വൃത്തിയുള്ളതാകട്ടെ കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും; ശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതി നഗരസഭയുടെ നേതൃത്വത്തില്‍ സ്വച്ഛതാ റാലി


കൊയിലാണ്ടി: ഇന്ത്യന്‍ സ്വച്ഛതാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടത്തുന്ന സ്വച്ഛതാ റാലിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയും. നഗരത്തില്‍ സംഘടിപ്പിച്ച റാലിയില്‍ നിരവധി പേരാണ് എത്തിയത്.

ഓണ്‍ലൈനില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കള്‍, എസ്.പി.സി വിദ്യാര്‍ഥികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ അണി ചേര്‍ന്നു. ടാണ്‍ ഹാളില്‍ നിന്നും ശുചീകര പ്രവൃത്തി നടത്താന്‍ ഹാര്‍ബര്‍ പരിസരം വരെ നടത്തിയ റാലി നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ കാര്യസ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.ഷിജു, നഗരസഭാംഗങ്ങളായ എ.അസീസ്, വി.രമേശന്‍, പ്രജിഷ, കെ.ടി. സുമേഷ്, ജിഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രമേശന്‍, എഫ്.എം.നസീര്‍, ജെ.എച്ച്.ഐ കെ.എം.പ്രസാദ്, മുഹമ്മദ് അനീഫ് എന്നിവര്‍ സംസാരിച്ചു.

ജെ.എച്ച്.ഐമാരായ ടി.കെ.ഷീബ, കെ.കെ.ഷിജിന, എം.ലിജിന, എല്‍.ലിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

summary: Swachhta Rally led by the Municipal Corporation invoking the importance of cleanliness