Tag: koyilandy muncipality
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പതിനായിരം രൂപ വരെ പ്രതിമാസ സ്റ്റൈപ്പന്റ്; കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് ഇന്റേണ്‍സ് അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥ വിദ്യരായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമയും തത്തുല്യ യോഗ്യതയുമുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/പോളി യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 8000-10000 രൂപ പ്രതിമാസ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷകള്‍, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്
സംരംഭം തുടങ്ങാനാഗ്രഹിക്കുന്നുണ്ടോ? ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം, സംരംഭകത്വ ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: നഗരസഭ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗണ്‍ഹാളിലാണ് പരിപാടി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അജിത് കുമാര്‍ സി.എസ് (മോട്ടിവേഷണല്‍ ട്രെയിനര്‍), ലത.ടി.വി (വ്യവസായ വികസന ഓഫീസര്‍, കൊയിലാണ്ടി നഗരസഭ ) തുടങ്ങിയവരുടെ ക്ലാസുകള്‍
പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ വരുതിയിലാക്കാന്‍ കൊയിലാണ്ടി നഗരസഭ; ജീവതാളം പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: ജീവതാളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. സമ്പൂര്‍ണ സാമൂഹ്യാധിഷ്ഠിത ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണ്ണയവും
പുളിയഞ്ചേരി കുളത്തില്‍ നിന്നും മണല്‍ വില്‍പ്പന, ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് കസേര വാങ്ങിയ സംഭവം, കണ്ടിജന്റ് ജീവനക്കാര്‍ക്ക് യൂണിഫോം വാങ്ങല്‍; കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണം, നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം ലീഗ്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് മാര്‍ച്ച്. 2018-19, 19-20, 20-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആണ് ക്രമക്കേടുകള്‍ ഉണ്ടെന്നുള്ള പരാമര്‍ശം ഉണ്ടായത്. പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊയിലാണ്ടി നഗരസഭയില്‍ അടിമുടി അഴിമതിയാണെന്നും ലക്ഷങ്ങളുടെ
ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. പ്രതിപക്ഷ നേതാവ് രത്‌നവല്ലി ടീച്ചറാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍
നേത്ര പരിശേധന ക്യാമ്പും കണ്ണട വിതരണവും; കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരിശോധന നടത്തി പന്തലായനി ബി.ആര്‍.സി
കൊയിലാണ്ടി: മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ചക്കുറവ് കണ്ടെത്തിയ കുട്ടികള്‍ക്കായി കണ്ണട വിതരണവും നടന്നു. പന്തലായനി ബി.ആര്‍.സിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ വെച്ച് നടന്ന പരിപാടി മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ നിജിഷ പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ എത്തിയത്. ബി.ആര്‍.സി ട്രെയിനര്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സര പരിപാടികളും ഗാനമേളയും, നാടിന് ഉണര്‍വ്വായി കൊയിലാണ്ടി ത്രീ സ്റ്റാര്‍ ഓണക്കൂട്ടം കലോത്സവം
കൊയിലാണ്ടി: നഗരസഭയിലെ നാലാം വാര്‍ഡിലെ ക്ലസ്റ്റര്‍ കൂട്ടായ്മയായ ത്രീ സ്റ്റാര്‍ ഓണക്കൂട്ടം കലോത്സവം നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ നാടന്‍ കായിക മത്സരങ്ങളും കലാപരിപാടികളും നടന്നു. സാംസ്‌കാരിക സമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടലിന്റെ അധ്യക്ഷതയില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സി.പ്രജില ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ മോഹനന്‍ നടുവത്തൂര്‍ പ്രഭാഷണം
വൃത്തിയുള്ളതാകട്ടെ കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും; ശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതി നഗരസഭയുടെ നേതൃത്വത്തില്‍ സ്വച്ഛതാ റാലി
കൊയിലാണ്ടി: ഇന്ത്യന്‍ സ്വച്ഛതാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടത്തുന്ന സ്വച്ഛതാ റാലിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയും. നഗരത്തില്‍ സംഘടിപ്പിച്ച റാലിയില്‍ നിരവധി പേരാണ് എത്തിയത്. ഓണ്‍ലൈനില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കള്‍, എസ്.പി.സി വിദ്യാര്‍ഥികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ അണി ചേര്‍ന്നു. ടാണ്‍ ഹാളില്‍ നിന്നും
തീരത്തിനായി കൈകോര്‍ത്ത്; ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലിയുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: ശുചിത്വസാഗരം സുന്ദര തീരം പദ്ധതിയുടെ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായി തീരദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. കടല്‍ തീരം വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം. കൊയിലാണ്ടി നഗരസഭയുടെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. വലിയമങ്ങാട് ക്ഷേത്രപരിസരത്ത് ആരംഭിച്ച ബൈക്ക് റാലി കൊയിലാണ്ടി ഹാര്‍ബറില്‍ അവസാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ റാലി ഫ്‌ളാഗ് ഓഫ്
ഇനിയും പരാതി നൽകാനുണ്ടോ, സമയം ഇന്ന് നാലു മണി വരെ മാത്രം; കൊയിലാണ്ടി നഗരസഭയില്‍ ഫയല്‍ അദാലത്തിനുള്ള പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഇന്ന്
കൊയിലാണ്ടി: നാളുകളായി നിങ്ങളുടെ പരാതിക്കുമേൽ നടപടികൾ ഒന്നും എടുക്കാതെ ഇരിക്കുകയാണോ, പരിഹാരവുമായി കൊയിലാണ്ടിയിൽ നഗരസഭയിൽ ഫയൽ അദാലത്ത്. ഇനിയും പരാതികൾ നൽകിയില്ലെങ്കിൽ ഇന്ന് തന്നെ അപേക്ഷിക്കണം. പൊതുജനങ്ങളുടെ പരാതി സെപ്റ്റംബര്‍ 17ന് വൈകുന്നേരം നാല് മണിവരെ മാത്രമേ സ്വീകരിക്കു എന്ന സെക്രട്ടറി അറിയിച്ചു. തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സെപ്തംബര്‍ 20 ന് രാവിലെ