Tag: Koyilandy Municipality
‘ഒരു വർഷമായി രോഗികളും ജീവനക്കാരും ദുരിതത്തിൽ, കൊതുകുശല്യത്തിന് ഉടൻ പരിഹാരം വേണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൊതുകുവലയ്ക്കുള്ളിൽ കിടന്ന് വ്യത്യസ്തമായ സമരവുമായി നഗരസഭാ കൗൺസിലർ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രൂക്ഷമായ കൊതുകുശല്യത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി നഗരസഭാ കൗൺസിലർ. മലിനജല പരിപാലനത്തിലെ വീഴ്ച കാരണമാണ് ആശുപത്രിയിൽ കൊതുകുശല്യമെന്ന് ആരോപിച്ചാണ് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ രജീഷ് വെങ്ങളത്ത് കണ്ടി പുതിയ സമരവുമായി രംഗത്തെത്തിയത്. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരും
കൊയിലാണ്ടിയിൽ നൈറ്റ് സ്ക്വാഡിന്റെ പരിശോധന; പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചു ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്
കൊയിലാണ്ടി: നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച നൈറ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കൊയിലാണ്ടി നഗരത്തിലെ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ്. ഞായറാഴ്ച രാത്രി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴ് സ്ഥാപനങ്ങൾ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് യഥാസമയം നൽകാതെ പൊതുസ്ഥലത്ത് നിക്ഷേപിച്ച
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,
*നികുതിയടക്കാന്‍ മറന്നോ ?; ടെന്‍ഷന്‍ വേണ്ട, നഗരസഭ റവന്യൂ വിഭാഗം ഞായറാഴ്ചയും പ്രവര്‍ത്തിക്കും*
കൊയിലാണ്ടി: സാമ്പത്തിക വര്‍ഷത്തിലെ അവസാന അവധി ദിവസമായ മാര്‍ച്ച് 26 (ഞായര്‍) കൊയിലാണ്ടി നഗരസഭ റവന്യു വിഭാഗം പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തൊഴില്‍ നികുതി, വസ്തു നികുതി എന്നിവ പിഴ പലിശ ഇല്ലാതെ 31 വരെ സ്വീകരിക്കുമെനന്ും അദ്ദേഹം വ്യക്തമാക്കി.
കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം; കൊയിലാണ്ടി നഗരസഭാ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് പ്രതിഷേധം
കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം. വൈസ് ചെയർമാൻ ബജറ്റ് അവതരിപ്പിക്കവെ കറുത്ത മാസ്ക് ധരിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ചെങ്കിലും
മൂന്ന് ദിവസങ്ങൾ, വിവിധ സെക്ഷനുകളിലായി അറിവ് പകർന്നത് നിരവധി പേർ; കുടുംബശ്രീ പ്രവർത്തകർക്കായി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച മുന്നേറ്റം ശിൽപ്പശാലയ്ക്ക് സമാപനം
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന “മുന്നേറ്റം” ശിൽപ്പശാലയുടെ സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര,
വിഷയങ്ങളെ ആഴത്തിലറിയാൻ ” മുന്നേറ്റം”; കുടുബശ്രീ പ്രവർത്തകർക്കായി കൊയിലാണ്ടിയിൽ ത്രിദിന ശിൽപശാല
കൊയിലാണ്ടി: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ ” മുന്നേറ്റം” തൃദിന ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭ കുടുംബശ്രീ യൂണിറ്റ് അയൽക്കൂട്ട ഉപസമിതി കൺവീനർമാർക്കായി സംഘടിപ്പിച്ച ശിൽപ്പശാല കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ
വിവാഹിതരും വിവാഹം നിശ്ചയിച്ചവരുമായി പങ്കെടുത്തത് അമ്പതോളം പേര്‍; ദാമ്പത്യപാഠങ്ങള്‍ പകര്‍ത്ത് കൊയിലാണ്ടി നഗരസഭയുടെ ‘സേവ് ദ ഡേറ്റ്’
കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷന്റെയും കൊയിലാണ്ടി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ‘സേവ് ദി ഡേറ്റ്’പ്രി മാരിറ്റല്‍ കൗണ്‍സലിങ് പരിപാടി നടത്തി. അമ്പതോളം നവ ദമ്പതികളും, വിവാഹം നിശ്ചയിച്ചവരും പരിപാടിയില്‍ പങ്കാളികളായി. പ്രശസ്ത സാഹിത്യ കാരി ഡോ:ആര്യ ഗോപിയും ഭര്‍ത്താവ് ജോബി ജോസഫും ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ക്ഷേമ
ദാമ്പത്യ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നവരേ, നിങ്ങൾ അറിയാൻ ഒരുപാടുണ്ട്; യുവതീ യുവാക്കള്‍ക്കായി കൊയിലാണ്ടി നഗരസഭയുടെ ‘സേവ് ദി ഡേറ്റ്’
കൊയിലാണ്ടി: നവദമ്പതികള്‍ക്കും വിവാഹിതരാവാന്‍ പോകുന്നവര്‍ക്കുമായി കൊയിലാണ്ടിയിൽ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് നടത്തുന്നു. സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭയും ചേര്‍ന്നാണ് കൗണ്‍സിലിങ് നടത്തുന്നത്. മുഖ്യാതിഥിയായി യുവ കവയിത്രി ആര്യാ ഗോപി പങ്കെടുക്കും. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ മാർച്ച് മൂന്നിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കൗണ്‍സിലിങിന് പങ്കെടുക്കുന്നതിനായി ബുക്കിങ്
സ്വയം പര്യാപ്തരാവാനൊരുങ്ങി അവർ; കൊയിലാണ്ടി നഗരസഭയുടെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലനം
കൊയിലാണ്ടി: നഗരസഭയുടെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം ആരംഭിച്ചു. നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ വിവിധ ക്രാഫ്റ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ നിർമ്മാണം പരിശീലിപ്പിക്കും. 2022-23 വാർഷിക പദ്ധതിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്വയംപര്യാപ്തത ലക്ഷ്യം വെച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ ട്രെയിനിങ്