പിടിച്ചെടുത്തത് പതിനേഴായിരം രൂപയും രേഖകളും; പൂക്കാട് ഫാൻസി കടയിൽ നിന്ന് ഒറ്റ നമ്പർ ലോട്ടറി പിടികൂടി


കൊയിലാണ്ടി: പൂക്കാട് ഫാന്‍സി കടയില്‍ നിന്ന് ഒറ്റ നമ്പര്‍ ലോട്ടറി പിടികൂടി. കാഞ്ഞിലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫാന്‍സി ആന്‍ഡ് ലോട്ടറീസില്‍ നിന്നാണ് നിരോധിത ലോട്ടറിയും പതിനേഴായിരം രൂപയും രേഖകളും പിടികൂടിയത്.

കടയുടമ തുവ്വക്കോട് മാവുള്ളി മീത്തല്‍ നിനിലേഷിനെ (37) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒറ്റ നമ്പര്‍ ലോട്ടറിയും പണവും പിടികൂടിയത്.

എസ്.ഐമാരായ ബാബുരാജ്, ശശി, എസ്.സി.പി.ഒമാരായ ബിജു വാണിയംകുളം, ഒ.കെ.സുരേഷ്, സി.പി.ഒമാരായ പ്രതീഷ്, സനൂപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ വൈകാതെ കോടതിയില്‍ ഹാജരാക്കും.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..