Tag: koyilandy police

Total 70 Posts

ആനക്കുളത്ത് വീട്ടിൽ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു

കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു. വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി

ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്

കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന്‍ ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു. തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം,

അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു

കൊയിലാണ്ടി: അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദരിയ പള്ളിക്ക്  സമീപത്ത് വച്ചാണ് അയാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെളുത്ത നിറമാണ്. ഏകദേശം 55 വയസ് തോന്നിക്കുന്ന ഇയാൾക്ക്

കൊയിലാണ്ടിയിൽ അമിതവേഗത്തിലോടിയ ദീർഘദൂര ബസ് ബൈക്കിൽ ഇടിച്ച് അപകടം, നന്തി സ്വദേശികൾക്ക് പരിക്ക്; ബസ് പൊലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: നഗരത്തിലൂടെ അമിത വേഗതയിൽ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കിയ ദീർഘദൂരബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. KL-13-AF-6375 നമ്പറിലുള്ള ടാലന്റ് എന്ന ബസ്സാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇതേ ബസ് കൊയിലാണ്ടിയിൽ അപകടമുണ്ടാക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാലന്റ് ബസ് അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന

കാക്കിക്കുള്ളിലെ കലാഹൃദയം; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ദിലീഫ് മഠത്തിലിന്റെ സംഗീത ആല്‍ബം ‘ചിങ്ങപ്പിറവി’ ശ്രദ്ധേയമാവുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: കാക്കിക്കുള്ളിലെ കലാഹൃദയം എന്ന പ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടറായ ദിലീഫ് മഠത്തില്‍. അദ്ദേഹം രചിച്ച് സംഗീതം നല്‍കി ആലപിച്ച ‘ചിങ്ങപ്പിറവി’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാവുകയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനകം നിരവധി പേര്‍ കാണുകയും മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാഴ്ചക്കാരെ ഓണക്കാലത്തിന്റെ ഗൃഹാതുര ഓര്‍മ്മകളിലേക്ക്

നന്തിയിൽ നിർത്തിയിട്ട ഗുഡ്‍സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ തന്ത്രപരമായി പിടികൂടി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ കൊയിലാണ്ടി പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ.ആഷിഫ് (25), മേലൂർ മാവിളിച്ചിക്കണ്ടി എസ്.എസ്.സൂര്യൻ (23) എന്നിവരെയാണ് കൊയിലാണ്ടി എസ്.ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇതിൽ സൂര്യൻ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടിച്ച ബാറ്ററി നന്തിയിലെ ബാറ്ററി കടയിൽ

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഐ എം.വി.ബിജു അധ്യക്ഷത വഹിച്ചു. ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞ അബി എസ്. ദാസ് മുഖ്യാതിഥിയായി. എം.എൽ.എ കാനത്തിൽ ജമീല വിശിഷ്ടാതിഥിയായി. അബി എസ്. ദാസിനെ ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു.

വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: റെയില്‍വേ പാളത്തിന് മുകളില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍. മൂടാടി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയത്. അഞ്ച് കല്ലുകളാണ് ട്രാക്കിന് മുകളില്‍ വച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ്

‘പ്രതികൾ ഒറ്റ ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല’; ജനങ്ങളേയും ഉദ്യോഗസ്ഥരേയും അതൃപ്തിയിലാക്കി കൊയിലാണ്ടിയില്‍ എക്സൈസ്-പൊലീസ് സംഘത്തെ ആക്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതികളുടെ കാര്യത്തിലെ കോടതി തീരുമാനം

കൊയിലാണ്ടി: നഗരത്തില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മദ്യ-മയക്കുമരുന്ന് സംഘത്തെ മുഴുവന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിലും എക്‌സൈസിലും അസംതൃപ്തി. ചൊവ്വാഴ്ച രാത്രിയാണ് കൊയിലാണ്ടിയില്‍ വച്ച് അഞ്ചോളം പേരടങ്ങിയ സംഘം മഫ്തിയിലുള്ള എക്‌സൈസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഗുരുതരമായ കേസായിട്ടും ജാമ്യം കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നത്.

നാളെ സ്വാതന്ത്ര്യദിനം; കൊയിലാണ്ടിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്, റെയിൽവേ സ്റ്റേഷനിൽ സംയുക്ത പരിശോധന

കൊയിലാണ്ടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. കൊയിലാണ്ടി പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ്‌ സ്ക്വാഡ് എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്. എസ്.ഐ മോഹനൻ. ഇ, എസ്.സി.പി.ഒമാരായ പി.വിനോദ്, കെ.സുരേന്ദ്രൻ, വി.അനീഷ്, കെ.രാഹുൽ, കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്