Tag: #Kochi

Total 8 Posts

കൊച്ചിയിൽ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു

കൊയിലാണ്ടിക്കാരില്ലാതെ കൊച്ചിയിലെന്ത് ഫുട്ബോൾ! കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണാൻ പോയ പുളിയഞ്ചേരി സ്വദേശികൾ കലൂർ സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ വീഡിയോ കാണാം 

കൊയിലാണ്ടി: ഫുട്ബോളിനോടുള്ള ഇഷ്ടംകൊണ്ട് മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളികാണാന്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് എത്തിയത് കൊയിലാണ്ടിയില്‍ നിന്നുള്ള പതിനാറ് ചെറുപ്പക്കാരാണ്. വെള്ളിയാഴ്ച രാവിലെയാണ് അഭിനന്ദും കൂട്ടരും കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. സ്റ്റേഡിയത്തിനകത്തെ കാഴ്ച അഭിനന്ദിനെയും,സംഘത്തെയും അത്ഭുദപ്പെടുത്തുന്നതായിരുന്നു, മഞ്ഞ ജേഴ്സിയണിഞ്ഞ്, ബ്ലാസ്റ്റേഴിസിന്‍റെ കൊടിയുമേന്തിയുള്ള ജനപ്പെരുക്കം ആരാധകരെ അഭിമാനം കൊള്ളിക്കുന്നതായിരുന്നു. സ്റ്റേഡിയത്തിൽ നിന്ന് ഇവർ പകർത്തിയ വീഡിയോ

കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് അടിച്ചുകൊന്നു

കൊച്ചി: നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് അടിച്ചു കൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ്കുമാർ പാലക്കാട്ടു നിന്നെത്തി ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി

കൊലപാതകശേഷം മുറി വൃത്തിയാക്കി, മൃതദേഹം പൊതിഞ്ഞ് ഉപേക്ഷിച്ചു; കേസില്‍ അറസ്റ്റിലായ പയ്യോളി സ്വദേശി കൊണ്ടോട്ടി ജ്വല്ലറി മോഷണ കേസിലും പ്രതി, കൊച്ചി ഫ്‌ലാറ്റിലെ കൊലപാതകത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തില്‍ പോലീസ്

പയ്യോളി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി കിടക്കവിരിയില്‍ പൊതിഞ്ഞ് ഫ്ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്. ഫ്ളാറ്റിലെ ഡക്റ്റില്‍ തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ് എടുത്തു കൊണ്ട് പോയി ഉപേക്ഷിക്കാന്‍ അഞ്ചാറ് മണിക്കൂറെങ്കിലും സമയം വേണം. ഇത്രയും കാര്യങ്ങള്‍ കേസില്‍ അറസ്റ്റിലായ പയ്യോളി സ്വദേശി

കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം: പ്രതിയായ പയ്യോളി സ്വദേശി അര്‍ഷാദ് കാസർകോഡ് പിടിയില്‍

കാസർകോഡ്: കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസിലെ പ്രതിയും പയ്യോളി സ്വദേശിയുമായ അര്‍ഷാദിനെയാണ് കാസര്‍കോഡ് വച്ച് പൊലീസ് പിടികൂടിയത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിലെ മാലിന്യക്കുഴല്‍ കടന്ന് പോകുന്ന ഭാഗത്ത് തിരുകിയ നിലയില്‍ ഇന്നലെയാണ് സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷിദിനെ കേന്ദ്രീകരിച്ചായിരുന്നു

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് തകര്‍ന്ന് ക്ഷേത്രക്കുളത്തിലേക്ക് ഇടിഞ്ഞ് വീണു (വീഡിയോ കാണാം)

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് ഇടിഞ്ഞ് ക്ഷേത്രക്കുളത്തില്‍ വീണു. ചോറ്റാനിക്കര കീഴ്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതില്‍ക്കെട്ടാണ് പൂര്‍ണ്ണമായി ഇടിഞ്ഞ് കിഴക്കേ ചിറ എന്നറിയപ്പെടുന്ന അമ്പലക്കുളത്തിലേക്ക് വീണത്. അപകടത്തില്‍ ആളപായമൊന്നുമില്ല. രണ്ടു ദിവസമായി മതില്‍ക്കെട്ടിന്റെ താഴെ ഭാഗം തകര്‍ന്നു കിടക്കുകയായിരുന്നുവെന്ന് ഭക്തര്‍ പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടും ക്ഷേത്രം അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പരസ്യമായി പ്രേരിപ്പിച്ചു, വീഡിയോ വൈറലായി; വ്‌ളോഗര്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ഇയാളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലായതോടെയാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ വീട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൊച്ചിയില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍മുക്കി കൊന്നു; മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു . കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. . അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിൻ്റേയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ