, കൃഷി അസിസ്റ്റൻറ് ജിധിൻ.എം, തൊഴിലുറപ്പ് പദ്ധതി