Tag: Kollam District

Total 7 Posts

കൊല്ലം ചവറയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ഇടിച്ച ശേഷം ബൈക്ക് യാത്രക്കാരുമായി 200 മീറ്ററോളം ഓടി ഗുഡ്സ്, അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

കൊല്ലം: കൊല്ലം ജില്ലയിലെ ചവറയിൽ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ഭാഗത്ത് നിന്ന് വന്നിരുന്ന ഗുഡ്സ്  ഓട്ടോറിക്ഷയും ചവറയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിച്ച ശേഷം

അവധിക്ക് നാട്ടിലെത്തിയ പതിനഞ്ചുകാരിയെ തൂങ്ങി മരിച്ച നിലിൽ കണ്ടെത്തി; സംഭവം കൊല്ലം ചാത്തന്നൂരിൽ 

കൊല്ലം: അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ ടാപ്പിംഗ് തൊഴിലാളികളായ ശ്രീകലയുടെയും ചന്ദ്രബാബുവിന്റെയും ഏക മകൾ അപർണ്ണയെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പതിനഞ്ച് വയസായിരുന്നു. ചാത്തന്നൂർ സ്കൂളിലെ വിദ്യാർത്ഥിയായ അപർണ്ണ, കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു. ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. കടയ്ക്കൽ

കൊല്ലം കുമ്മിളിൽ ഇരുപതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഇരുപത് വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ജന്നത്തിന്റെ ഭര്‍ത്താവ് റാസിഫ് വിദേശച്ചാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ റാസിഫ് പലതവണ ജന്നത്തിനെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് റാസിഫ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

കൊല്ലത്ത് തല്ലുമാല; ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ഓച്ചിറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി (വീഡിയോ കാണാം)

കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നമുണ്ടായത്. കമ്പി വടികളും മരക്കഷ്‌ണങ്ങളുമായി ആയിരുന്നു ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ

കൊല്ലം അഞ്ചലില്‍ യുവ വനിതാ ഡോക്ടര്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കൊല്ലം: യുവ വനിതാ ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇ.എന്‍.ടി ക്ലിനിക്ക് ഉടമയായ ഡോ. അരവിന്ദ് ദീക്ഷിതിന്റെയും റാണിമയുടെയും മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെയാണ് (സോനു) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി അര്‍പ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്

നാഗവല്ലിയോ കൂടോത്രമോ അല്ല, യഥാര്‍ത്ഥ വില്ലനെ കണ്ടെത്തി; കൊട്ടാരക്കരയിലെ യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നാലെ വീട്ടില്‍ വിചിത്ര സംഭവങ്ങള്‍ ഉണ്ടാവുന്നതിന് പിന്നിലെ രഹസ്യം കണ്ടെത്തി വീട്ടുകാര്‍

കൊല്ലം: കൊല്ലം ജില്ലയില്‍ നിന്ന് അതി വിചിത്രമായ പരാതിയുമായി എത്തിയ ഒരു കുടുംബത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഒന്നാകെ ചര്‍ച്ച ചെയ്തത്. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് കുടുംബമാണ് വാട്‌സാപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന പരാതിയുമായി സൈബര്‍ സെല്ലിനെ നേയും പൊലീസിനെയും സമീപിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ കാരണങ്ങള്‍ സ്വയം

ആഞ്ഞടിക്കുന്ന വലിയ തിര മറികടന്ന് കരയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിൽ അപകടം; കൊല്ലം നീണ്ടകര അഴിമുഖത്ത് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു (നടുക്കുന്ന ദൃശ്യങ്ങൾ കാണാം))

കൊല്ലം: കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് തിരയിൽപെട്ട് അപകടം. നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇരുപത്തിയെട്ടോളം തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടുകൂടിയായിരുന്നു അപകടം. ആഞ്ഞടിച്ച വലിയ തിര മറികടന്ന് കരയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്. എന്നാൽ രണ്ടുപ്രാവശ്യം തിരയിൽപെട്ട് മറിയാൻ പോയ ബോട്ടിന്റെ