Tag: #Kollam Pisharikavu

Total 25 Posts

പിഷാരികാവിലെ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി

കൊയിലാണ്ടി: പിഷാരികാവിലെ ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട് സസ്‌പെന്റ് ചെയ്യപ്പെട്ട വനിതാ ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാരി കുറ്റക്കാരിയല്ലെന്ന് ഡൊമെസ്റ്റിക് എന്‍ക്വയറി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ തിരിച്ചെടുക്കണമെന്നുമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. പരാതിയില്‍ പറയുന്ന ഒരു തെറ്റും

അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ചോർത്തി നൽകി; പിഷാരികാവ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ (വീഡിയോ കാണാം)

EXCLUSIVE NEWS കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷാജിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍നായര്‍. ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിന് മുമ്പാകെ വെയ്ക്കുന്നതിന് മുമ്പ് കുറ്റാരോപിതയായ ജീവനക്കാരിയ്ക്ക് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചോര്‍ത്തി നല്‍കിയെന്നാണ് അദ്ദേഹം കൊയിലാണ്ടി ന്യൂസ്

‘ഇത്തരം നീക്കങ്ങള്‍ പിഷാരികാവ് ക്ഷേത്രത്തെ കള്ളന്മാരുടെ കൊള്ളക്കാരുടെയും കേന്ദ്രമായി മാറ്റും’; ഭക്തരുടെ കാണിക്ക മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജീവനക്കാരിക്കെതിരെ നടപടിയാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പിഷാരികാവിലെ ജീവനക്കാരുടെ കത്ത്

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ ഭക്തരുടെ കാണിക്ക മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജീവനക്കാരി യ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിഷാരികാവ് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും ട്രസ്റ്റി ബോര്‍ഡിനും ജീവനക്കാരുടെ കത്ത്. 18 ജീവനക്കാരാണ് കത്തില്‍ ഒപ്പിട്ടത്. ‘ഭക്തര്‍ കാണിക്കയായി ദേവിക്ക് സമര്‍പ്പിക്കുന്ന കാണിക്കപ്പണം മോഷ്ടിച്ച ജീവനക്കാരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കം സത്യസന്ധമായി ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ മറ്റ് ജീവനക്കാര്‍ക്ക്

ഭക്തരുടെ കാണിക്കപ്പണം ജീവനക്കാരി മോഷ്ടിച്ചെന്ന ആരോപണം: നടപടിവേണമെന്ന ആവശ്യത്തിലുറച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളി; നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ പണം മോഷ്ടിച്ചുവെന്ന ആരോപണം നേരിട്ട ജീവനക്കാരിയ്‌ക്കെതിരായ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച നടന്ന ട്രസ്റ്റി ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്ത അംഗങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും ജീവനക്കാരിയ്‌ക്കെതിരെ നടപടിവേണം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതായാണ് വിവരം. ഇക്കാര്യത്തില്‍ കൃത്യമായി തീരുമാനം എടുക്കാതെയാണ് യോഗം പിരിഞ്ഞത്. ജീവനക്കാരിയ്‌ക്കെതിരായ

പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ച സംഭവം: ഒരു വര്‍ഷത്തിനിപ്പുറവും ജീവനക്കാരിയ്‌ക്കെതിരെ നടപടിയില്ല; സാക്ഷികളും സി.സി.ടി.വി ദൃശ്യങ്ങളുമുണ്ടായിട്ടും ആരോപണ വിധേയയെ സംരക്ഷിക്കുന്ന ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഭക്തരുടെ പ്രതിഷേധം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ ക്ഷേത്രജീവനക്കാരി പണം മോഷ്ടിച്ച സംഭവത്തില്‍ ഒരുവര്‍ഷത്തിനിപ്പുറവും ജീവനക്കാരിയ്‌ക്കെതിരെ നടപടിയെടുക്കാതെ ദേവസ്വം ബോര്‍ഡ്. 2021 മാര്‍ച്ച് പതിനെട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരി പണം മോഷ്ടിച്ചതായി എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി ലഭിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളായ ജീവനക്കാര്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ രണ്ടുദിവസത്തിനുശേഷം ആരോപണവിധേയയായ