Tag: Koyilandy Municipality

Total 65 Posts

‘ലോകകപ്പില്‍ ഇഷ്ട ടീം തോറ്റതിന്റെ നിരാശ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച് തീര്‍ക്കരുതേ…’ ഫുട്‌ബോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി കൊയിലാണ്ടി നഗരസഭ, ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സുരക്ഷിതമായി സംസ്‌കരിക്കും

കൊയിലാണ്ടി: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള നാല് ടീമുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുറത്തായ ടീമുകളുടെ ആരാധകര്‍ നിരാശയിലാണ്. ലോകകപ്പ് തുടങ്ങുമ്പോള്‍ പ്രമുഖ ടീമുകളുടെ എല്ലാം ആരാധകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തങ്ങളുടെ ടീമിനോടുള്ള ഇഷ്ടം വിളിച്ചോതിയിരുന്നു. ടീമുകള്‍ പുറത്താകുന്നതിനനുസരിച്ച് പല ആരാധകരും തങ്ങള്‍ സ്ഥാപിച്ച

‘സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയുള്ള നിർമ്മാണം അനുവദിക്കില്ല’; പന്തലായനിയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞ് പ്രദേശവാസികൾ

കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞ് പന്തലായനി നിവാസികൾ. പന്തലായനി 14ാം വാർഡിൽ കോയാരിക്കുന്ന്, വിയർ, കാട്ട് വയൽ റോഡിൽ നിന്ന് സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയുള്ള നിർമ്മണ പ്രവർത്തനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പ്രദേശവാസികൾ നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. വീടുകളിലേക്കുള്ള വഴി തടഞ്ഞുള്ള നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. തുടർന്ന് കൊയിലാണ്ടി

കൊയിലാണ്ടിയ്ക്ക് ഇനി ഉത്സവ നാളുകൾ; നഗരസഭയിൽ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം (വീഡിയോ കാണാം)

കൊയിലാണ്ടി: നഗരസഭയിൽ കേരളോത്സവത്തിന് തുടക്കമായി. ഡിസംബർ ആറ് വരെ നീളുന്ന കേരളോത്സവം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, ഇ.കെ.അജിത്, പി.കെ.നിജില, സി.പ്രജില നഗരസഭാംഗങ്ങളായ വത്സരാജ് കേളോത്ത്, വി.എം.സിറാജ്, വി.രമേശൻ, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ.സുധാകരൻ, ശശി കോട്ടിൽ

‘ദുർഗന്ധം വമിച്ചിട്ട് വഴിയാത്രപോലും പ്രയാസം’; കൊയിലാണ്ടി നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ച് കോൺഗ്രസ്

കൊയിലാണ്ടി: അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ നഗരം ദുർഗന്ധ പൂരിതമാക്കിയ കൊയിലാണ്ടി നഗരസഭയുടെ ഭരണ വൈകല്യത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ചു. അവാർഡ് കമ്മിറ്റികളെ തെറ്റിദ്ധരിപ്പിച്ചും, രാഷ്ട്രീയ ഇടപെടൽ നടത്തിയുമാണ് നഗരസഭ മുൻ കാലങ്ങളിൽ അംഗീകാരങ്ങൾ വാങ്ങിയത്. യാതൊരുവിധ ശാസ്ത്രീയമായ ഇടപെടലും നടത്താതെ പൊതു ഇടങ്ങളിൽ

‘നടന്നത് കോടികളുടെ അഴിമതി’; കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്

കൊയിലാണ്ടി: നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയാണ് മാർച്ച് നടത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളത്തിലെ ഒന്നാം സ്ഥാനത്തെത്തിയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് വി.കെ.സജീവൻ പറഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 2020-2021 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കോടികളുടെ അഴിമതി

ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായുള്ള കുടിവെള്ള പ്രശ്നത്തിനും വെള്ളക്കെട്ടിനും പരിഹാരം വേണം; കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ചർച്ച

കൊയിലാണ്ടി: ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി വിവിധ വാർഡുകളിലെ കുടിവെള്ള പ്രശനം, വെള്ളക്കെട്ട് പ്രശ്നം എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി ദേശീപാത അധികൃതരെ പങ്കെടുപ്പിച്ച് കൊയിലാണ്ടി ന​ഗരസഭയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ജനപ്രതിനിധികൾ, അധികൃതർ, ജനങ്ങൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കുന്ന്യോറ മലയിലെ കുടിവെള്ള പ്രശ്നവും പന്തലായനി, മരളൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കാമെന്ന് അധികൃതർ

കുടിവെള്ളം കിട്ടാക്കനി, പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളം പോലും പണം കൊടുത്ത് വാങ്ങണം; കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്നുണ്ടാകുമെന്നറിയാതെ കൊയിലാണ്ടി നഗരസഭയിലെ പെരുങ്കുനി കോളനിക്കാർ

കൊയിലാണ്ടി: നഗരസഭ നാലാം വാര്‍ഡിലെ നെല്യാടി പെരുങ്കുനി കോളനിക്കാര്‍ക്ക് കുടിവെള്ളം കാലങ്ങളായി കിട്ടാക്കനിയാണ്. ശാശ്വതമായ ജല വിതരണ സംവിധാനത്തിനായി നീണ്ട നാളായുള്ള കാത്തിരിപ്പിലാണ് കോളനിയിലെ അന്‍പതിലധികം വീട്ടുകാര്‍. പലവീട്ടുകാരും വെള്ളം പണം കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്,കലക്കുവെള്ളം വരുന്ന ഒന്ന് രണ്ട് മാസങ്ങളില്‍ മാത്രമാണ് നഗരസഭ ടാങ്കര്‍ ലോറിയില്‍ കോളനിയിലേക്ക് വെള്ളമെത്തിക്കുന്നത്. ബാക്കി സമയങ്ങളിലെല്ലാം കുടിക്കാനോ മറ്റ്

വിദ്യാര്‍ത്ഥികള്‍ക്ക് ‘ഗുഡ് മോണിങ്’; കൊയിലാണ്ടി നഗരസഭയിലെ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇടവേള ഭക്ഷണം

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള അയ്യായിരം വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന ‘ഗുഡ് മോണിങ്’ ഇടവേള ഭക്ഷണം വിതരണത്തിന്റെ ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷനായി.

‘മേൽപ്പാലം നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കുക’; കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ബസ് സ്റ്റാന്റിനകത്ത് ഫുട്പാത്തിൽ തെരുവ് കച്ചവടത്തിന് അനുമതി കൊടുക്കാനുള്ള നടപടി നിർത്തി വയ്ക്കുക, മേൽപ്പാലം നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായി അന്ന് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ (കെ.എം.എ) നിവേദനം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കാണ് അസോസിയേഷൻ

‘ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സ്വഭാവികമായ നടപടി ക്രമങ്ങളുടെ ഭാഗം’; കൊയിലാണ്ടി നഗരസഭയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചെയര്‍പേഴ്‌സണ്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഗുരുതര ക്രമക്കേടുകളെന്ന കണ്ടെത്തലില്‍ മറുപടിയുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍. പുളിയഞ്ചേരി കുളത്തിലെ മണ്ണ് നീക്കം ചെയ്ത വകയില്‍ നഗരസഭയ്ക്ക് 5,76,260 രൂപ നഷ്ടം വന്നുവെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ നിരവധി ആക്ഷേപങ്ങളായിരുന്നു പുറത്തു വന്നത്. ഇതിനെതിരെ പരാമര്‍ശിച്ചു കൊണ്ടാണ് ചെയര്‍പേഴ്‌സണ്‍ സുധ കെ.പി രംഗത്തെത്തിയത്. ‘സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ