Tag: Koyilandy Municipality

Total 64 Posts

ജോലിയെന്ന സ്വപ്‌നം കയ്യെത്തും ഇതാ ദൂരത്ത്; കൊയിലാണ്ടി നഗരസഭയുടെ മെഗാ തൊഴില്‍ മേള ശനിയാഴ്ച, ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊയിലാണ്ടി: ജോലിയെന്ന സ്വപ്‌നം തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി നഗരസഭാ ടൗണ്‍ഹാളില്‍ വച്ച് ജൂലൈ 15 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ്

‘പൊതു ഇടങ്ങളിൽ സ്ത്രീകൾ’; സെമിനാറുമായി കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംസ്ഥാന വനിതാ കമ്മീഷനും

കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംയുകതമായി സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കൊയിലാണ്ടി ടൗൺഹാളിൽ വച്ചാണ് നടന്നത്. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ അധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ വിപിന

‘ലൈസൻസ് ഫീ, തൊഴിൽ നികുതി വർധനവ് പിൻവലിക്കുക, പ്ലാസ്റ്റിക്കിന്റെ പേരിൽ പിഴ ഈടാക്കുന്ന നടപടി പിൻവലിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി

കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികൾക്കെതിരായ വിവധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി. കൊയിലാണ്ടി നഗരസഭയ്ക്കാണ് നിവേദനം നൽകിയക്. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികൾ നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. പി.സത്യനും നഗരസഭാ സെക്രട്ടറിയ്ക്കുമാണ് നിവേദനം നൽകിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പേരിൽ

പുഴ പറയുന്നു, ‘ഇനി ഞാൻ ഒഴുകട്ടെ’; കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നെല്ല്യാടി പുഴ ശുചീകരിച്ചു

കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ നെല്ല്യാടി പുഴ ശുചീകരിച്ചു. നവകേരള മിഷന്റെ ഭാഗമായുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പെയിനിന്റെ ഭാഗമായാണ് പുഴ ശുചീകരിച്ചത്. നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ വസ്തുക്കളുമാണ് ശുചീകരിച്ചപ്പോൾ പുഴയിൽ നിന്ന് ലഭിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി

ചെറുതും വലുതുമായ 50 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം; മാലിന്യ നിക്ഷേപ കേന്ദ്രത്തെ പാർക്കിം​ഗ് ഏരിയയാക്കി മാറ്റി കൊയിലാണ്ടി ന​ഗരസഭ

കൊയിലാണ്ടി: ന​ഗരത്തിയാലുള്ള പാർക്കിം​ഗ് സൗകര്യത്തെകുറിച്ച് ഓർത്ത് ഇനി ടെൻഷൻ വേണ്ട, ബസ് സ്റ്റാന്റിന് സമീപത്തായുള്ള റെയിൽവേ മേൽപ്പാലത്തിനടിയിൽ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാം. കൊയിലാണ്ടി ന​ഗരസഭയുടെ നേതൃത്വത്തിലാണ് മേൽപ്പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പാർക്കിം​ഗിന് സൗകര്യമൊരുക്കിയത്. ചെറുതും വലുതുമായ 50 ഓളം വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തികച്ചും സൗജന്യമാണ് പാർക്കിം​ഗ്.

കൊയിലാണ്ടിയിലെ കെട്ടിട ഉടമകളുടെ ശ്രദ്ധയ്ക്ക്: നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? പിഴ ഒഴിവാക്കാൻ ഇതാ അവസരം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയിലെ കെട്ടിട ഉടമകള്‍ക്ക് കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാൻ അവസരം. കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം തറ വിസ്തീര്‍ണ്ണത്തിലോ ഉപയോഗക്രമത്തിലോ ഏതെങ്കിലും ഘടകത്തിന്‍റെ കാര്യത്തിലോ ഘടകത്തിന്‍റെ തരത്തിന്റെ കാര്യത്തിലോ നഗരസഭയുടെ അനുമതി ഇല്ലാതെ മാറ്റം വരുത്തിയിട്ടുള്ളവർക്കാണ് പിഴ ഒഴിവാക്കി കിട്ടാനുള്ള അവസരം. ഇത്തരത്തിൽ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയവർ

കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോടിന് പുതുജീവൻ; ജനകീയ തോടു ശുചീകരണത്തിൽ പങ്കെടുത്തത് നിരവധി പേർ

കൊയിലാണ്ടി: നഗരസഭയിലെ മൂന്ന്, നാല് വാർഡുകളിലൂടെ ഒഴുകി നെല്ല്യാടി പുഴയിൽ എത്തിച്ചേരുന്ന കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോട് ശുചീകരിച്ചു. തോട് സംരക്ഷണ സമിതി പ്രവർത്തകർ, യുവജനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ എന്നിവർ ഉൾപ്പെടെ നൂറോളം പേർ കഴിഞ്ഞ ദിവസം നടന്ന ശുചീകണ യജ്ഞത്തിൽ പങ്കാളികളായി. രാവിലെ ഏഴ് മണിക്ക് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യനാണ് ശുചീകരണ

ആരോ​ഗ്യമുള്ള നാളെയ്ക്കായി പോഷകാഹാരമുള്ള ഭക്ഷണം കഴിക്കാം; കൊയിലാണ്ടിയിൽ പോഷകാഹാര കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഒപ്പം ക്യാമ്പയിന്റെ ഭാഗമായാണ് കിറ്റ് നൽകിയത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതികളായ ആയിരത്തിൽ അഞ്ച്പേർക്ക് തൊഴിൽ ലഭ്യമാക്കാൻ, ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കൽ, അതിദാരിദ്ര്യ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കും, പി. എം.

ഈ മഴക്കാലം ആശങ്കാരഹിതമാക്കാം; മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണത്തിന് ആരംഭം

കൊയിലാണ്ടി: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. ബാക്കിയുള്ള വാർഡുകളിൽ നാളെ മുതൽ പ്രവൃത്തി ആരംഭിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ആദിത്യ ബി.ആർ പറഞ്ഞു. ജലസ്രോതസ്സുകളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക,

‘ഒരു വർഷമായി രോഗികളും ജീവനക്കാരും ദുരിതത്തിൽ, കൊതുകുശല്യത്തിന് ഉടൻ പരിഹാരം വേണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൊതുകുവലയ്ക്കുള്ളിൽ കിടന്ന് വ്യത്യസ്തമായ സമരവുമായി നഗരസഭാ കൗൺസിലർ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രൂക്ഷമായ കൊതുകുശല്യത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി നഗരസഭാ കൗൺസിലർ. മലിനജല പരിപാലനത്തിലെ വീഴ്ച കാരണമാണ് ആശുപത്രിയിൽ കൊതുകുശല്യമെന്ന് ആരോപിച്ചാണ് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ രജീഷ് വെങ്ങളത്ത് കണ്ടി പുതിയ സമരവുമായി രംഗത്തെത്തിയത്. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരും